• എഴുതിയത് Anjana R M
  • മാറ്റം വരുത്തിയ തീയതി 24-08-2022

കേരളാ ബോർഡ് SSLC പരീക്ഷ 2023: Answer Key

img-icon

കേരള SSLC പരീക്ഷ Answer Key എന്തിന്?

ഏതൊരു പരീക്ഷക്ക്  തയ്യാറെടുക്കുമ്പോഴും ആ പരീക്ഷയുടെ പ്രാധാന്യം, അതിൻ്റെ സ്വഭാവം എന്നിവ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഉന്നത വിജയത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണിത്. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശോധിക്കുന്നത് ഏറെ ഗുണകരമാണ്. പ്രധാനപ്പെട്ട പാഠഭാഗങ്ങൾ, അവയിൽ നിന്നുള്ള ചോദ്യങ്ങളുടെ രീതി എന്നിവ മനസ്സിലാക്കാൻ ഇത് വളരെയധികം സഹായിക്കും.

പഠനത്തോടൊപ്പം ചോദ്യപേപ്പറുകൾ പരിശീലിക്കുന്നത് പാഠഭാഗങ്ങൾ ഓർമിക്കുന്നതിനും ഉത്തരങ്ങൾ കൂടുതൽ വ്യക്തതയോടെ എഴുതുന്നുനതിനുമുള്ള തയ്യാറെടുപ്പിനെ പിന്തുണക്കും. 2022ലെ ചോദ്യപേപ്പറുകൾ പരിശീലിച്ച് 2023ലെ SSLC പരീക്ഷയ്ക്കായി തയ്യാറെടുത്താലോ? ചോദ്യപേപ്പറുകളും ഉത്തരസൂചികയും ഇതാ.

Answer Key ഡൗൺലോഡ് ചെയ്യാം

വിഷയം ചോദ്യ പേപ്പർ ഉത്തര സൂചിക 
മലയാളം I ഡൗൺലോഡ് ഡൗൺലോഡ് 
മലയാളം II ഡൗൺലോഡ് ഡൗൺലോഡ് 
ഇംഗ്ലീഷ്ഡൗൺലോഡ് ഡൗൺലോഡ് 
ഹിന്ദിഡൗൺലോഡ് ഡൗൺലോഡ് 
ഗണിതശാസ്ത്രംഡൗൺലോഡ് ഡൗൺലോഡ് 
സാമൂഹ്യശാസ്ത്രംഡൗൺലോഡ് ഡൗൺലോഡ് 
ഊര്‍ജതന്ത്രം ഡൗൺലോഡ് ഡൗൺലോഡ് 
രസതന്ത്രംഡൗൺലോഡ് ഡൗൺലോഡ് 
ജീവശാസ്ത്രംഡൗൺലോഡ് ഡൗൺലോഡ് 
IT പ്രാക്റ്റിക്കലുകള്‍ഡൗൺലോഡ് ഡൗൺലോഡ് 

ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പരിചയപ്പെടുന്നതിനോടൊപ്പം പത്താം ക്ലാസ് പരീക്ഷയെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളും പരിശോധിക്കൂ.

Answer Key ഡൗൺലോഡ് ചെയ്യേണ്ട വിധം

കേരള എസ്എസ്എൽസി പരീക്ഷ അവസാനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഹയർസെക്കൻ്ററി ഡയറക്ടറേറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ Answer Key പ്രസിദ്ധീകരിക്കും. താഴെ പറയുന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് വിദ്യാർത്ഥികൾക്ക് ഇവ ഡൗൺലോഡ് ചെയ്യാവുന്നതാണ്

  • http://pareekshabhavan.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • എസ്എസ്എൽസി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.
  • ഇപ്പോൾ സ്ക്രീനിൽ നിരവധി ലിങ്കുകൾ പ്രത്യക്ഷപ്പെടുന്നത് കാണാനാകും.
  • ഇതിൽ നിന്നും വിഷയാടിസ്ഥാനത്തിൽ നിങ്ങൾക്ക് വേണ്ട ചോദ്യ പേപ്പറുകളും ഉത്തര സൂചികളും തിരഞ്ഞെടുക്കാം.

പത്താംക്ലാസ് പരീക്ഷ ഒറ്റനോട്ടത്തിൽ

പരാമീറ്ററുകള്‍വിവരണം
പരീക്ഷയുടെ പേര്കേരള പൊതു പരീക്ഷാ ബോർഡ്
പരീക്ഷാ നടത്തിപ്പ് രീതിസംസ്ഥാന തലം
രജിസ്ട്രേഷൻ രീതിഓൺലൈൻ
പരീക്ഷാ രീതിഓഫ്‌ലൈൻ
ഭാഷാ വിഷയങ്ങൾമലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീഷണൽ ഇംഗ്ലീഷ്, അഡീഷണൽ ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയൻ്റൽ (സംസ്‌കൃത സ്‌കൂളുകൾക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയൻ്റൽ (അറബിക് സ്‌കൂളുകൾക്ക്)
പാഠ്യ വിഷയങ്ങൾഗണിതം, ഊർജതന്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം, IT
പരീക്ഷയുടെ ആവൃത്തിവർഷത്തിൽ ഒരിക്കൽ
പരീക്ഷാ തീയതിമാർച്ച് 2023
പരീക്ഷയുടെ ദൈര്‍ഘ്യം2.5 മണിക്കൂര്‍ (80 മാര്‍ക്ക്) / 1.5 മണിക്കൂര്‍ (40 മാര്‍ക്ക്)
ഹാൾ ടിക്കറ്റ്ഫെബ്രുവരി 2023(താൽക്കാലികം)
ഫലംമെയ് 2023(താൽക്കാലികം)
ഔദ്യോഗിക വെബ്സൈറ്റ്https://kbpe.org

