
കേരള ബോർഡ് SSLC പരീക്ഷ – ആപ്ലിക്കേഷൻ ഫോം
August 16, 2022കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷനാണ് (KBPE) എല്ലാ വർഷവും എസ്എസ്എൽസി പരീക്ഷ നടത്തുന്നത്. KBPE അംഗീകരിച്ച എയ്ഡഡ്/അൺഎയ്ഡഡ്/ഗവൺമെൻ്റ് സ്കൂളുകളിൽ നിന്ന് ഒൻപതാം ക്ലാസ് വിജയിച്ച് പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരീക്ഷ എഴുതാൻ യോഗ്യത. സ്കൂൾ പഠനത്തിലെ വഴിത്തിരിവ് എന്ന നിലയിൽ കേരള ബോർഡ് എസ്എസ്എൽസി പരീക്ഷ ഓരോ വിദ്യാർത്ഥിക്കും വളരെയധികം പ്രധാനപ്പെട്ടതാണ്.
മറ്റേതൊരു പരീക്ഷയും പോലെ ചില മാനദണ്ഡങ്ങൾ പാലിച്ചെങ്കിൽ മാത്രമേ കേരള എസ്എസ്എൽസി പരീക്ഷ എഴുതാനാവൂ. വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും ഒരു പോലെ ഈ മാനദണ്ഡങ്ങൾ ബാധകമായിരിക്കും. അതുകൊണ്ട് പരീക്ഷ സംബന്ധിച്ച് കൃത്യമായ ഇടവേളകളിൽ കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരാൻ ശ്രമിക്കണം.
അംഗീകൃത സ്കൂളിൽ നിശ്ചിത ഫീസ് അടച്ച് സ്കൂൾ മുഖാന്തരം പരീക്ഷക്ക് രജിസ്റ്റർ ചെയ്തെങ്കിൽ മാത്രമേ ഒരു ഉദ്യോഗാർത്ഥിക്ക് കേരള എസ്എസ്എൽസി പരീക്ഷ എഴുതാൻ സാധിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ സ്കൂൾ പഠനം താൽക്കാലികമായി നിർത്തുകയോ അതാത് സമയങ്ങളിൽ ഏതെങ്കിലും കാരണവശാൽ പരീക്ഷ എഴുതാൻ സാധിക്കാതെ വരികയോ ചെയ്യുകയും പഠനത്തിൽ ഇടവേളകളുണ്ടാവുകയും ചെയ്തവർക്കാണ് ഇത്തരത്തിൽ പരീക്ഷ എഴുതാനാവുക. കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നിർദേദശിക്കുന്ന നിബന്ധനകൾ കർശനമായി പാലിക്കാൻ ഈ വിദ്യാർത്ഥികൾ ബാധ്യസ്ഥരായിരിക്കും.
കേരള ബോർഡ് SSLC അഡ്‌മിറ്റ് കാർഡ് 2023; കൂടുതലറിയാം
ബോർഡിന്റെ പേര് | കേരള ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻസ് |
പരീക്ഷയുടെ പേര് | കേരള സെക്കൻ്ററി സ്‌കൂൾ ലിവിങ് സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ |
അഡ്‌മിറ്റ് കാർഡ് ലഭ്യമാകുന്ന രീതി | ഓൺലൈൻ |
അഡ്‌മിറ്റ് കാർഡ് റിലീസ് തീയതി | അനൗൺസ് ചെയ്തിട്ടില്ല |
പരീക്ഷാ തീയതി | അനൗൺസ് ചെയ്തിട്ടില്ല |
ഔദ്യോഗിക സൈറ്റ് | keralapareekshabhavan.in |
കേരള ബോർഡ് SSLC അഡ്‌മിറ്റ് കാർഡ് 2023; അഡ്‌മിറ്റ് കാർഡിലെ വിവരങ്ങൾ
SSLC പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയുടെ തിരിച്ചറിയൽ രേഖയായിട്ടാണ് അഡ്‌മിറ്റ് കാർഡ് ഉപയോഗിക്കപ്പെടുന്നത്. അഡ്‌മിറ്റ് കാർഡില്ലാതെ ഒരു വിദ്യാർത്ഥിക്കും പരീക്ഷയെഴുതുവാൻ സാധിക്കില്ല. അഡ്‌മിറ്റ് കാർഡിൽ താഴെപറഞ്ഞിരിക്കുന്ന വിവരങ്ങൾ ഉൾകൊള്ളുന്നു.
