കേരള ബോർഡ് എട്ടാം ക്ലാസ്

നിങ്ങളുടെ സെലെക്ഷൻ സാധ്യതകൾ വർദ്ധിപ്പിക്കാൻ Embibe
നൊപ്പം തയാറെടുക്കൂ
  • Embibe ക്ലാസുകളിലേക്ക് അളവറ്റ അക്സസ്സ്
  • ഏറ്റവും പുതിയ പാറ്റേൺ മോക്ക് ടെസ്റ്റുകൾ അറ്റംപ്റ്റ് ചെയ്യൂ
  • വിഷയ വിദഗ്ദ്ധനുമായി സംസാരിക്കൂ 24/7

6,000നിങ്ങളുടെ സമീപത്തെ ഓണ്‍ലൈന്‍ ഉള്ള വിദ്യാര്‍ഥികള്‍

  • എഴുതിയത് aryan
  • മാറ്റം വരുത്തിയ തീയതി 20-07-2022
  • എഴുതിയത് aryan
  • മാറ്റം വരുത്തിയ തീയതി 20-07-2022

കേരള ബോർഡ് എട്ടാം ക്ലാസ് പരീക്ഷ

About Exam

എട്ടാം ക്ലാസ് പരീക്ഷയെ കുറിച്ച് അറിയാം

8th standard ഒറ്റനോട്ടത്തിൽ: കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം നിയന്ത്രിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ്(SCERT). കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് SCERT. ദേശീയ തലത്തിലുള്ള NCERT സിലബസും വ്യവസ്ഥയുമാണ് SCERT പിന്തുടരുന്നത്. കൂടാതെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻ്ററി തലം വരെയുള്ള പാഠ്യപ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നു. SCERT പുസ്തകമാണ് എട്ടാം ക്ലാസിൽ പിന്തുടരുന്നത്. 

10,12 ക്ലാസുകളിലാണ് ബോർഡ് തലത്തിലുള്ള പരീക്ഷകൾ നടത്തുന്നത്. 6,7,8,9,11 ക്ലാസുകളിൽ കേരള സ്കൂൾ വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ച സിലബസും മൂല്യനിർണയ ഘടനയും അനുസരിച്ച് സ്കൂൾ തലത്തിൽ പരീക്ഷകൾ നടത്തുന്നു.അതിനാൽ കേരള സിലബസ് പ്രകാരമുള്ള എട്ടാം ക്ലാസ് പരീക്ഷ ( class 8) ഒരു സ്കൂൾ തല പരീക്ഷയാണ്.

പരീക്ഷാ സംഗ്രഹം

കേരള സിലബസിൽ എട്ടാം ക്ലാസ് (8th standard) വിദ്യാർത്ഥികൾ പഠിക്കേണ്ട വ്യത്യസ്ത വിഷയങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

ക്രമ നമ്പർ നിർബന്ധിത വിഷയങ്ങൾ
1 ഒന്നാം ഭാഷ: മലയാളം/ഹിന്ദി/ഉറുദു/സംസ്കൃതം/അറബിക്
2 ഇംഗ്ലീഷ്
3 ഗണിതം
4 അടിസ്ഥാന ശാസ്ത്രം (ഊര്‍ജതന്ത്രം, രസതന്ത്രം, ജീവ ശാസ്ത്രം എന്നിവ ഉൾപ്പെടുന്നു )
5 സാമൂഹ്യശാസ്ത്രം (ചരിത്രം, ഭൂമിശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് എന്നിവ ഉൾപ്പെടുന്നു )

കമ്പനി വെബ്സൈറ്റ് ലിങ്ക്

https://scert.kerala.gov.in/about-scert/

കേരള ബോർഡ് എട്ടാം ക്ലാസ് അപ്ഡേറ്റുകൾ( class 8 updates)

Test

ഓൺലൈൻ മാറി ഓഫ് ലൈൻ തുടങ്ങി

കോവിഡ് പ്രതിസന്ധികളെല്ലാം മാറി 2022-23 അധ്യയന വർഷത്തെ ക്ലാസുകളെല്ലാം വീണ്ടും ആരംഭിച്ചു. ജൂൺ മാസത്തിൽ തന്നെ ക്ലാസുകൾ തുടങ്ങാനായത് നല്ലതായാണ് വിലയിരുത്തൽ ഓൺലൈൻ ക്ലാസുകളിൽ നിന്ന് പൂർണമായും ഓഫ് ലൈൻ ക്ലാസിലേക്കുള്ള മാറ്റം വിദ്യാർത്ഥികളിൽ എങ്ങിനെ പ്രതിഫലിക്കുന്നു എന്നാണ് ഇനി അറിയേണ്ടത്.

പരീക്ഷ സിലബസ്

Exam Syllabus

2022-23 അധ്യയന വർഷത്തെ സിലബസ് അറിയാം

എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് കേരള സ്റ്റേറ്റ് ബോർഡ് സിലബസിനെക്കുറിച്ച് അറിയുന്നതു കൊണ്ടു ധാരാളം നേട്ടങ്ങളുണ്ട്. അവ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:

  • വിവിധ വിഷയങ്ങളിലും അധ്യായങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നതും ഉൾപ്പെടുത്താത്തതുമായ കാര്യങ്ങളുടെ സമഗ്രമായ വീക്ഷണം   വിദ്യാർത്ഥികൾക്ക് സിലബസിലൂടെ ലഭിക്കുന്നു. ഒരു അധ്യയന വർഷം മുഴുവൻ എന്താണ് പഠിക്കേണ്ടതെന്ന് അവർക്കറിയാൻ  സാധിക്കുന്നു.
  • എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അവരുടെ ഉയർന്ന ക്ലാസുകൾക്കുള്ള തയ്യാറെടുപ്പിനുള്ള  മാർഗ്ഗദർശിയായി സിലബസ് പ്രവർത്തിക്കുന്നു.
  • വിഷയങ്ങളുടെ അടിസ്ഥാന ആശയങ്ങൾ മുതൽ ഉയർന്ന തലത്തിൽ വരെയുള്ള എല്ലാ വിവരങ്ങളും നൽകുന്ന തരത്തിലാണ് സിലബസ് വികസിപ്പിച്ചെടുത്തിരിക്കുന്നത് .
  • വിദ്യാർത്ഥികൾക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ മനസ്സിലാക്കാൻ  ഇത് സഹായിക്കുന്നു.
  • സ്കൂൾ തല പരീക്ഷയായ കേർള ബോർഡ് എട്ടാം ക്ലാസ് പരീക്ഷകൾക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുക്കാൻ സിലബസ് വിദ്യാർത്ഥികളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

