ഓരോരുത്തരും കാര്യങ്ങൾ പഠിക്കുന്നതും മനസ്സിലാക്കുന്നതും വ്യത്യസ്ത തരത്തിലാണ്. ചില കുട്ടികൾ ഒരു ആശയത്തെക്കുറിച്ച് വായിക്കാനും ചോദ്യോത്തരങ്ങൾ പരിശീലിക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാൽ ചിലരാകട്ടെ തെരഞ്ഞെടുത്ത വിഷയത്തെക്കുറിച്ചുള്ള വീഡിയോകൾ കണ്ട് അതിൻ്റെ അടിസ്ഥാനത്തിൽ പരീക്ഷ എഴുന്നവരായിരിക്കും.
എംബൈബ് പ്ലാറ്റ്ഫോമിലെ ഉള്ളടക്കവും ചോദ്യങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന വിദ്യാർത്ഥികളുടെ ഏഴ് വർഷത്തിലധികമുള്ള വിവരം ഞങ്ങളുടെ പക്കലുണ്ട്. വിദ്യാർത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ആശ്ചര്യകരമായ ഉൾക്കാഴ്ചകൾ കണ്ടെത്താൻ ഈ വിവരങ്ങൾ ഞങ്ങൾ നിരന്തരം ഉപയോഗപ്പെടുത്തുന്നു. കുട്ടികളുടെ പഠന ശൈലി തിരിച്ചറിയുക എന്നത് എബൈബിലെ സജീവമായ ഗവേഷണ മേഖലയാണ്.കൂടാതെ പേഴ്സണലൈസേഷൻ എഞ്ചിനായുള്ള യുക്തിപരമായ ചുവടുവെയ്പ്പ് കൂടിയാണിത്.
 
                 Scan to download the app
Scan to download the app  
    
                                     
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				