• എഴുതിയത് aishwarya
  • മാറ്റം വരുത്തിയ തീയതി 22-08-2022

കേരള ബോർഡ് പ്ലസ് വൺ പരീക്ഷ പാറ്റേൺ 2023 (Kerala board plus one exam pattern 2023)

img-icon

കേരള ബോർഡ് പ്ലസ് വൺ പരീക്ഷ പാറ്റേൺ: കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പാഠ്യഭാഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനും പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കുന്നതിനും എക്സാം പാറ്റേൺ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ തയ്യാറെടുപ്പിന് വേഗത കൂട്ടുന്നതിനായി 2023 പ്ലസ് വൺ പരീക്ഷാ പാറ്റേണിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസ്സിലാക്കൂ.

ഓരോ വിദ്യാർത്ഥിയുടേയും തുടർന്നുള്ള പഠനം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിൽ പ്ലസ് വണ്ണിന് ലഭിക്കുന്ന മാർക്കിന് പ്രധാന പങ്കുണ്ട്. തുടർപഠനത്തിനായുള്ള കോളേജ് അഡ്മിഷൻ പ്ലസ് വണ്ണിന്റേയും പ്ലസ് ടുവിന്റേയും മാർക്കിന്റെ അടിസ്ഥാനത്തിലാണ് ലഭ്യമാകുക. NEET, JEE പോലുള്ള നാഷണൽ ലെവൽ പരീക്ഷകൾക്കും പ്ലസ് വൺ, പ്ലസ് ടു  പാഠഭാഗങ്ങളാണ് അടിസ്ഥാനം. അതുകൊണ്ടുതന്നെ പ്ലസ് വൺ പരീക്ഷയ്ക്ക് നേരത്തെകൂട്ടി തന്നെ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. പരീക്ഷയെക്കുറിച്ചും അതിനെ സമീപിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കുക എന്നത് ഉന്നത വിജയത്തിലേക്കുള്ള ആദ്യപടിയാണ്.

ഓരോ വിഷയത്തിന്റെ പരീക്ഷയ്ക്കും 3 ഘടകങ്ങളുണ്ട്.

  •   ടെർമിനൽ എക്‌സാമിനേഷൻ (TE)
  •  കണ്ടിന്വസ്  എക്‌സാമിനേഷൻ (CE)
  •  പ്രാക്ടിക്കൽ എക്‌സാമിനേഷൻ (PE)

പ്ലസ് വൺ പരീക്ഷ- ഒരു അവലോകനം 

ബോർഡിന്റെ പേര് കേരളാ ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂകേഷൻ
പരീക്ഷാ ലെവൽ പ്ലസ് വൺ
പരീക്ഷാ നടത്തിപ്പ് കേരളാ പരീക്ഷാ ഭവൻ
പേപ്പറുകളുടെ എണ്ണം മൂന്ന് ലാംഗ്വേജ് പേപ്പറുകളും ആറ് നോൺ ലാംഗ്വേജ് പേപ്പറുകളും
പരീക്ഷാ ദൈർഘ്യം 2-2.5 മണിക്കൂറുകൾ
പരീക്ഷാ രീതി ഓഫ്‌ലൈൻ
ഓരോ ലാംഗ്വേജ് വിഷയത്തിന്റെയും മൊത്തം സ്കോർ 120
ഓരോ നോൺ ലാംഗ്വേജ് വിഷയത്തിന്റെയും മൊത്തം സ്കോർ 100
മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ D+ ഗ്രേഡ് അല്ലെങ്കിൽ 30%
അഡ്മിറ്റ് കാർഡ് റിലീസ് തീയതി അനൗൺസ് ചെയ്തിട്ടില്ല
ഫല പ്രഖ്യാപന തീയതി അനൗൺസ് ചെയ്തിട്ടില്ല
ഫല പ്രഖ്യാപന രീതി ഓൺലൈൻ
ഔദ്യോഗിക വെബ്സൈറ്റ് http://www.dhsekerala.gov.in/
വിഷയം സമയ ദൈർഘ്യം
(മണിക്കൂറിൽ)
മൊത്തം മാർക്കുകൾ ക്വാളിഫയിങ് സ്കോർ
(TE)
ഓവറാൾ ക്വാളിഫയിങ് സ്കോർ
ഇംഗ്ലീഷ് 2.5 100 24 30
ഫിസിക്സ് 2 100 18 30
കെമിസ്ട്രി 2 100 18 30
ബയോളജി
(ബോട്ടണി, സുവോളജി)
2 100 18 30
കമ്പ്യൂട്ടർ സയൻസ് 2 100 18 30
എക്കണോമിക്സ് 2.5 100 24 30
മാത്തമാറ്റിക്സ് 2.5 100 24 30
ഹിസ്റ്ററി 2.5 100 24 30
പൊളിറ്റിക്കൽ സയൻസ് 2.5 100 24 30
സൈക്കോളജി 2 100 18 30
ജ്യോഗ്രഫി 2 100 18 30