a)  8th standard ഗണിതശാസ്ത്രം സിലബസ് 2023

അധ്യായ നമ്പർ അധ്യായത്തിൻ്റെ പേര് വിശദാ൦ശങ്ങൾ
1 തുല്യ ത്രികോണങ്ങൾ
  • വശങ്ങളും കോണുകളും
  • ജ്യാമിതീയ തുല്യത
  • രണ്ടു വശങ്ങളും ഒരു കോണും
  • ഒരു വശവും രണ്ടു കോണുകളും
  • സമപാർശ്വ ത്രികോണങ്ങൾ
  • സമഭാജികൾ
2 സമവാക്യങ്ങൾ
  • കൂട്ടലും കുറയ്ക്കലും
  • ഗുണനവും ഹരണവും
  • പലവിധ മാറ്റം
  • ബീജ ഗണിതരീതി
  • വ്യത്യസ്ത പ്രശ്നങ്ങൾ
3 ബഹുഭുജങ്ങൾ
  • രൂപങ്ങൾ
  • വേറൊരു വിഭജനം
  • കോണുകളുടെ തുക
  • പുറംകോണുകൾ
  • മാറാത്ത തുക
  • ചുരുങ്ങുന്ന ബഹുഭുജങ്ങൾ
  • സമ ബഹുഭുജങ്ങൾ
  • വൃത്തവും സമബഹുഭുജങ്ങളും
4 സർവ്വസമവാക്യങ്ങൾ
  • തുകകളുടെ ഗുണനം
  • ഗുണന ക്രിയ
  • തുകയുടെ വർഗം
  • വ്യത്യാസ ഗുണനം
  • പൈഥഗോറസ് ത്രയങ്ങൾ
  • തുകയും വ്യത്യാസവും
5 പണവിനിമയം
  • പലിശക്കും പലിശ
  • മറ്റൊരു രീതി
  • കൂടിയും കുറഞ്ഞും
6 ചതുർഭുജങ്ങളുടെ നിർമിതി
  • തരം തിരിവ്
  • സമചതുരങ്ങൾ
  • ചതുരങ്ങൾ
  • സാമന്തരികങ്ങൾ
  • ത്രികോണങ്ങളും ചതുർഭുജങ്ങളും
  • ലംബകങ്ങൾ
  • ലംബകവും ത്രികോണവും
  • ചതുർഭുജങ്ങൾ
7 അംശബന്ധം
  • ഭാഗങ്ങളുടെ അംശബന്ധം
  • മാറുന്ന ബന്ധങ്ങൾ
  • അംശബന്ധവും പരപ്പളവും
  • പരപ്പളവുകളുടെ ബന്ധം
  • ത്രികോണമധ്യം
  • മട്ടത്രികോണങ്ങൾ
  • ത്രികോണയോഗം
8 ചതുർഭുജപ്പരപ്പ്
  • ഒരേ പരപ്പ്
  • സമാന്തരികങ്ങൾ
  • സമഭുജസമാന്തരികം
  • സമപാർശ്വലംബകം
  • ലംബകം
  • ചതുർഭുജം
9 ന്യൂനസംഖ്യകൾ
  • പഴയ കണക്കുകൾ
  • ന്യൂന വേഗം
  • പുതിയ കൂട്ടലും കുറയ്ക്കലും
  • ഉപയോഗങ്ങൾ
  • പുതിയ ഗുണനം
  • ന്യൂന ഹരണം
10 സ്ഥിതിവിവര കണക്ക്
  • പട്ടികപ്പെടുത്തൽ
  • മറ്റൊരു രൂപം
  • പുതിയൊരു ചിത്രം

b) 8th standard അടിസ്ഥാനശാസ്ത്രം സിലബസ് 2023

അധ്യായ നമ്പർ അധ്യായത്തിൻ്റെ പേര് വിശദാ൦ശങ്ങൾ
1 കുഞ്ഞറയ്ക്കുള്ളിലെ ജീവരഹസ്യങ്ങൾ മൈക്രോസ്കോപ്പിലെ പ്രകാശക്രമീകരണം
കോശത്തെ കണ്ടെത്തുന്നു
കോശവിജ്ഞാനീയ ചരിത്രത്തിലെ നാഴികക്കല്ലുകൾ
കോശസിദ്ധാന്തം

  • മർമം – കോശത്തിൻ്റെ നിയന്ത്രണകേന്ദ്രം
  • ജീവദ്രവ്യവും കോശദ്രവ്യവും
  • മൈറ്റോകോൺഡ്രിയോൺ
  • എൻഡോപ്ലാസ്മിക് റെറ്റിക്കുലം
  • റൈബോസോം
  • ഫേനം
  • ഗോൾജി കോംപ്ലക്സ്

വളർച്ചയുടെ പടവുകൾ
പ്രോകാരിയോട്ടുകളും യൂക്കാരിയോട്ടുകളും

2 കോശജാലങ്ങൾ കോശങ്ങളിലെ വൈവിധ്യം
കലകൾ
വിത്തുകോശങ്ങൾ
ജന്തുകലകൾ

  • ആവരണകല
  • നാഡീകല
  • പേശീകല
  • യോജകകല

മെരിസ്റ്റമിക കലകൾ
സസ്യകലകൾ

  • പാരൻകൈമ
  • കോളൻകൈമ
  • സ്ക്ളീറൻകൈമ

സംവഹനകലകൾ

3 വീണ്ടെടുക്കാം വിളനിലങ്ങൾ ഭക്ഷ്യ സുരക്ഷ
കാർഷികമേഖലയിലെ പ്രതിസന്ധികൾ
ഭക്ഷ്യസുരക്ഷക്ക് ആധാരം വളക്കൂറുള്ള മണ്ണ്
വളം തരുന്ന ജീവനുകൾ
കീടങ്ങളെ നിയന്ത്രിക്കാൻ
കീടങ്ങളും പ്രകൃതിദത്ത ശത്രുക്കളും
ആധുനിക സാങ്കേതിക വിദ്യയും കീടങ്ങളും
സംയോജിത കീടനിയന്ത്രണമാർഗ്ഗം
മാലിന്യസംസ്കരണവും സുസ്ഥിരകൃഷിയും
വിളയിക്കാം വൈവിധ്യങ്ങൾ

  • പ്രധാന കന്നുകാലി ഇനങ്ങൾ
  • പക്ഷിപരിപാലനം
  • സെറികൾച്ചർ
  • പിസികൾച്ചർ
  • ഫ്ളോറികൾച്ചർ
  • ക്യുണികൾച്ചർ
  • മഷ്‌റൂം കൾച്ചർ
  • ഹോർട്ടികൾച്ചർ
  • ഔഷധ സസ്യക്കൃഷി