ഹാൾ ടിക്കറ്റ് വിശദാംശങ്ങൾ

SSLC കേരള ബോർഡ്  അഡ്മിറ്റ് കാർഡ് 2023 പുറത്തുവിടുന്നത് കേരള സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ആണ്. അഡ്മിറ്റ് കാർഡ് ഔദ്യോഗിക സൈറ്റായ https://pareekshabhavan.kerala.gov.in/ -ൽനിന്ന് ഡൗൺലോഡ് ചെയ്യാം. SSLC പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളും ഈ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. മുൻവർഷങ്ങളെപ്പോലെതന്നെ പരീക്ഷ 2023 മാർച്ച് മാസത്തിൽ നടക്കാം. പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പരീക്ഷാഭവൻ ഫെബ്രുവരി മാസത്തിൽ പുറത്തുവിടും. സാധാരണയായി പരീക്ഷയ്ക്ക് 15-20 ദിവസങ്ങൾക്ക് മുൻപ് അഡ്മിറ്റ് കാർഡ് പുറത്തുവിടും. ഓൺലൈനായി മാത്രമേ അഡ്മിറ്റ് കാർഡുകൾ ലഭ്യമാകുകയുള്ളൂ.

പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്. സ്‌കൂൾ കോഡ്, ലോഗിൻ ഐ ഡി, പാസ്സ്‌വേർഡ് എന്നിവ നൽകി SSLC കേരള ബോർഡ്  അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ സ്‌കൂൾ അധികൃതരിൽ നിന്നും കൈപ്പറ്റാം. അഡ്മിറ്റ് കാർഡിൽ പരീക്ഷാ സമയം,പരീക്ഷാ സെന്റർ, വിദ്യാർത്ഥിയുടെ റോൾ നമ്പർ, മറ്റ് വ്യക്തിപരമായ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയിരിക്കും. അഡ്മിറ്റ് കാർഡ് ഇല്ലാതെ വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ സാധിക്കില്ല.

അഡ്മിറ്റ് കാർഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SSLC പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയുടെ തിരിച്ചറിയൽ രേഖയായിട്ടാണ് അഡ്മിറ്റ് കാർഡ് ഉപയോഗിക്കപ്പെടുന്നത്. അഡ്മിറ്റ് കാർഡില്ലാതെ ഒരു വിദ്യാർത്ഥിക്കും പരീക്ഷയെഴുതുവാൻ സാധിക്കില്ല. അഡ്മിറ്റ് കാർഡിൽ താഴെപറഞ്ഞിരിക്കുന്ന വിവരങ്ങൾ ഉൾകൊള്ളുന്നു.

  • വിദ്യാർത്ഥിയുടെ പേര് 
  • അച്ഛൻ്റെ പേര് 
  • അമ്മയുടെ പേര് 
  • ജനന തീയതി 
  • റോൾ നമ്പർ 
  • ബോർഡിൻ്റെ പേര് 
  • പരീക്ഷയുടെ പേര് 
  • ക്ലാസ്സ് 
  • പരീക്ഷാ സമയം 
  • വിഷയങ്ങൾ 
  • വിഷയത്തിൻ്റെ കോഡ് 
  • പരീക്ഷാ സെൻ്ററിനെക്കുറിച്ചുള്ള വിവരങ്ങൾ 
  • വിദ്യാർത്ഥിയുടെ ഫോട്ടോ 
  • ഒപ്പ് 
  • പ്രധാന നിർദേശങ്ങൾ 

SSLC കേരള ബോർഡ്  അഡ്മിറ്റ് കാർഡ് 2023; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയുടെ തിരിച്ചറിയൽ രേഖയായിട്ടാണ് അഡ്മിറ്റ് കാർഡ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ പരീക്ഷ എഴുതുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ അഡ്മിറ്റ് കാർഡ് ലഭ്യമാകുകയുള്ളൂ. സ്കൂൾ അധികൃതരിൽ നിന്നും വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് കൈപ്പറ്റാം. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി 

  1. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ് ആയ https://pareekshabhavan.kerala.gov.in/ തുറക്കുക 
  2. ഹോം പേജിലെ അപ്ഡേറ്റ് സെക്ഷനിൽ “Pareeksha Bhavan SSLC/10th Hall Ticket 2022” വിൽ ക്ലിക്ക് ചെയ്യുക 
  3. ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക’
  4. ശേഷം ഡൗൺലോഡ് ചെയ്യുന്നതിനായി അഡ്മിറ്റ് കാർഡ് പി ഡി എഫ് രൂപത്തിൽ ലഭ്യമാകും. 
  5. അഡ്മിറ്റ് കാർഡിന്റെ അധിക പകർപ്പ് എടുത്ത് സൂക്ഷിക്കുക 

അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള പ്രധാന നിർദേശങ്ങൾ 

പരീക്ഷയ്ക്ക് കയറുന്നതിനുമുമ്പുതന്നെ വിദ്യാർത്ഥി അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ വായിക്കേണ്ടതുണ്ട്.