കേരള ബോർഡ് പ്ലസ് വൺ പരീക്ഷ – ടൈം ടേബിൾ

തീയതികൾ പ്ലസ് വൺ വിഷയങ്ങൾ
മാർച്ച് 2023 പാർട്ട് ll -ലാംഗ്വേജുകൾ, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി (ഓൾഡ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി
ഏപ്രിൽ 2023 പാർട്ട് 1- ഇംഗ്ളീഷ്
ഏപ്രിൽ 2023 കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി.
ഏപ്രിൽ 2023 എക്കണോമിക്സ്
ഏപ്രിൽ 2023 ഫിസിക്സ്, ഫിലോസഫി, ഇംഗ്ളീഷ് ലിറ്ററേച്ചർ, സോഷ്യോളജി
ഏപ്രിൽ 2023 മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സാൻസ്ക്രിറ്റ് സാഹിത്യ
ഏപ്രിൽ 2023 മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേർണലിസം
ഏപ്രിൽ 2023 ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്‌നോളജി(ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ്
ഏപ്രിൽ 2023 ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്പ്യൂട്ടർ ആപ്ലികേഷൻ,ഹോം സയൻസ്, കമ്പ്യൂട്ടർ സയൻസ്.
ഏപ്രിൽ 2023 ബയോളജി, ജിയോളജി,സാൻസ്ക്രിറ്റ് ശാസ്ത്ര, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്സ്റ്റിക്സ് , പാർട്ട്-3 ലാംഗ്വേജസ്

സമയപരിധി 

ഓരോ വിഷയത്തിനും അനുസൃതമായി 2 മണിക്കൂർ മുതൽ 2.30 മണിക്കൂർ വരെയാണ് സമയ ദൈർഘ്യം.

പ്ലസ് വൺ പരീക്ഷ ടൈം ടേബിൾ എങ്ങനെ ഡൌൺലോഡ് ചെയ്യാം?

  1. ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. 
  2. ഹോം പേജിൽ നിന്ന് സർക്കുലറുകൾ അല്ലെങ്കിൽ നോട്ടിഫിക്കേഷനുകൾ തുറക്കുക. 
  3. ഇതിൽ എക്‌സാമിനേഷൻ എന്ന സെക്ഷനിൽ നിന്ന് കേരള ക്ലാസ് പ്ലസ് വൺ ടൈം ടേബിൾ 2022ൽ ക്ലിക്ക് ചെയ്യുക.
  4. പ്ലസ് വൺ പരീക്ഷയുടെ ടൈം ടേബിൾ ഇവിടെ പിഡിഎഫ്  ഫോർമാറ്റിൽ ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്ത് പരീക്ഷാ തയ്യാറെടുപ്പ് ആരംഭിക്കാം. 