പോളിഹൗസ് ഫാമിങ്
പ്രിസിഷൻ ഫാമിങ്
മണ്ണില്ലാതെയും കൃഷി

4 പദാർത്ഥ സ്വഭാവം
  • പദാർത്ഥത്തിൻ്റെ അവസ്ഥകൾ
    • ഖരം
    • ദ്രാവകം
    • വാതകം
  • പ്ലാസ്മയും മറ്റു അവസ്ഥകളും
  • പദാർത്ഥങ്ങളിലെ സൂക്ഷ്മകണികകൾ
  • പദാർത്ഥങ്ങളിലെ വിവിധ അവസ്ഥകളിലെ കണികാക്രമീകരണം
  • അവസ്ഥാ പരിവർത്തനം
  • വിവിധ അവസ്ഥകളിലെ പദാർത്ഥങ്ങളുടെ വ്യാപനം
  • ശുദ്ധ പദാർത്ഥങ്ങളും മിശ്രിതങ്ങളും
  • മിശ്രിതത്തിലെ ഘടകങ്ങൾ വേർതിരിക്കാം
    • സ്വേദനം
    • അംശികസ്വേദനം
    • സെപ്പറേറ്റിംഗ് ഫണൽ ഉപയോഗിച്ചുള്ള വേർതിരിക്കൽ
    • ഉത്പതനം
    • സെൻട്രിഫ്യൂഗേഷൻ
    • ക്രോമറ്റോഗ്രാഫി
5 പദാർത്ഥങ്ങളിലെ അടിസ്ഥാനഘടകങ്ങൾ
  • മൂലകങ്ങളും സംയുക്തങ്ങളും
  • മൂലകങ്ങളുടെ പേരുവന്ന വഴി
  • പ്രതീകങ്ങൾ
  • ആറ്റവും തന്മാത്രയും
  • ആറ്റങ്ങളെയും തന്മാത്രകളെയും സൂചിപ്പിക്കുന്ന വിധം
  • സംയുക്തങ്ങൾ
  • രാസസമവാക്യങ്ങൾ
6 രാസമാറ്റങ്ങൾ
  • ഭൗതികമാറ്റം
  • രാസമാറ്റം
  • താപരാസപ്രവർത്തനങ്ങൾ
  • പ്രകാശരാസപ്രവർത്തനങ്ങൾ
  • വൈദ്യുതരാസപ്രവർത്തനങ്ങൾ
  • വൈദ്യുതവിശ്ലേഷണം
  • വൈദ്യുതലേപനം
  • ഊർജ്ജമോചക പ്രവർത്തനങ്ങൾ
  • ഊർജാഗിരണ പ്രവർത്തനങ്ങൾ
  • വിവിധതരം സെല്ലുകൾ
  • വൈദ്യുതചാർജുള്ള കണികകൾ
  • പ്രകൃതി സൗഹൃദമാറ്റങ്ങൾ
7 ലോഹങ്ങൾ
  • ലോഹങ്ങളുടെ പൊതുവായ സവിശേഷതകൾ
  • അന്തരീക്ഷവായുമായുള്ള പ്രവർത്തനം
  • ലോഹസങ്കരങ്ങൾ
  • ലോഹങ്ങളുടെ ജലവുമായുള്ള പ്രവർത്തനം
  • ലോഹങ്ങളുടെ ആസിഡുമായുള്ള പ്രവർത്തനം
  • ലോഹനാശനം
8 അളവുകളും യൂണിറ്റുകളും
  • നീളം
  • നീളത്തിൻ്റെ ചെറിയ അളവുകൾ
    • കടലാസിൻ്റെ കനം
    • വളഞ്ഞ വരയുടെ നീളം
    • ഗോളത്തിൻ്റെ വ്യാസം അളക്കാം
  • മാസ്
  • സമയം
  • അടിസ്ഥാന യൂണിറ്റുകൾ
  • വ്യുൽപ്പന്ന യൂണിറ്റുകൾ
  • ഇലയുടെ പരപ്പളവ്
  • വ്യാപ്തവും സാന്ദ്രതയും
  • യൂണിറ്റുകൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ
9 ചലനം
  • ദൂരവും സ്ഥാനാന്തരവും
  • വേഗവും പ്രവേഗവും
  • സമവേഗവും അസമവേഗവും
  • സമപ്രവേഗവും അസമപ്രവേഗവും
  • ത്വരണം
  • ആദ്യപ്രവേഗവും അന്ത്യപ്രവേഗവും
  • മന്ദീകരണം
10 ബലം
  • വിവിധതരം ബലങ്ങൾ
  • സമ്പർക്കബലം- സമ്പർക്കരഹിതബലം
  • ഘർഷണബലം
  • ഘർഷണ൦ വിവിധതരം
  • വ്യാപകമർദ്ദവും മർദവും
  • ദ്രാവകമർദം
  • അന്തരീക്ഷമർദം
  • അന്തരീക്ഷമർദം അളക്കാം
11 കാന്തികത
  • സ്വഭാവികകാന്തങ്ങളും കൃത്രിമകാന്തങ്ങളും
  • ലോഡ് സ്റ്റോൺ
  • കാന്തത്തിൻ്റെ ആകൃതി
  • കാന്തത്തിൻ്റെ പേര്
  • കാന്തിക കോമ്പസ്
  • ഭൂമി ഒരു കാന്തം
  • കാന്തവൽക്കരണം എങ്ങനെ
  • കാന്തികമണ്ഡലം
  • കാന്തിക ഫ്ളക്സ് സാന്ദ്രത
  • കാന്തിക പ്രേരണം
  • കാന്തിക പ്രേരണം പച്ചിരുമ്പിലും ഉരുക്കിലും
  • പെർമിയബിലിറ്റി
  • വൈദ്യതകാന്തം
12 തരംതിരിക്കുന്നതെന്തിന് ? തിരിച്ചറിയാനുള്ള താക്കോൽ
ടാക്സോണമിക് കീകൾ
ഡൈക്കോട്ടമസ് കീകളുടെ സവിശേഷത
വർഗ്ഗീകരണശാസ്ത്രം
ലിന്നേയസ് നിർദ്ദേശിച്ച വർഗ്ഗീകരണതലങ്ങൾ
സസ്യവർഗ്ഗീകരണതലങ്ങൾ
പേരുകളിലെ വൈവിധ്യം
ദ്വിനാമപദ്ധതി
അഞ്ചു കിങ്ഡം വർഗീകരണം

