
കേരള ബോർഡ് SSLC പരീക്ഷ – ആപ്ലിക്കേഷൻ ഫോം
August 16, 2022എക്കാലത്തും എല്ലാവരും ആകാംക്ഷയോടെ നോക്കിക്കാണുന്നതാണ് എസ്എസ്എൽസി പരീക്ഷാ ഫലം. അതുകൊണ്ട് തന്നെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ആശങ്കയുടെ കാലം കൂടിയാണിത്. റാങ്ക് സംവിധാനത്തിൽ നിന്നും മാറി ഗ്രേഡിംഗ് ആയതോടെ വിജയശതമാനം എല്ലാ വർഷവും കൂടുതലാണ്. മാർക്കിൻ്റെ പേരിൽ കുട്ടികൾക്കിടയിലുണ്ടാകുന്ന അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രേഡിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത്.
99.26 ശതമാനമാണ് 2021-2022 അധ്യയന വർഷത്തെ എസ്എസ്എല്‍സി വിജയശതമാനം. 2020-20ൽ ഇത് 99.47 ശതമാനമായിരുന്നു. എല്ലാ വിഷയത്തിലും 44,363 പേർക്ക് എ പ്ലസ് നേടാനായി. മുൻ വർഷം ഇത് 1,21,318 ആയിരുന്നു. എസ്എസ്എൽസി റെഗുലർ സ്ട്രീമിൽ പരീക്ഷ എഴുതിയ 4,23,303 വിദ്യാർഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി.
2134 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. 760 സർക്കാർ സ്കൂളുകളിലും 942 എയിഡഡ് സ്കൂളുകളിലും 432 അൺ എയ്ഡഡ് സ്കൂളുകളിലും പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും വിജയിപ്പിച്ചു.
44,363 വിദ്യാഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.3024 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ജില്ലയാണ് എ പ്ലസിൽ മുന്നിൽ,. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.94%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98%). ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024). എന്നിങ്ങനെയാണ് 2021-22 വർഷത്തെ വിജയശതമാന കണക്കുകൾ
എസ്.എസ്.എല്‍.സി പ്രൈവറ്റ് പുതിയ സ്‌കീം പ്രകാരം പരീക്ഷ എഴുതിയ 275 പേരിൽ 206 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 74.91ആണ് വിജയശതമാനം. എസ്.എസ്.എല്‍.സി പ്രൈവറ്റ് പഴയ സ്‌കീം വിഭാഗത്തില്‍ 134 പേര്‍ പരീക്ഷ എഴുതിയവരില്‍ 95 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 70.9 ആണ് വിജയശതമാനം
98.25 ആണ് ഗള്‍ഫ് സെൻ്ററു കളിലെ വിജയശതമാനം. ആകെ ഒന്‍പത് സ്കൂളുകളിലായി 571 പേരാണ് പരീക്ഷയെഴുതിയത്.ഇതിൽ 561 പേര്‍ വിജയിച്ചു. നാല് സെൻ്ററുകൾ നൂറുമേനി വിജയം കൈവരിച്ചു.
ടി എച്ച് എസ് എൽ സിയിൽ 99.49 ശതമാനമാണ് വിജയം. 112 പേർ ഫുൾ എ പ്ലസ് നേടി. മൊത്തം 3059 സ്കൂളുകളിൽ 2134 സ്കൂളുകൾ നൂറ് മേനി വിജയം നേടി. പുനർ മൂല്യ നിർണയം- ജൂൺ 16 മുതൽ 21 വരെ നടക്കും. അപേക്ഷ ഓൺലൈനായി നൽകാം. സേ പരീക്ഷ ജൂലൈയിലാണ് സേ പരീക്ഷ.
സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയായിരുന്നു എസ്എസ്എൽസി എഴുത്തുപരീക്ഷകൾ. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാരിൻ്റെ വെബ് സൈറ്റുകള്‍ക്ക് പുറമേ സഫലം 2022 മൊബൈല്‍ ആപ്പ് വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം പരിശോധിക്കാൻ സാധിക്കും. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) ആണ് സഫലം ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സഫലം 2023 ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത ഫലം മാത്രമല്ല ആപ്പില്‍ ലഭിക്കുക. സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുളള പരീക്ഷാ ഫലം അവലോകനവും ആപ്പില്‍ ലഭിക്കും. കൂടാതെ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുളള അവലോകനങ്ങളും വിശകലന ഗ്രാഫുകളും അടക്കമുളളയും സഫലം ആപ്പില്‍ ഉണ്ടാകും.
2022 മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. രാവിലെ 9:45 മുതൽ 12:30 വരെയായിരുന്നു പരീക്ഷ. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് എസ്എസ്എൽസി പരീക്ഷ ഓഫ്‌ലൈനായി നടത്തിയത്. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി പരീക്ഷ എഴുതിയത്. 432436 വിദ്യാർത്ഥികൾ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാർത്ഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.
ഡിഇഒ ഓഫിസുകളിൽ തരംതിരിച്ച് പൊലീസ് സുരക്ഷയോടെ സൂക്ഷിച്ചിരുന്ന ചോദ്യക്കടലാസുകൾ പരീക്ഷയുടെ തലേ ദിവസം അതത് ട്രഷറികളിലേക്കും ബാങ്കുകളിലേക്കും മാറ്റും. അവിടെ നിന്ന് പരീക്ഷാ ദിവസം കേന്ദ്രങ്ങളിലെത്തിക്കും. ഈ ദിവസങ്ങളിലെല്ലാം തന്നെ കനത്ത സുരക്ഷയോടെയായിരിക്കും ഓരോ പ്രവർത്തനങ്ങളും നടക്കുക.
ഒരു മാസത്തോളം നീളുന്നതാണ് എസ്എൽസി പരീക്ഷാ കാലം. കോവിഡ് പ്രതിസന്ധികൾ കൂടിയുള്ളതിനാൽ ആരോഗ്യം നിലനിർത്തുന്നതിനു മുൻഗണന നൽകണം.കോവിഡ് വാക്സീൻ സ്വീകരിച്ച വിദ്യാർഥികളും സാനിറ്റൈസർ, മാസ്ക് എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.ധാരാളം ശുദ്ധജലം കുടിക്കാനും പഴങ്ങൾ, പച്ചക്കറി എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം.പതിവായി ഉറങ്ങുന്ന അത്രയും സമയം തന്നെ പരീക്ഷാ ദിനങ്ങളിലും ഉറങ്ങണം. പ്രഭാതഭക്ഷണം ഒഴിവാക്കരുത്.
ഗ്രേഡ് | ഗ്രേഡ് വാല്യൂ | ശതമാനം |
---|---|---|
A+ | 9 | 90-100 |
A | 8 | 80-89 |
B+ | 7 | 70-79 |
B | 6 | 60-69 |
C+ | 5 | 50-59 |
C | 4 | 40-49 |
D+ | 3 | 30-39 |
D | 2 | 0-29 |
Step 1: ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക(www.keralaresults.nic.in )
Step 2: തുറന്നു വരുന്ന പേജിൽ റിസൾട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 3: റോൾ നമ്പറും മറ്റ് വിശദാംശങ്ങളും നൽകുക
Step 4: സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
Step 5: ഫലം സ്ക്രീനിൽ ദൃശ്യമാകുന്നതാണ്
Step 6: 2022 ലെ കേരള എസ്എസ്എൽസി ഫലങ്ങൾ ഡൗൺലോഡ് ചെയ്യുക
Step 7: ഭാവി ഉപയോഗങ്ങൾക്കായി അതിൻ്റെ പ്രിൻ്റൌട്ട് എടുക്കുക
സമയം ക്രമീകരിക്കാം
പരീക്ഷ അടുക്കുമ്പോൾ പഠിക്കാം എന്ന ചിന്ത ഒഴിവാക്കി ആദ്യം മുതലേ ചിട്ടയോടെ പഠിക്കുന്ന ഒരാൾക്ക് സമയം വളരെ എളുപ്പത്തിൽ തന്നെ ക്രമീകരിക്കാം. തുടക്കം മുതലേ സമയ ക്രമീകരണം ഉണ്ടെങ്കിൽ പരീക്ഷ അടുക്കുമ്പോൾ സുഖമായി രണ്ടും മൂന്നും തവണ റിവിഷൻ നടത്താനും കഴിയും. നാളെ എന്നതിനു പകരം ഇന്ന് എന്ന ആപ്തവാക്യം എന്നും മനസ്സിൽ ഉണ്ടാവണം. കൂടുതൽ ഏകാഗ്രതയ്ക്കായി യോഗ അഭ്യസിക്കുന്നത് നല്ലതാണ്. അപ്പോൾ ഇന്നുതന്നെ സമയം കണ്ടത്തി പഠന തുടങ്ങിക്കോളൂ.