പ്ലസ് വൺ പരീക്ഷ സിലബസ് 

സയൻസ് സ്ട്രീമിൽ മെഡിസിൻ, എൻജിനീയറിങ്, മറ്റു പ്രോഫഷണൽ കോഴ്‌സുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കുന്നു. കോമേഴ്‌സ് സ്ട്രീമിൽ ബിസ്സ്നസ്സ്, കോമേഴ്‌സ്, ട്രേഡ്, സാമ്പത്തികപരമായ കാര്യങ്ങൾ എന്നീ ടോപ്പിക്കുകൾ കവർ ചെയ്യുന്നു. എന്നാൽ ഹ്യുമാനിറ്റീസ്/ആർട്സ് സ്ട്രീമിൽ വ്യത്യസ്‌തമായ അനേകം കാര്യങ്ങൾ കവർ ചെയ്യുന്നു. ഇതിൽ പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സോഷ്യോളജി കൂടാതെ മറ്റു മേഖലകളെ സംബന്ധിക്കുന്ന വിഷയങ്ങളും ഉൾപ്പെടുന്നു.

സയൻസ് വിഷയങ്ങളുടെ സിലബസും പാഠഭാഗങ്ങളുടെ വെയിറ്റേജും 

ഫിസിക്സ് 

ക്രമ നമ്പർ അധ്യായം
1 Physical World
2 Units and Measurement
3 Motion in A Straight Line
4 Motion in A Plane
5 Laws of Motion
6 Work, Energy and Power
7 Systems Of Particles and Rotational Motion
8 Gravitation
9 Mechanical Properties Of Solids
10 Mechanical Properties of Fluids
11 Thermal Properties of Matter
12 Thermodynamics
13 Kinetic Theory
14 Oscillations
15 Waves

ആകെ ക്വാളിഫയിങ് സ്‌കോർ – 18 

ബയോളജി (ബോട്ടണി)

ക്രമ നമ്പർ അധ്യായം
2 Biological Classification
3 Plant Kingdom
5 Morphology Of Flowering Plants
6 Anatomy Of Flowering Plants
8 Cell : The Unit Of Life
10 Cell Cycle And Cell Division
11 Transport In Plants
12 Mineral Nutrition
13 Photosynthesis In Higher Plants
14 Respiration In Plants
15 Plant Growth And Development

ബയോളജി (സുവോളജി)

ക്രമ നമ്പർ അധ്യായം
1 The Living World
4 Animal Kingdom
7 Structural Organization in Animals
9 Biomolecules
16 Digestion and Absorption
17 Breathing and Exchange of Gases
18 Body Fluids and Circulation
19 Excretory Products and
Their Elimination
20 Locomotion and Movement
21 Neural Control and Coordination
22 Chemical Coordination and Integration

വേണ്ട ആകെ ക്വാളിഫയിങ് സ്‌കോർ – 18 

ഗണിതശാസ്ത്രം

ക്രമ നമ്പർ അധ്യായം
1 Sets
2 Relations And Functions
3 Trigonometric Functions
4 Principle Of Mathematical Induction
5 Complex Numbers and Quadratic Equations
6 Linear Inequalities
7 Permutations And Combinations
8 Binomial Theorem
9 Sequences And Series
10 Straight Lines
11 Conic Sections
12 Introduction To Three-Dimensional Geometry
13 Limits And Derivatives
14 Mathematical Reasoning
15 Statistics
16 Probability

ക്വാളിഫയിങ് സ്‌കോർ – 24 

കെമിസ്ട്രി 

ചാപ്റ്റർ ടോപ്പിക്
1 Some Basic Concepts Of Chemistry
2 Structure Of Atom
3 Classification Of Elements And Periodicity In Properties
4 Chemical Bonding And Molecular Structure
5 States Of Matter
6 Thermodynamics
7 Equilibrium
8 Redox Reactions
9 Hydrogen
10 The s-Block Elements
11 The p-Block Elements
12 Organic Chemistry Some Basic Principles And Techniques
13 Hydrocarbons
14 Environmental Chemistry