  • മൊനീറ
  • പ്രോട്ടീസ്റ്റ
  • ഫംജൈ
  • പ്ലാൻ്റെ
  • അനിമേലിയ

വർഗ്ഗീകരണശാസ്ത്രത്തിലെ നൂതനപ്രവണതകൾ

13 വൈവിധ്യം നിലനിൽപ്പിന്
  • ജീവമണ്ഡലം
  • ഇക്കോളജി
  • പോഷണതലങ്ങൾ
  • ആവാസവ്യവസ്ഥയിലെ പ്രതിപ്രവർത്തനങ്ങൾ
  • വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ
  • ജൈവവൈവിധ്യം
  • ജൈവവൈവിധ്യത്തിൻ്റെ പ്രാധാന്യം
  • ജൈവവൈവിധ്യശോഷണം
  • വൈവിധ്യം സംരക്ഷിക്കാം
  • ബയോസ്ഫിയർ റിസർവുകൾ
  • ഇക്കോളജിക്കൽ ഹോട്ട്‌സ്‌പോട്ടുകൾ
  • ഇൻസ്റ്റു കൺസർവേഷൻ
    • വന്യജീവി സങ്കേതങ്ങൾ
    • നാഷണൽ പാർക്കുകൾ
    • കമ്മ്യൂണിറ്റി റിസെർവുകൾ
    • ബയോസ്ഫിയർ റിസർവ്
  • എക്‌സിറ്റു കൺസർവേഷൻ
    • സുവോളജിക്കൽ ഗാർഡനുകൾ
    • ബോട്ടാണിക്കൽ ഗാർഡനുകൾ
    • ജീൻ ബാങ്കുകൾ
14 തലമുറകളുടെ തുടർച്ചയ്ക്ക്
  • പരാഗണവും പൂക്കളിലെ വൈവിധ്യവും
  • പരാഗണത്തിനു ശേഷം
  • ബീജസംയോഗം
  • പ്രത്യുല്പ്പാദനം മനുഷ്യനിൽ
    • പുരുഷ പ്രത്യുല്പ്പാദന വ്യവസ്ഥ
    • സ്ത്രീ പ്രത്യുല്പ്പാദന വ്യവസ്ഥ
  • ആർത്തവം: ഒരു സ്വഭാവിക പ്രക്രിയ
  • കൗമാരം- സവിശേഷതകളുടെ കാലം
  • കൗമാരഘട്ടത്തിലെ ശാരീരികമാറ്റങ്ങൾ
    • ആൺകുട്ടികളിൽ
    • പെൺകുട്ടികളിൽ
  • കൗമാരവും ഭക്ഷണവും
  • ഭക്ഷണം- ചില മാർഗ്ഗനിർദ്ദേശങ്ങൾ
  • കൗമാരവും സൗന്ദര്യസങ്കൽപ്പവും
  • കൗമാരം- വെല്ലുവിളികളുടെ കാലം
  • അടിമപ്പെടുത്തുന്ന ശീലങ്ങൾ
  • നാശത്തിലേക്കുള്ള വഴി
  • ഉറച്ച പ്രതികരണത്തിൻ്റെ പ്രാധാന്യം
15 ലായനികൾ
  • ഗാഢത പ്രസ്താവിക്കാം
  • ലായനിയുടെ ഗാഢത
  • അപൂരിത ലായനി
  • പൂരിത ലായനി
  • അതിപൂരിത ലായനി
  • വളരുന്ന പരൽ
  • മിശ്രിതങ്ങളുടെ വർഗീകരണം
  • യഥാർത്ഥ ലായനി , കോളോയിഡ് ,സസ്പെൻഷൻ
16 ജലം
  • ജലത്തിൻ്റെ തിളനില
  • ജലത്തിൻ്റെ താപധാരിത
  • ജലത്തിൻ്റെ അസ്വഭാവിക വികാസം
  • ജലത്തിൻ്റെ ഘനീഭവിക്കൽ
  • ജലത്തിൻ്റെ പ്രതലബലം
  • ജലത്തിലെ ഘടകങ്ങൾ
  • ജലവും ലോഹവുമായുള്ള പ്രവർത്തനം
  • ജലം – സാർവിക ലായകം
  • മൃദുജലവും കഠിനജലവും
  • ജലവും വാതകങ്ങളും
  • ജലമലിനീകരണം
17 ഫൈബറുകളും പ്ലാസ്റ്റിക്കുകളും
  • പോളിമറുകൾ
  • മനുഷ്യനിർമിത ഫൈബറുകൾ
  • ജീവൻ്റെ ഉത്പത്തിയും പോളിമറിലൂടെ
  • മനുഷ്യനിർമിത ഫൈബറുകൾ
  • നൈലോണും റയോണും
  • പ്ലാസ്റ്റിക് ചരിത്രം
  • പ്ലാസ്റ്റിക്കുകൾ
  • റബ്ബർ
  • തെർമോപ്ലാസ്റ്റിക്കും തെർമോസെറ്റിങ് പ്ലാസ്റ്റിക്കും
  • പ്ലാസ്റ്റിക്കുകളുടെ ഘടന
  • മലിനീകരണം പ്ലാസ്റ്റിക് മൂലവും
  • പ്ലാസ്റ്റിക്കും മൈക്രോണും
  • പ്ലാസ്റ്റിക്കിൽ നിന്ന് ഊർജം
18 പ്രകാശ പ്രതിപതനം ഗോളീയദർപ്പണങ്ങളിൽ
  • ഗോളീയദർപ്പണങ്ങൾ
    • വക്രതാ കേന്ദ്രം
    • വക്രതാ ആരം
    • അപ്പർചർ
    • പോൾ
    • മുഖ്യ അക്ഷം
  • ഗോളീയദർപ്പണത്തിൽ നിന്നുള്ള പ്രതിപതനം
  • ഗോളീയദർപ്പണങ്ങളുടെ ഫോക്കസും ഫോക്കസ് ദൂരവും
  • കോൺകേവ് ദർപ്പണത്തിൻ്റെ മുഖ്യ ഫോക്കസ്
  • കോൺവെക്സ് ദർപ്പണത്തിൻ്റെ മുഖ്യ ഫോക്കസ്
  • ഫോക്കസ് ദൂര൦ (f)
  • ഫോക്കസ് തലം
  • ഗോളീയദർപ്പണങ്ങൾ രൂപീകരിക്കുന്ന പ്രതിബിംബങ്ങൾ
  • ഗോളീയദർപ്പണങ്ങളുമായി ബന്ധപ്പെട്ട രേഖാചിത്രങ്ങളിലേക്ക്
  • ദർപ്പണത്തിൻ്റെ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന രശ്മി
  • ദർപ്പണത്തിൻ്റെ മുഖ്യ ഫോക്കസിലൂടെ പതിക്കുന്ന രശ്മി
  • ദർപ്പണത്തിൻ്റെ മുഖ്യ ഫോക്കസിനെ ലക്ഷ്യമാക്കി ദർപ്പണത്തിൽ പതിക്കുന്ന രശ്മി
  • ദർപ്പണത്തിൻ്റെ വക്രതാ കേന്ദ്രത്തിലൂടെ പതിക്കുന്ന രശ്മി
  • വക്രതാകേന്ദ്രത്തെ ലക്ഷ്യമാക്കി ദർപ്പണത്തിൽ പതിക്കുന്ന രശ്മി
  • പോളിലേക്ക് ചരിഞ്ഞു പതിക്കുന്ന രശ്മി
  • ഗോളീയദർപ്പണങ്ങൾ രൂപീകരിക്കുന്ന പ്രതിബിംബങ്ങളുടെ രേഖാചിത്രങ്ങൾ
  • A.കോൺകേവ് ദർപ്പണത്തിലെ പ്രതിബിംബ രൂപീകരണം
    • വസ്തു വളരെ അകലെ
    • വസ്തു C യ്ക്ക് അപ്പുറം
    • വസ്തു C യിൽ
    • വസ്തു C ക്കും F നും ഇടയിൽ
    • വസ്തു F ൽ
    • വസ്തു F നും P ക്കും ഇടയിൽ ആയിരിക്കുമ്പോൾ
  • B.കോൺവെക്സ് ദർപ്പണത്തിലെ പ്രതിബിംബ രൂപീകരണം
  • ആവർധനം
  • ഗോളീയ ദർപ്പണങ്ങളുടെ ഉപയോഗങ്ങൾ
    • കോൺകേവ് ദർപ്പണങ്ങളുടെ ഉപയോഗങ്ങൾ
    • കോൺവെക്സ് ദർപ്പണങ്ങളുടെ ഉപയോഗങ്ങൾ
19 ശബ്‌ദം
  • ശബ്‌ദസ്രോതസ്സ്
  • മനുഷ്യനിർമിത ശബ്‌ദസ്രോതസ്സുകൾ
  • പ്രകൃത്യാലുള്ള ശബ്‌ദസ്രോതസ്സുകൾ
  • സ്വഭാവിക ആവൃത്തി
  • നൃത്തം ചെയ്യുന്ന പ്രകാശം
  • ശബ്ദ സവിശേഷതകൾ- സ്ഥായിയും ഉച്ചതയും
  • കൊതുകിൻ്റെ പാട്ട് !
  • പുരുഷ ശബ്‌ദവും സ്ത്രീ ശബ്‌ദവും
  • സംഗീതവും ഒച്ചയും
  • ശബ്ദ പ്രേഷണം
  • ശ്രവണം
  • ശ്രവണ പരിധി
  • ശ്രവണ സഹായി
  • ശ്രവണ പരിധി
  • അൾട്രാസോണിക് തരംഗങ്ങൾ കൊണ്ടുള്ള ഉപയോഗങ്ങൾ
  • ശബ്‌ദമലിനീകരണം കുറയ്ക്കാം
20 സ്ഥിത വൈദ്യുതി
  • വൈദ്യത ചാർജിൻ്റെ സവിശേഷതകൾ
  • എർത്തിംഗ്
  • സ്ഥിത വൈദ്യുതപ്രേരണം
  • കപ്പാസിറ്റർ
  • വൈദ്യുത ചാർജിൻ്റെ വിതരണം
  • ഇടിയും മിന്നലും
  • മിന്നൽ രക്ഷാ ചാലകം r