ടൈംടേബിൾ സൂക്ഷിക്കാം
ഒരു ദിവസം എങ്ങനെ ചിട്ടയോടെ പ്രയോജനപ്പെടുത്താം എന്ന ധാരണ ഓരോരുത്തർക്കും ഉണ്ടായിരിക്കണം. ക്യത്യമായി ടൈംടേബിൾ ഉണ്ടാക്കുന്നതോടെ ചിട്ടയായി പഠിക്കാൻ കഴിയും എന്നതിൽ ഒരു തർക്കവുമില്ല. എന്നാൽ, ദിവസവും ഇതിനായി സമയം കണ്ടെത്തണമെന്നതാണ് വെല്ലുവിളി. പ്രായാസം തോന്നുന്ന വിഷയത്തിന് കൂടുതൽ സമയം നൽകണം. ഇടയ്ക്കിടയ്ക്ക് ടൈംടേബിൾ പരിഷ്കരിക്കുന്നത് വഴി ചെറിയ ചെറിയ ബോറടികൾ മാറ്റാനും സാധിക്കും. പഠനത്തിനും ഇടവേളകൾക്കും പുറമേ ഉറക്കത്തിനും ടൈംടേബിൾ ഉണ്ടാക്കുന്നത് നല്ലതാണ്. എന്തെന്നാൽ പഠനംപ്പോലെ വിശ്രമവും ശരീരത്തിന് അത്യാവശ്യമാണ്.
മറക്കാതിരിക്കാൻ
പഠിക്കുന്ന ഓരോ ഭാഗവും, അത് ചെറിയ കാര്യങ്ങളാണെങ്കിലും ഏകാഗ്രതയോടെ പഠിക്കാൻ ശ്രമിക്കണം. മുന്നറിവുമായി ബന്ധിപ്പിച്ച് പുതിയ പാഠങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. കഥയും കവിതയും പോലെ ഓരോ കാര്യങ്ങളും ഓർത്തെടുക്കാൻ ഇത് സഹായിക്കും. ആവർത്തിച്ചുള്ള പഠനമാണ് ഓർമ്മയുടെ അടിസ്ഥാനം. ഇതിനൊക്കെ പുറമെ, അർഥം അറിഞ്ഞ് വേണം പഠിക്കാൻ. കാണാപ്പാഠം അരുതേ…
ഒരിക്കൽ പഠിച്ചാൽ പോരാ
പഠനം എന്നത് ഒരു കാണാ പാഠമല്ല. ഒരിക്കൽ പഠിച്ചത് കൊണ്ട് പൂർണമാവുന്നതുമല്ല. പ്രധാനപ്പെട്ട ഓരോ ഭാഗങ്ങളും മനസ്സിൽ സൂക്ഷിക്കുന്നത് കൊണ്ട് കൃത്യമായി ഓർത്തിരിക്കണം എന്നുമില്ല. മറിച്ച്, ഇടയ്ക്കിടെ പഴയ പാഠങ്ങൾ നോക്കി ഓർമ പുതുക്കണം. പഠിച്ച പാഠം പ്രയോഗിക്കാൻ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും മറക്കരുത്. പഠിക്കാനായി പഠിക്കാതെ നിങ്ങൾക്കുവേണ്ടിയാവണം ഓരോ പഠനവും.