ആകെ ക്വാളിഫയിങ് സ്‌കോർ -18

പ്ലസ് വൺ ഇംഗ്ലീഷ് സിലബസ് 

(Kerala board class 11 English syllabus)

Section 1 – Poetry

  • 1.Since Brass, Nor Stone, Nor Earth, Nor Boundless Sea -William Shakespeare
  • 2.A Red Red Rose – Robert Burns
  • 3.The Tyger – William Blake
  • 4.To the Cuckoo – William Wordsworth
  • 5.My Last Duchess – Robert Browning
  • 6.I had Gone a-Begging – Rabindranath Tagore
  • 7.Bangle Sellers – Sarojini Naidu
  • 8.The HighwayMan – Alfred Noyes
  • 9.Never Again would Birds’ Song be the Same – Robert Frost
  • 10.Elegy 2or Jane – Theodore Roethke
  • 11.Oppression – Langston Hughes
  • 12.You Forget Me – Pablo Neruda

Section 2 – Short Story

  • 1.The Orator – Anton Chekov
  • 2. The Romance of a Busy Broker – O Henry
  • 3. A Cup of Tea – Katherine Mansfield
  • 4. A Canary for One – Ernest Hemingway
  • 5. A Man – Vaikom Muhammed Basheer
  • 6. The Night Train at Deoli – Ruskin Bond

Section 3 – Non-Fiction

  • 1. On Saying ‘Please’ – A.G Gardiner
  • 2. Why Literature? – Jorge Mario Vargas Llosa
  • 3. Am I Blue? – Alice Walker
  • 4. Last Day at School – Giovanni Mosca

Section 4 – One-Act Play

  • 1. The Boy Comes Home – A.A Milne
  • 2. When Lincoln Came to Pittsburgh – Dorothy.C.Calhoun

പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് സിലബസ് 

(Kerala board class 11 Computer science syllabus)

  • Chapter 1: The Discipline of Computing
  • Chapter 2: Data Representation and Boolean Algebra
  • Chapter 3: Components of the Computer System
  • Chapter 4: Principles of Programming and Problem Solving
  • Chapter 5: Introduction to C++ Programming
  • Chapter 6: Data types and Operators
  • Chapter 7: Control Statements
  • Chapter 8: Arrays
  • Chapter 9: String Handling and I/O Functions
  • Chapter 10: Functions
  • Chapter 11:Computer Networks
  • Chapter 12: Internet and Mobile Computing

പ്ലസ് വൺ അക്കൗണ്ടൻസി സിലബസ് 

(Kerala board class 11 Accountancy syllabus)

     പാർട്ട് 1 

  • Chapter 1: Introduction to Accounting
  • Chapter 2: Theory Base of Accounting
  • Chapter 3: Recording of Transactions – I
  • Chapter 4: Recording of Transactions – II
  • Chapter 5: Bank Reconciliation Statement
  • Chapter 6: Trial Balance and Rectification of Errors
  • Chapter 7: Depreciation, Provisions and Reserves
  • Chapter 8: Bill of Exchange

      പാർട്ട് 2 

  • Chapter 9: Financial Statements – I
  • Chapter 10: Financial Statements – II
  • Chapter 11: Accounts from Incomplete Records
  • Chapter 12: Applications of Computers in Accounting
  • Chapter 13: Computerised Accounting System

പ്ലസ് വൺ ബിസിനസ് സ്റ്റഡീസ് സിലബസ് 

(Kerala board class 11 Business studies syllabus)

  • Chapter 1: Business, Trade and Commerce
  • Chapter 2: Forms of Business Organisation
  • Chapter 3: Private, Public and Global Enterprises 5
  • Chapter 4: Business Services
  • Chapter 5: Emerging Modes of Business
  • Chapter 6: Social Responsibilities of Business and Business Ethics
  • Chapter 7: Formation of a Company
  • Chapter 8: Sources of Business Finance
  • Chapter 9: Small Business and Entrepreneurship
  • Chapter 10: Internal Trade
  • Chapter 11: International Business