c) 8th standard സാമൂഹ്യശാസ്ത്രം സിലബസ് 2023

അധ്യായ നമ്പര്‍ അധ്യായത്തിൻ്റെ പേര് വിശദാംശങ്ങള്‍
1 ആദ്യകാല മനുഷ്യജീവിതം
  • പ്രാചീനശിലായുഗം
  • മധ്യശിലായുഗം
  • നവീനശിലായുഗം
  • താമ്രശിലായുഗം
2 നദീതടസംസ്കാരത്തിലൂടെ
  • സിന്ധുനദീതട സംസ്കാരം
  • നഗര സവിശേഷതകൾ
  • ധാന്യപ്പുരകൾ, കൃഷി
  • കച്ചവടം
  • കരകൗശലവസ്തുക്കളും തൊഴിൽകൂട്ടങ്ങളും
  • വിശ്വാസരീതികൾ
  • ഹാരപ്പൻ സംസ്കാരത്തിൻ്റെ തകർച്ച
  • ഈജിപ്ഷ്യൻ, മെസൊപ്പൊട്ടേമിയൻ, ചൈനീസ് സംസ്കാരങ്ങൾ
  • ഈജിപ്ഷ്യൻ സംസ്കാര൦
  • മെസൊപ്പൊട്ടേമിയൻ സംസ്കാര൦
  • ചൈനീസ് സംസ്കാര൦
3 ഭൗമ രഹസ്യങ്ങൾ തേടി
  • ശിലാമണ്ഡലവും അസ്തനോഫിയറും
  • ശിലകൾ
  • അപക്ഷയം
    • ഭൗതിക അപക്ഷയം
    • രാസിക അപക്ഷയം
    • ജൈവീക അപക്ഷയം
  • അപക്ഷയവും മനുഷ്യനും
  • മണ്ണ് ജനിക്കുന്നു
  • മണ്ണ് ജീവൻ്റെ നിലനിൽപിന്
  • മണ്ണ് മരിക്കുന്നു
  • മണ്ണിനെ സംരക്ഷിക്കാം
4 നമ്മുടെ ഗവൺമെൻ്റ്
  • ഇന്ത്യയിലെ ഗവൺമെൻ്റ്
    • നിയമനിർമാണ വിഭാഗം
    • കാര്യനിർവഹണ വിഭാഗം
    • നീതിന്യായ വിഭാഗം
  • നിയമനിർമാണ വിഭാഗം ഇന്ത്യയിൽ
  • പാർലമെൻ്റിൻ്റെ ചുമതലകൾ
  • ധനബിൽ
  • പാർലമെൻ്റിൻ്റെ മറ്റു ചുമതലകൾ
  • സംസ്ഥാന നിയമനിർമാണസഭ
  • കാര്യനിർവഹണ വിഭാഗം
  • കാര്യനിർവഹണ വിഭാഗം ഇന്ത്യയിൽ
  • രാഷ്‌ട്രപതി
  • രാഷ്ട്രപതിയുടെ ചുമതലകൾ
  • ഉപരാഷ്ട്രപതി
  • ഉപരാഷ്ട്രപതിയുടെ ചുമതലകൾ
  • കേന്ദ്രമന്ത്രി സഭ
  • പ്രധാനമന്തിയുടെ ചുമതലകൾ
  • സംസ്ഥാന കാര്യനിർവഹണ വിഭാഗം
  • നീതിന്യായ വിഭാഗം
  • ഇന്ത്യയിലെ നീതിന്യായ വിഭാഗം
    • സുപ്രീം കോടതി
    • ഹൈക്കോടതി
    • കീഴ്കോടതികൾ
5 പ്രാചീന തമിഴകം
  • സംഘകാല സാഹിത്യം
  • സംഘം കൃതികൾ
  • സാമൂഹിക ജീവിതം
  • വിനിമയ വ്യവസ്ഥ
  • മൂവേന്തമാർ
6 ഭൂപടങ്ങൾ വായിക്കാം
  • ഭൂപടങ്ങളെ തരംതിരിക്കാം
    • ഭൂപടവർഗ്ഗീകരണം ഉള്ളടക്കത്തിൻ്റെ അടിസ്ഥാനത്തിൽ
    • ഭൂപടവർഗ്ഗീകരണം തോതിൻ്റെ അടിസ്ഥാനത്തിൽ
  • കഡസ്ട്രൽ ഭൂപടങ്ങൾ
  • ധാരതലീയ ഭൂപടങ്ങൾ
  • ഭൂപട വായന
  • ഭൂപടങ്ങളിലെ തോത്
  • പ്രസ്താവനാരീതി
  • ഭിന്നക രീതി
  • രേഖാരീതി
  • ഭൂപടത്തിൽ ദൂരം എങ്ങിനെ അളക്കാം?
  • ഭൂപടങ്ങളിലെ ദിശ
  • ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും
7 സമ്പദ് ശാസ്ത്ര ചിന്തകൾ
  • സമ്പദ്ഘടനയിലെ അടിസ്ഥാന പ്രശ്നങ്ങൾ
    • എന്താണ് ഉത്പാദിപ്പിക്കേണ്ടത് എത്ര അളവിൽ ?
    • എങ്ങനെ ഉൽപാദിപ്പിക്കാം
  • ആർക്കുവേണ്ടി ഉൽപാദിപ്പിക്കാം?
  • സാമ്പത്തികശാസ്ത്ര ചിന്തകൾ
  • ഗാന്ധിയും സാമ്പത്തികശാസ്ത്രവും
8 ഗംഗാസമതലത്തിലേക്ക്
  • ജനജീവിതം
  • ഗംഗാതടത്തിലേക്ക്
  • കാർഷികസമൂഹത്തിലേക്ക്
  • നഗരങ്ങൾ ഉയരുന്നു
  • പുതിയ ആശയങ്ങൾ രൂപപ്പെടുന്നു
  • ജൈനമതവും ബുദ്ധമതവും
  • മഹാജനപദങ്ങൾ
  • വൈദേശിക ബന്ധങ്ങൾ
  • ഗംഗാസമതലത്തിലേക്ക്
9 മഗധ മുതൽ താനേശ്വരം വരെ
  • അശോകനും ധമ്മയും
  • സാമ്പത്തിക സാമൂഹിക ജീവിതം
  • ഇന്ത്യ മൗര്യന്മാർക്കുശേഷം
  • ശതവാഹനർ
  • ഗുപ്തകാലം
  • ജനജീവിതം
10 ഭൂമിയുടെ പുതപ്പ്
  • അന്തരീക്ഷസംരചന
    • അന്തരീക്ഷ വാതകങ്ങൾ
    • അന്തരീക്ഷത്തിലെ ജലാംശം
  • പൊടിപടലങ്ങൾ
  • ഹരിതഗൃഹമാകുന്ന അന്തരീക്ഷം
  • മാറുന്ന അന്തരീക്ഷസ്ഥിതി
  • ഭൂമിക്ക് കുടയായി ഓസോൺ
  • അന്തരീക്ഷഘടന
  • ട്രോപോസ്സ്ഫിയർ
  • സ്ട്രാറ്റോസ്ഫിയർ
  • മെസോസ്ഫിയർ
  • തെർമോസ്ഫിയർ
11 ഇന്ത്യയും സാമ്പത്തികാസൂത്രണവും
  • ആസൂത്രണത്തിൻ്റെ നാൾവഴി
  • ഇന്ത്യയും സാമ്പത്തികാസൂത്രണത്തിൻ്റെ ലക്ഷ്യങ്ങൾ
    • വളർച്ച
    • ആധുനികവൽക്കരണം
    • സ്വാശ്രയത്വം
    • തുല്യത
  • ആസൂത്രണ കമ്മീഷനും പഞ്ചവത്സരപദ്ധതികളും
  • വികേന്ദ്രികൃത ആസൂത്രണം
  • പുതിയ ചുവടുവെപ്പുകൾ
  • ‘നീതി ആയോഗിൻ്റെ ലക്ഷ്യങ്ങൾ
12 ഭൂമിയിലെ ജലം
  • ജീവജലം
  • ജലപരിവൃത്തി
  • മണ്ണിനടിയിലെ ജലം
  • കിണറുകൾ പലവിധം
    • അരിപ്പകിണറുകൾ
    • ആർട്ടിഷ്യൻ കിണറുകൾ
  • നീരുറവ
  • ഗീസറുകൾ
  • തണ്ണീർത്തടങ്ങൾ
  • ജലത്തിൻ്റെ ഉപയോഗം
  • ജലം നേരിടുന്ന വെല്ലുവിളികൾ
  • ജലമലിനീകരണം
  • ജലമലിനീകരണത്തിൻ്റെ ദൂഷ്യവശങ്ങൾ
  • ജലസംരക്ഷണം
  • മഴവെള്ളം ശേഖരിക്കാം
  • മേക്കൂര മഴവെള്ള സംഭരണം
  • ഉപരിതല നീരൊഴുക്കിൻ്റെ സംഭരണം
  • വെള്ളത്തിൻ്റെ പുനഃചംക്രമണം
13 സാമൂഹ്യ സംഘങ്ങളും സാമൂഹ്യ നിയന്ത്രണവും
  • സാമൂഹ്യസംഘം
    • പ്രാഥമിക സംഘം
    • ദ്വിദീയ സംഘം
  • സാമൂഹ്യ നിയന്ത്രണം എങ്ങനെ നടത്തുന്നു?
  • അനൗപചാരിക സാമൂഹ്യ നിയന്ത്രണം
  • ഔപചാരിക സാമൂഹ്യ നിയന്ത്രണം