കേരള ബോർഡ് SSLC അഡ്‌മിറ്റ് കാർഡ് 2023; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയുടെ തിരിച്ചറിയൽ രേഖയായിട്ടാണ് അഡ്‌മിറ്റ് കാർഡ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ പരീക്ഷ എഴുതുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ അഡ്‌മിറ്റ് കാർഡ് ലഭ്യമാകുകയുള്ളൂ. സ്കൂൾ അധികൃതരിൽ നിന്നും വിദ്യാർത്ഥികൾക്ക് അഡ്‌മിറ്റ് കാർഡ് കൈപ്പറ്റാം. അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി
അഡ്‌മിറ്റ് കാർഡിൽ നൽകിയിട്ടുള്ള പ്രധാന നിർദ്ദേശങ്ങൾ
പരീക്ഷയ്ക്ക് കയറുന്നതിനുമുമ്പുതന്നെ വിദ്യാർത്ഥി അഡ്‌മിറ്റ് കാർഡിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ വായിക്കേണ്ടതുണ്ട്.
കേരള ബോർഡ് SSLC പരീക്ഷ 2023 – ടൈം ടേബിൾ
മാർച്ച് 2023 | ഒന്നാം ഭാഷ, ഭാഗം 1 (മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്) |
ഏപ്രിൽ 2023 | രണ്ടാം ഭാഷ (ഇംഗ്ലീഷ്) |
ഏപ്രിൽ 2023 | മൂന്നാം ഭാഷ (ഹിന്ദി, പൊതു വിജ്‍ഞാനം) |
ഏപ്രിൽ 2023 | സാമൂഹ്യശാസ്ത്രം |
ഏപ്രിൽ 2023 | കണക്ക് |
ഏപ്രിൽ 2023 | ഊർജതന്ത്രം |
ഏപ്രിൽ 2023 | രസതന്ത്രം |
ഏപ്രിൽ 2023 | ജീവശാസ്ത്രം |
ഏപ്രിൽ 2023 | ഒന്നാം ഭാഷ, ഭാഗം 2 (മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്) |
പരീക്ഷയ്ക്ക് തയ്യാറെടുക്കാം; കൂളായി
പത്താം ക്ലാസ് പരീക്ഷയെ പല വിദ്യാർത്ഥികളും പേടിയോടെയാണ് നോക്കിക്കാണുന്നത്. അധ്യയന വർഷം തുടങ്ങുമ്പോഴേ പരീക്ഷാഫലത്തെ കുറിച്ചുള്ള ആവലാതിയാണ്. അധ്യാപകർ, രക്ഷകർത്താക്കൾ, ബന്ധുക്കൾ എന്നിവർ നൽകുന്ന സമ്മർദം കുട്ടികളിൽ കൂടുതൽ ഭയമുണ്ടാക്കുകയും ചെയ്യും. എന്നാൽ മാർക്കിനെക്കുറിച്ചോ ഫലത്തെക്കുറിച്ചോ ഓർത്ത് വിദ്യാർത്ഥികൾ വേവലാതിപ്പെടരുത്. നിങ്ങളുടെ ഭാഗത്തുനിന്നും പരമാവധി പരിശ്രമിക്കണം. ആശയങ്ങൾ മനസ്സിലാക്കി സിലബസിന് അനുസൃതമായി പഠിക്കണം. ഒപ്പം വിനോദത്തിനും ആരോഗ്യസംരക്ഷണത്തിനും സമയം കണ്ടെത്തണം.
സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ പഠനത്തിനായുള്ള തയ്യാറെടുപ്പിനുള്ള ആദ്യ പടി പൂർത്തിയാകും.
കേരള ബോർഡ് SSLC പരീക്ഷ 2023; ഫലപ്രഖ്യാപനം
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ അധികൃതർ എന്നിവർ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം തുടർപഠനത്തിനുള്ള സീറ്റുകൾ നേടുന്നതിന് SSLC പരീക്ഷാ ഫലം ഏറെ പ്രധാനപ്പെട്ടതാണ്. പരീക്ഷയ്ക്കായി ഓരോ വിദ്യാർത്ഥിയും തങ്ങളാൽ കഴിയുന്നത്ര നന്നായി പഠിക്കുകയും ചോദ്യ പേപ്പറിലെ ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെയും മനഃസാന്നിധ്യത്തോടെയും നേരിടുകയും വേണം. എന്നാൽ അതുപോലെതന്നെ പ്രധാനമാണ് പരീക്ഷാഫലത്തെക്കുറിച്ച് ഓർത്ത് അമിതമായി ആശങ്കപ്പെടാതിരിക്കുക എന്നതും.