  • പ്രാക്ടിക്കൽ പരീക്ഷയ്‌ക്കോ എഴുത്തു പരീക്ഷയ്‌ക്കോ ഹാജരാവുമ്പോൾ നിർബന്ധമായും അഡ്മിറ്റ് കാർഡ് കയ്യിൽ കരുതണം 
  • ആൻസർ ബുക്കിലെ ഫാക്ട് ഷീറ്റിൽ പരീക്ഷയുടെ പേര്, പരീക്ഷ നടക്കുന്ന വർഷവും മാസവും, രജിസ്ട്രേഷൻ നമ്പർ വിഷയം എന്നിവ മാത്രമേ രേഖപ്പെടുത്താവൂ.
  • മുപ്പത് മിനിറ്റിൽ കൂടുതൽ വൈകി പരീക്ഷാഹാളിൽ എത്തുന്ന വിദ്യാർത്ഥിയെ പരീക്ഷയെഴുതാൻ അനുവദിക്കുന്നതല്ല 
  • ഉത്തരങ്ങൾ രേഖപ്പെടുത്താനായി നൽകുന്ന ഗ്രാഫ് പേപ്പർ, മാപ്പ് എന്നിവയിൽ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തുകയും അവ ആൻസർ ബുക്കിനൊപ്പം പിൻ ചെയ്യുകയും വേണം. അധികമായി വാങ്ങുന്ന ഓരോ ഉത്തര കടലാസിലും രജിസ്‌ട്രേഷൻ നമ്പർ എഴുതണം.
  • അധികമായി വാങ്ങിയ ഉത്തരക്കടലാസുകളുടെ എണ്ണം ആൻസർ ബുക്കിൽ രേഖപ്പെടുത്തണം 
  • ഒരു ഉത്തരക്കടലാസിലുടനീളം ഒരേ നിറത്തിലുള്ള മഷി തന്നെ ഉപയോഗിക്കുക   

FAQs

ചോ 1 – SSLC കേരള ബോർഡ്  ഭാഷാ വിഷയങ്ങൾ ഏതെല്ലാം?

ഉ 1 – മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീഷണൽ ഇംഗ്ലീഷ്, അഡീഷണൽ ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയൻ്റൽ (സംസ്‌കൃത സ്‌കൂളുകൾക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയൻ്റൽ (അറബിക് സ്‌കൂളുകൾക്ക്) എന്നിവയാണ് SSLC കേരള ബോർഡ്  ഭാഷാ വിഷയങ്ങൾ

ചോ 2 – SSLC കേരള ബോർഡ്  പഠന വിഷയങ്ങൾ ഏതെല്ലാം?

ഉ 2 – ഗണിതം, ഊർജതന്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം, IT എന്നിവയാണ് SSLC കേരള ബോർഡ്  പഠന വിഷയങ്ങൾ

ചോ 3 -SSLC കേരള ബോർഡ് 2023  പരീക്ഷയെക്കുറിച്ച് അറിയുന്നതിനുള്ള ഔദ്യോഗിക വെബ്സൈറ്റ് ഏത്?

ഉ 3https://kbpe.org എന്ന വെബ്‌സൈറ്റിലൂടെ SSLC കേരള ബോർഡ് 2023  പരീക്ഷയെക്കുറിച്ചറിയാം

ചോ 4 – SSLC കേരള ബോർഡ് 2023 പരീക്ഷയുടെ ദൈര്‍ഘ്യം എത്ര മണിക്കൂർ?

ഉ 4 – 2.5 മണിക്കൂര്‍ (80 മാര്‍ക്ക്) / 1.5 മണിക്കൂര്‍ (40 മാര്‍ക്ക്) ആണ് SSLC കേരള ബോർഡ് 2023 പരീക്ഷയുടെ ദൈര്‍ഘ്യം

ചോ 5- 2023-24 അധ്യയന വർഷത്തിലേക്കുള്ള SSLC കേരള പരീക്ഷാ ടൈംടേബിൾ എപ്പോൾ പ്രസിദ്ധീകരിക്കും?

ഉ 5 – 2023-24 അധ്യയന വർഷത്തിലേക്കുള്ള SSLC കേരള പരീക്ഷാ ടൈംടേബിൾ   ഡിസംബർ മാസത്തിലോ അതിനടുത്ത മാസത്തിലോ KBPE പ്രസിദ്ധീകരിക്കും

കേരള ബോർഡ് SSLC ഉത്തരസൂചികയെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