 

തയ്യാറെടുപ്പ് തന്ത്രങ്ങൾ 2023

Study Plan to Maximise Score

എട്ടാം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

  1. അതാത് അധ്യയന വർഷത്തേക്കുള്ള  സിലബസ് ഏതാണെന്ന് കണ്ടെത്തുക
  2. മുഴുവൻ സിലബസും കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുക 
  3. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടായാൽ, അത് നിങ്ങളുടെ അധ്യാപകരോട് ചോദിച്ചു വ്യക്തമാക്കുക
  4. ആവശ്യമുള്ള കുറിപ്പുകൾ ഉണ്ടാക്കുക
  5. ഗണിതശാസ്ത്രത്തിന്, നിങ്ങളുടെ പാഠപുസ്തകങ്ങളിലും അതേ ക്ലാസിലെ മറ്റ് സമാന പുസ്തകങ്ങളിലും നൽകിയിരിക്കുന്ന എല്ലാ കണക്കുകളും നിങ്ങൾക്ക് പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പാകുന്നതുവരെ എല്ലാ ചോദ്യങ്ങളും ഒന്നിലധികം തവണ പരിശീലിക്കുക.
  6. ഓരോ അധ്യായത്തിൻ്റേയും പ്രവർത്തനങ്ങളിലും  പുസ്തകത്തിൻ്റെ അവസാനത്തിലും നൽകിയിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുക 
  7. മികച്ച രീതിയില്‍ തയ്യാറെടുക്കുന്നതിന് Embibeൻ്റെ ക്ലാസ് 8 മോക്ക് ടെസ്റ്റ് പരിശീലിക്കുക

എങ്ങനെ പഠിക്കാം: Detailed study plan 2023

  1. കൃത്യനിഷ്ടമായും ആസൂത്രിതമായും പഠിക്കുക 
    വിദ്യാർത്ഥികൾ കൃത്യമായ ഒരു ഷെഡ്യൂൾ ഉണ്ടാക്കുകയും ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന പുസ്തകങ്ങള്‍/ലേഖനങ്ങള്‍ മാത്രം പഠിക്കുകയും ചെയ്യുക. ശരിയായതും ചിട്ടയായതുമായ പഠനം സജ്ജീകരിക്കുന്നത് എല്ലാ വിഷയങ്ങൾക്കും അല്ലെങ്കിൽ തീമുകൾക്കും തുല്യ പ്രാധാന്യം നൽകുന്നതിന് അവരെ സഹായിക്കുന്നു. കേരള ക്ലാസ് 8 സ്കൂൾ തല പരീക്ഷയ്ക്ക് വിഷയത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പഠനം ചിട്ടപ്പെടുത്തിയിരിക്കണം.
  2. സിലബസ്  നന്നായി പഠിക്കുക
    തയ്യാറെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ്, കേരള സിലബസ് എട്ടാം ക്ലാസിൻ്റെ സ്കൂൾ തല പരീക്ഷയിൽ എല്ലാ വിഷയങ്ങളിലെയും ടോപ്പിക്കുകളെക്കുറിച്ചും വിദ്യാർത്ഥികൾ  അറിഞ്ഞിരിക്കണം.   ഇത് വിദ്യാർത്ഥികൾക്ക് സ്വയം പഠിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നു.
  3. തുല്യ പ്രാധാന്യത്തോടെ ഓരോ വിഷയത്തിനും തയ്യാറെടുക്കുക
    കേരള ക്ലാസ് 8 സ്കൂൾ തല പരീക്ഷക്ക്  തയ്യാറെടുക്കുമ്പോൾ, മിക്ക വിദ്യാർത്ഥികളും ഗണിതം, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങൾക്ക്  അമിതപ്രാധാന്യം നൽകുകയും ഭാഷ ഉൾപ്പെടെയുള്ള മറ്റ് വിഷയങ്ങൾ അവഗണിക്കുകയും ചെയ്യുന്നു. പക്ഷേ, മുകളിൽ സൂചിപ്പിച്ച വിഷയങ്ങൾ മാത്രമല്ല, വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും തുല്യ പ്രാധാന്യത്തോടെ തയ്യാറാകേണ്ടതുണ്ട്. ഓരോ വിഷയവും പ്രധാനപ്പെട്ടതാണെന്ന് ഓർക്കുക.
  4. ശരിയായ റിവിഷന്‍ മാർഗ്ഗങ്ങൾ
    എല്ലാ വിഷയങ്ങളിലെയും വിടവുകള്‍  മനസ്സിലാക്കി ശരിയായ റിവിഷന്‍ മാർഗ്ഗങ്ങൾ   തയ്യാറാക്കുന്നത് പിന്നീടുള്ള ഘട്ടങ്ങളിൽ വിദ്യാർത്ഥികളെ എളുപ്പത്തില്‍ റിവൈസ് ചെയ്യുന്നതിന് സഹായിക്കുന്നു. ഒരു അധ്യായം പൂർത്തിയാക്കിയ ശേഷം അടുത്തതിലേക്ക് പോകുന്നതിന് മുമ്പ് വിദ്യാർത്ഥികൾ ഒരിക്കൽക്കൂടി ആ അധ്യായം റിവൈസ് ചെയ്യേണ്ടതുണ്ട്. പ്രധാന ടോപ്പിക്കുകളുടെ കുറിപ്പുകളോ സൂത്രവാക്യങ്ങളോ തയ്യാറാക്കുന്നത് റിവിഷന്‍ സമയത്ത്   വിദ്യാര്‍ഥികളെ വലിയരീതിയിൽ  സഹായിക്കുന്നു. കേരള ക്ലാസ് 8 സ്കൂൾ തല പാഠപുസ്തകങ്ങൾ പരിശീലിക്കുന്നത്തിലൂടെ ഒറ്റ വിഷയവും ഒഴിവാക്കാതെ  മുഴുവൻ വിഷയങ്ങളും പഠിക്കാന്‍  വിദ്യാർത്ഥികളെ സഹായിക്കുന്നു.
  5. മാതൃക ചോദ്യപേപ്പറുകളും  മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും  പരിശീലിക്കുക
    ചോദ്യപേപ്പർ പാറ്റേണുമായി പരിചയപ്പെടാൻ വിദ്യാർത്ഥികൾ മാതൃക ചോദ്യപേപ്പറുകളും  മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും പരിശീലിക്കേണ്ടതുണ്ട്. കാരണം, ഇത്  ഏത് പരീക്ഷയ്ക്കും തയ്യാറെടുക്കുന്നതിനുള്ള ശക്തമായ മാർഗമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുവഴി വിദ്യാർത്ഥികൾക്ക് ചോദ്യത്തിൻ്റെ തരം, ചോദ്യ പാറ്റേൺ, ചോദ്യത്തിൻ്റെ കാഠിന്യം, മുഴുവൻ ചോദ്യപേപ്പറും ഉത്തരം നൽകാൻ എടുക്കുന്ന സമയം എന്നിവ അറിയാൻ കഴിയും. യഥാർത്ഥ പരീക്ഷയിൽ സമയം നിയന്ത്രിക്കാൻ ഇത് അവരെ സഹായിക്കുന്നു.
  6. കേരള സ്റ്റേറ്റ് ബോർഡ് (സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി) ശുപാർശ ചെയ്യുന്ന പാഠപുസ്തകങ്ങൾ പിന്തുടരുക.
    കേരള ക്ലാസ് 8 സ്കൂൾ തല പരീക്ഷയിൽ മികച്ച സ്കോർ നേടുന്നതിന് ഓരോ വിഷയത്തിൻ്റേയും അടിസ്ഥാന ആശയങ്ങളെക്കുറിച്ചുള്ള സമഗ്രമായ ധാരണയും കേരള ക്ലാസ് 8 പുസ്തകങ്ങളുടെ ആഴത്തിലുള്ള വായനയും അത്യാവശ്യമാണ്. മികച്ച രീതിയിൽ എളുപ്പത്തില്‍ മനസിലാക്കാൻ വിദ്യാർത്ഥികൾ കേരള ബോർഡ് പാഠപുസ്തകങ്ങൾ പിന്തുടരേണ്ടതുണ്ട്.