പഠനസമയത്ത് ഓരോ ആശയത്തെയും ഉൾക്കൊണ്ട് അവയുടെ പ്രാധാന്യം മനസ്സിലാക്കി വേണം പഠിക്കാൻ. മാർക്ക് മാത്രം ലക്ഷ്യം വച്ച് പഠിക്കരുത്. അറിവ് നേടാനുള്ള ജിജ്ഞാസയാണ് പഠനത്തെ കൂടുതൽ രസകരമാക്കുന്നത്. ഇത്തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയെ ഭയക്കേണ്ടതില്ല. മാർക്കിനെയോ ഗ്രേഡിനെയോ കുറിച്ചോർത്ത് ആശങ്കപ്പെടേണ്ടിയും വരില്ല. പഠിച്ച കാര്യങ്ങൾ പരീക്ഷാപേപ്പറിൽ വ്യക്തമായി എഴുതി തങ്ങൾക്ക് വിഷയത്തിന്മേലുള്ള പ്രാവീണ്യം തെളിയിക്കാനുള്ള വേദിയായിമാത്രം പരീക്ഷയെ കാണുക. ഈ രീതിയിൽ പഠനത്തെ സമീപിക്കുന്ന വിദ്യാർത്ഥിക്ക് ഉന്നത വിജയം ഉറപ്പ്.
ഫലപ്രഖ്യാപനം
കേരള ബോർഡ് SSLC പരീക്ഷാ ഫലം, കേരള ബോർഡ് ഓഫ് പബ്ലിക് എക്സസാമിനേഷൻസ് (KBPE) ആണ് പുറത്തുവിടുന്നത്. 2023, ജൂൺ മാസത്തോടുകൂടി ഫലം പ്രഖ്യാപിക്കപ്പെടും. പരീക്ഷാ ഫലം ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in സന്ദർശിക്കാം. www.result.kite.kerala.gov.in എന്ന വെബ്‌സൈറ്റിലും ഫലങ്ങൾ ലഭ്യമാകും. റോൾ നമ്പർ, ജനനതീയതി എന്നിവ നൽകി ലോഗിൻ ചെയ്ത് ഫലമറിയാം. ഓൺലൈൻ പരീക്ഷാഫലത്തിൽ മാർക്ക്, ഗ്രേഡ്, ജയം/തോൽവി എന്നിവ അറിയാൻ സാധിക്കും.
ഫല പ്രഖ്യാപനം; പ്രധാന വിവരങ്ങൾ
ബോർഡിന്റെ പേര് | കേരള ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻസ് |
പരീക്ഷയുടെ പേര് | SSLC പരീക്ഷ |
ഫല പ്രഖ്യാപന തീയതി | ജൂൺ 2023 |
ഔദ്യോഗിക വെബ്‌സൈറ്റ് | keralaresults.nic.in |
ഫല പ്രഖ്യാപന രീതി | ഓൺലൈൻ |
FAQ’s
ചോ1.കേരള ബോർഡ് SSLC 2023 എഴുതാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തെല്ലാം?
ചോ2.പ്രൈവറ്റ് ആയി എസ്എസ്എൽസി പരീക്ഷ എഴുതാൻ കഴിയുമോ?
ഉ2.കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ നിർദ്ദേശിക്കുന്ന നിബന്ധനകൾക്ക് വിധേയമായി പ്രൈവറ്റ് വിദ്യാർത്ഥിയായി കേരള എസ്എസ്എൽസി പരീക്ഷ എഴുതാവുന്നതാണ്.
ചോ3.ഒൻപതാം ക്ലാസ് പരീക്ഷ പാസായാൽ കേരള എസ്എസ്എൽസി പരീക്ഷ എഴുതാൻ യോഗ്യതയുണ്ടോ?
ഉ3. KBPE അംഗീകൃത സ്കൂളിൽ റെഗുലറായി പഠിച്ച് ഒൻപതാം ക്ലാസ് പരീക്ഷ വിജയിക്കുകയും പത്താം ക്ലാസ് പരീക്ഷയ്ക്ക് സ്കൂൾ മുഖാന്തരം അപേക്ഷ സമർപ്പിക്കുകയും ചെയ്യുന്ന വിദ്യാർത്ഥിക്ക് കേരള SSLC പരീക്ഷ എഴുതാം.
ചോ4. എനിക്ക് പതിനാല് വയസ് പൂർത്തിയായി. കേരള എസ്എസ്എൽസി പരീക്ഷ എഴുതാനാവുമോ?
ഉ4. പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വർഷത്തെ മാർച്ച് മാസം ഒന്നിനെ അടിസ്ഥാനമാക്കി പതിനാല് വയസ് പൂർത്തിയായാൽ കേരള എസ്എസ്എൽസി പരീക്ഷ എഴുതാൻ യോഗ്യനാണ്.