പ്ലസ് വൺ എക്കണോമിക്സ് സിലബസ് 

(Kerala board class 11 economics syllabus)

  • Chapter 1: Indian Economy on the Eve of Independence
  • Chapter 2: Indian Economy (1950 – 1990)
  • Chapter 3: Liberalisation, Privatisation and Globalisation: An Appraisal
  • Chapter 4: Poverty
  • Chapter 5: Human Capital Formation In India
  • Chapter 6: Rural Development
  • Chapter 7: Employment Growth, Informalisation and Other Issues
  • Chapter 8: Infrastructure
  • Chapter 9: Environment And Sustainable Development
  • Chapter 10: Comparative development Experiences Of India and Its Neighbours

പ്ലസ് വൺ സ്റ്റാറ്റിസ്റ്റിക്സ് സിലബസ് 

(Kerala board class 11 Statistics syllabus)

  • Chapter 1: Introduction
  • Chapter 2: Collection of Data
  • Chapter 3: Organisation of Data
  • Chapter 4: Presentation of Data
  • Chapter 5: Measures of Central Tendency
  • Chapter 6: Measures of Dispersion
  • Chapter 7: Correlation
  • Chapter 8: Index Numbers
  • Chapter 9: Use of Statistical Tools
  •  

 കേരളാ ബോർഡ് പ്ലസ് ടു – ഗ്രേഡിംഗ് സിസ്റ്റം 

മാർക്ക് ഗ്രേഡിംഗ് സിസ്റ്റം ഗ്രേഡ് പോയിന്റുകൾ വ്യാഖ്യാനം
90-100 മാർക്കുകൾ A+ ഗ്രേഡ് 9 ഔട്ട്സ്റ്റാൻഡിങ്
89-80
മാർക്കുകൾ
A ഗ്രേഡ് 8 എക്സലന്റ്
79-70 മാർക്കുകൾ B+ ഗ്രേഡ് 7 വെരി ഗുഡ്
69-60
മാർക്കുകൾ
B ഗ്രേഡ് 6 ഗുഡ്
59-50 മാർക്കുകൾ C+ ഗ്രേഡ് 5 എബവ് ആവറേജ്
49-40 മാർക്കുകൾ C ഗ്രേഡ് 4 ആവറേജ്
39-30 മാർക്കുകൾ D+ ഗ്രേഡ് 3 മാർജിനൽ
20-29 മാർക്കുകൾ D ഗ്രേഡ് 2 നീഡ് ഇമ്പ്രൂവ്മെന്റ്
<20
മാർക്കുകൾ
E ഗ്രേഡ് 1 നീഡ് ഇമ്പ്രൂവ്മെന്റ്

പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാൻ 

വ്യക്തമായ പ്ലാനിങ്ങോടുകൂടി പഠിച്ചാൽ പഠനം ആയാസകരമാക്കാനും കൂടുതൽ മാർക്ക് നേടാനും സാധിക്കും. അതിനായി നാം ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സ്വന്തമായി ഒരു ടൈം ടേബിൾ ഉണ്ടാക്കുകയും അത് പാലിക്കുകയും ചെയ്യുക. പഠനത്തിന് സമയം ചിലവഴിക്കുന്നതിനോടൊപ്പം അൽപ്പം സമയം റിവിഷനായും മാറ്റിവയ്ക്കുക. ഇതോടൊപ്പം മോഡൽ ചോദ്യപേപ്പറുകൾ പ്രാക്ടീസ് ചെയ്യുന്നത് ആത്മവിശ്വാസവും അറിവും വർദ്ധിപ്പിക്കും. പഠനത്തോടൊപ്പം വിനോദത്തിനും വിശ്രമത്തിനും സമയം കണ്ടെത്തുക. 

കേരള ബോർഡ് പ്ലസ് വൺ 2023-ലെ  പരീക്ഷ പാറ്റേണിനെക്കുറിച്ചറിയാനും മറ്റു അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