പരീക്ഷാ കൗൺസിലിംഗ് 2023

Exam counselling

വിദ്യാർത്ഥികൾക്കായി

കേരളത്തിലെ എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകൾ സെക്കൻഡറി വിദ്യാഭ്യാസത്തിന് കീഴിലാണ്. അതിനാൽ, സെക്കൻഡറി വിഭാഗത്തിലെ 9,10 തുടങ്ങിയ ഉയർന്ന ക്ലാസുകളുടെ അടിത്തറയായാണ് എട്ടാം ക്ലാസിനെ പരിഗണിക്കുക. മുൻ വർഷങ്ങളിൽ നിന്ന് പരിചിതരായതു കൊണ്ടു തന്നെ (6-ഉം 7-ഉം) ഒരു വിദ്യാർത്ഥി ഹൈസ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പുതിയ ആളല്ല. പഴുതുകൾ/പോരായ്മകൾ/ബലഹീനതകൾ എന്നിവ തിരുത്തി അടിത്തറ ശക്തിപ്പെടുത്താനും രണ്ട് വർഷത്തിനുള്ളിൽ പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കാനും വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

രക്ഷിതാക്കൾക്കായി

ഗെയിമുകൾ, സ്‌പോർട്‌സ്, മറ്റ് വിവിധ മേഖലകളിലുള്ള താൽപ്പര്യം എന്നിവയ്‌ക്കൊപ്പം ഈ ഘട്ടത്തിൽ കുറച്ച് ഘടകങ്ങൾ കൂടി തങ്ങളുടെ കുട്ടികളെ സ്വാധീനിക്കാൻ തുടങ്ങുന്നുവെന്ന് മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. കൗമാരത്തിൻ്റെ ഈ ഘട്ടത്തിൽ കുട്ടികളെ വളർത്തിയെടുക്കുന്നതിലും അവരുടെ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് മുൻഗണന നൽകുന്നതിലും മാതാപിതാക്കൾ നിർണായക പങ്ക് വഹിക്കുന്നു. ഈ ഘട്ടത്തില്‍  മാതാപിതാക്കളുടെ ശരിയായ മാർഗനിർദേശവും നിയന്ത്രണവും സൂക്ഷ്മ നിരീക്ഷണവും ആവശ്യമായി വരുന്നു.

പതിവായി ഉന്നയിക്കുന്ന ചോദ്യങ്ങൾ

Freaquently Asked Questions

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ചോ1. കേരള ക്ലാസ് 8 പരീക്ഷ സ്കൂൾ തലമാണോ അതോ ബോർഡ് തലത്തിലുള്ള  പരീക്ഷയാണോ?
ഉ. കേരളത്തിലെ എട്ടാം ക്ലാസ്  ബോർഡ് പരീക്ഷ  ഒരു സ്കൂൾ തല പരീക്ഷയാണ്.

ചോ2. കേരള ക്ലാസ് 8  പരീക്ഷയ്ക്കുള്ള ഒന്നാം ഭാഷാ ഓപ്ഷനുകൾ ഏതെല്ലാമാണ്?
ഉ. കേരള ക്ലാസ് 8 പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്ക് മലയാളം/ഹിന്ദി/ ഉറുദു/ സംസ്‌കൃതം/ അറബി ഒന്നാം ഭാഷയായി എടുക്കാം.

ചോ3.കേരള ക്ലാസ് 8  പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റ് ഏതാണ്?
ഉ. ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് താഴെ നൽകിയിരിക്കുന്നു: Click here.

ചോ4. കേരള ക്ലാസ് 8 പരീക്ഷക്കുള്ള  ഗണിതശാസ്ത്രത്തിന് ഏത് പാഠപുസ്തകമാണ് പിന്തുടരേണ്ടത്?
ഉ. കേരള ക്ലാസ് 8 പരീക്ഷയ്ക്ക് ഗണിതശാസ്ത്രത്തിന് പിന്തുടരേണ്ട പാഠപുസ്തകങ്ങൾ ഇവയാണ്

  1. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്‌സിഇആർടി, കേരള) ഗണിതം  സ്റ്റാൻഡേർഡ് VIII ഭാഗം 1
  2. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്‌സിഇആർടി, കേരള) ഗണിതം സ്റ്റാൻഡേർഡ് VIII ഭാഗം 2

ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും

ചോ1. കേരള ക്ലാസ് 8 പരീക്ഷ സ്കൂൾ തലമാണോ അതോ ബോർഡ് തലത്തിലുള്ള  പരീക്ഷയാണോ?
ഉ. കേരളത്തിലെ എട്ടാം ക്ലാസ്  ബോർഡ് പരീക്ഷ  ഒരു സ്കൂൾ തല പരീക്ഷയാണ്.