ഇടവേളകൾ
പഠനത്തോടൊപ്പം പ്രാധാന്യമുള്ള മറ്റൊന്നാണ് സന്തോഷവും മനസമാധാനവും. എപ്പോഴും പഠിക്കണമെന്നല്ല നാം മുകളിൽ പറഞ്ഞത്. പഠിക്കുന്ന സമയം അതിനായി പൂർണമായി മാറ്റിവെക്കുക. മറ്റു സമയത്ത് കളിക്കാനും, വ്യായാമം ചെയ്യാനും, നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും സമയം കണ്ടെത്തണം. ഓരോ ഇടവേളകളും ആനന്ദകരമാക്കാൻ മറക്കണ്ട.
ഭക്ഷണം
വലിച്ചുവാരിയുള്ള ഭക്ഷണം പഠന സമയത്ത് ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് കൊറിക്കുന്നതും നല്ലതല്ല. ആവിയിലുള്ള ഭക്ഷണമാണ് പ്രാതലിന് നല്ലത്. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക, ചെറുപഴം, പഴവർഗങ്ങൾ എന്നിവയും ഉൾപ്പെടുത്തണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ക്ഷീണം തോന്നാതിരിക്കാൻ സഹായിക്കും.
പരീക്ഷാ ഹാളിൽ
അറിയുന്ന ചോദ്യങ്ങൾക്ക് വേണം ആദ്യം ഉത്തരമെഴുതാൻ. എന്നാൽ അറിയുന്ന വിവരങ്ങൾ വാലിവരിച്ച് എഴുതാതിരിക്കാൻ പ്രത്യേകം ശ്രദ്ദിക്കണം. പുതിയ പാഠങ്ങൾ അവസാന നിമിഷം പഠിച്ചെങ്കിലും ഓർത്തിരിക്കാൻ സാധ്യത കുറവാണ്. കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്താനും നിർദേശങ്ങൾ വേണ്ടവിധം വായിച്ചു മനസ്സിലാക്കാനും പ്രത്യേകം ശ്രദ്ദിക്കണം. നെഗറ്റീവ് മാർക്കിനെ കുറിച്ച് നേരത്തെ ഉറപ്പുവരുത്തുമല്ലോ.
ചോ1. 2023 ലെ കേരള SSLCഫലം എപ്പോൾ പ്രസിദ്ധീകരിക്കും?
ഉ1. 2023 ജൂൺ മാസത്തിൽ കേരള എസ്എസ്എൽസി ഫലം പ്രതീക്ഷിക്കാവുന്നതാണ്.
ചോ2. കേരള SSLC ഫലം 2023 എനിക്ക് എവിടെ പരിശോധിക്കാനാകും?
ഉ2. കേരള SSLC ഫലം 2023 പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് www.keralaresults.nic.in ആണ്.
ചോ3. കേരള SSLC ഫലം 2022 വിജയ ശതമാനം ഏറ്റവും കുറവ് ഏത് ജില്ലയാണ്?
ഉ3. കേരള SSLC ഫലം 2022 വിജയ ശതമാനം ഏറ്റവും കുറവ് വയനാട് ജില്ല (98.07%) ആണ്
ചോ4. എസ്എസ്എൽസി ഫലം അറിയാനുള്ള വെബ്സൈറ്റുകൾ ഏതാണ്?
ചോ5. 2022ലെ എസ്എസ്എൽസി പരീക്ഷയിൽ എത്ര സ്കൂളുകൾ നൂറ്മേനി വിജയം നേടി
ഉ5. 2134 സ്കൂളുകൾ നൂറ്മേനി വിജയം നേടി
കേരള ബോർഡ് SSLC പരീക്ഷ അവലോകനം 2023 -നെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.