ചോ2. കേരള ക്ലാസ് 8  പരീക്ഷയ്ക്കുള്ള ഒന്നാം ഭാഷാ ഓപ്ഷനുകൾ ഏതെല്ലാമാണ്?
ഉ. കേരള ക്ലാസ് 8 പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്ക് മലയാളം/ഹിന്ദി/ ഉറുദു/ സംസ്‌കൃതം/ അറബി ഒന്നാം ഭാഷയായി എടുക്കാം.

ചോ3.കേരള ക്ലാസ് 8  പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റ് ഏതാണ്?
ഉ. ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് താഴെ നൽകിയിരിക്കുന്നു: Click here.

ചോ4. കേരള ക്ലാസ് 8 പരീക്ഷക്കുള്ള  ഗണിതശാസ്ത്രത്തിന് ഏത് പാഠപുസ്തകമാണ് പിന്തുടരേണ്ടത്?
ഉ. കേരള ക്ലാസ് 8 പരീക്ഷയ്ക്ക് ഗണിതശാസ്ത്രത്തിന് പിന്തുടരേണ്ട പാഠപുസ്തകങ്ങൾ ഇവയാണ്

  1. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്‌സിഇആർടി, കേരള) ഗണിതം  സ്റ്റാൻഡേർഡ് VIII ഭാഗം 1
  2. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്‌സിഇആർടി, കേരള) ഗണിതം സ്റ്റാൻഡേർഡ് VIII ഭാഗം 2

കേർള ബോർഡിനു കീഴിലെ പ്രധാനപ്പെട്ട സ്കൂളുകൾ

About Exam

സ്കൂൾ/കോളേജ് ലിസ്റ്റ്

കേരളാ സ്റ്റേറ്റ് പരീക്ഷാ ബോർഡിൽ എട്ടാം ക്ലാസ് പഠിക്കാനായി 5000-ലധികം സ്കൂളുകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അവയിൽ ചിലത് ചുവടെ നൽകിയിരിക്കുന്നു:

ക്രമനമ്പർ സ്കൂളിൻ്റെ പേര് ജില്ല
1 ടി ഡി എച്ച് എസ് എസ് ആലപ്പുഴ
2 ശ്രീ ഷൺമുഖ വിലാസം എൽ പി എസ് ആലപ്പുഴ
3 ഗവ.മുഹമ്മദൻസ് എച്ച്.എസ്.എൽ.പി.എസ് ആലപ്പുഴ
4 ഗവ . ടി ഡി ജെ ബി എസ് ആലപ്പുഴ
5 MES ഇംഗ്ലീഷ് മീഡിയം സ്കൂൾ ആലപ്പുഴ
6 ഇമ്മാനുവൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആലപ്പുഴ
7 മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആലപ്പുഴ
8 ഗവ.യു.പി.എസ് തിരുവമ്പാടി
9 ടികെഎംഎം യുപിഎസ് വടക്കൽ
10 ലിയോ XIII എച്ച്എസ്എസ് ആലപ്പുഴ
11 ഗവ.ബോയ്സ് എച്ച്.എസ്.എസ് ആലുവ
12 സി എസ് ഐ കരുണാലയം എറണാംകുളം
13 സെൻ്റ് മേരീസ് എൽ.പി.എസ് ആലുവ
14 സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എൽ.പി.എസ് ആലുവ
15 ജിജിഎച്ച്എസ്എസ് ആലുവ
16 സെൻ്റ് ജോൺ ദി ബാപിസ്ററ് സി എസ് ഐ ഇ എം എച്ച് എസ് എറണാംകുളം
17 ജിഎച്ച്എസി എൽപിഎസ് ആലുവ
18 സെൻ്റ് ഫ്രാൻസിസ് എച്ച്.എസ്.എസ് ഫോർ ഗേൾസ് ആലുവ
19 സെൻ്റ് മേരീസ് എച്ച്.എസ് ആലുവ
20 ഗവ.ടെക്‌നിക്കൽ എച്ച്.എസ്.എസ് ആലുവ

രക്ഷാകർതൃ കൗൺസലിംഗ്

About Exam

എട്ടാം ക്ലാസ് വിദ്യാർഥികളുടെ മാതാപിതാക്കൾക്കായി:

പാരൻ്റ് കൗൺസലിംഗ് കുട്ടികളിലെ പോസിറ്റീവ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും അനാവശ്യമായ പെരുമാറ്റം നിയന്ത്രിക്കുന്നതിനും കുട്ടികളുടെ വൈകാരിക ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉചിതമായ മാർഗ്ഗനിർദ്ദേശവും വിഭവങ്ങളും വൈദഗ്ധ്യവും നൽകിക്കൊണ്ട് കുട്ടികളെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളെ നേരിടാൻ പാരൻ്റ് കൗൺസലിംഗ് മാതാപിതാക്കളെ സഹായിക്കുന്നു. സമീപ ഭാവിയിൽ തങ്ങളുടെ കുട്ടികൾക്കുള്ള തൊഴിൽ സാധ്യതകളെക്കുറിച്ച് രക്ഷിതാക്കൾ കൂടുതൽ ബോധവാന്മാരായിരിക്കണം.

വരാനിരിക്കുന്ന പരീക്ഷകൾ

Similar

ഭാവി പരീക്ഷകളുടെ പട്ടിക

എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക്  ഭാവിയിൽ എഴുതാവുന്ന പരീക്ഷകളുടെ ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു:

ക്രമ നമ്പർ പരീക്ഷ
1 കേരള സ്റ്റേറ്റ് ബോർഡ് ക്ലാസ് 9 പരീക്ഷ
2 കേരള സ്റ്റേറ്റ് ബോർഡ് ക്ലാസ് 10 പരീക്ഷ


എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും മെറിറ്റ് സർട്ടിഫിക്കറ്റുകൾക്കും അവാർഡുകൾക്കുമായി ചുവടെ കൊടുത്തിരിക്കുന്ന പരീക്ഷകൾ എഴുതാം.

ക്രമ നമ്പർ പരീക്ഷയുടെ പേര്
1 ഇൻ്റർനാഷണൽ സയൻസ് ഒളിമ്പ്യാഡ് (ISO)
2 ഇൻ്റർനാഷണൽ മാത്‍സ് ഒളിമ്പ്യാഡ്
3 ഇംഗ്ലീഷ് ഇൻ്റർനാഷണൽ ഒളിമ്പ്യാഡ് (EIO)
4 ഇംഗ്ലീഷ് ഇൻ്റർ നാഷണൽ ഒളിമ്പ്യാഡ് (EIO)
5 ജനറൽ നോളജ് ഇൻ്റർനാഷണൽ ഒളിമ്പ്യാഡ് (GKIO)
6 ഇൻ്റർനാഷണൽ കമ്പ്യൂട്ടർ ഒളിമ്പ്യാഡ് (ICO)
7 ഇൻ്റർനാഷണൽ ഡ്രോയിംഗ് ഒളിമ്പ്യാഡ് (IDO)
8 നാഷണൽ എസ്സേ ഒളിമ്പ്യാഡ് (NESO)
9 നാഷണൽ സോഷ്യൽ സ്റ്റഡീസ് ഒളിമ്പ്യാഡ് (NSSO)
10 NTSE (നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ)

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