• എഴുതിയത് Anjana R M
  • മാറ്റം വരുത്തിയ തീയതി 23-08-2022

കേരള ബോർഡ് SSLC അഡ്മിറ്റ് കാർഡ് 2023:ഡൗൺലോഡ് ചെയ്യാം

img-icon

കേരള ബോർഡ് പത്താം ക്ലാസ് ഹാൾ ടിക്കറ്റ്

(Kerala board SSLC admit card 2023) SSLC കേരള ബോർഡ്  അഡ്മിറ്റ് കാർഡ് 2023 പുറത്തുവിടുന്നത് കേരള സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ആണ്. അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്സൈറ്റായ pareekshabhavan.kerala.gov.in നിന്ന് ഡൗൺലോഡ് ചെയ്യാം. SSLC പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളും ഈ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. 2023 മാർച്ച് മാസത്തിലായിരിക്കും പരീക്ഷ നടക്കുക. ഫെബ്രുവരി മാസത്തോടെ പരീക്ഷാഭവൻ അഡ്മിറ്റ് കാർഡ് പുറത്തുവിടും. സാധാരണയായി പരീക്ഷയ്ക്ക് 15-20 ദിവസങ്ങൾക്ക് മുൻപ് അഡ്മിറ്റ് കാർഡ് പുറത്തുവിടുക. ഓൺലൈനായി മാത്രമേ ഇവ ലഭ്യമാകുകയുള്ളൂ.

പരീക്ഷാഭവൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും സ്കൂൾ കോഡ്, ലോഗിൻ ഐ ഡി, പാസ്സ്‌വേർഡ് എന്നിവ നൽകി SSLC കേരളാ ബോർഡ്  അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ സ്‌കൂൾ അധികൃതരിൽ നിന്നും കൈപ്പറ്റാം. അഡ്മിറ്റ് കാർഡിൽ പരീക്ഷാ സമയം, പരീക്ഷാ സെൻ്റർ, വിദ്യാർത്ഥിയുടെ റോൾ നമ്പർ, മറ്റ് വ്യക്തിപരമായ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയിരിക്കും. അഡ്മിറ്റ് കാർഡ് ഇല്ലാതെ വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ സാധിക്കില്ല.

കേരള SSLC ഹാൾടിക്കറ്റ് 2023 -ഹൈലൈറ്റുകൾ

പരീക്ഷാ നടത്തിപ്പ് ചുമതലകേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ
ക്ലാസ്10th സ്റ്റാൻഡേർഡ്
വിഭാഗംകേരള എസ്എസ്എൽസി ഹാൾ ടിക്കറ്റ് 2022
അഡ്മിറ്റ് കാർഡ് റിലീസ് തീയതി മാർച്ച് 2023(താൽക്കാലികം)
അഡ്മിറ്റ് കാർഡ് റിലീസ് ചെയ്യുന്ന രീതിഓൺലൈൻ
ഔദ്യോഗിക സൈറ്റ് keralapareekshabhavan.in

ഹാൾടിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ

SSLC പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയുടെ തിരിച്ചറിയൽ രേഖയായിട്ടാണ് അഡ്മിറ്റ് കാർഡ് ഉപയോഗിക്കപ്പെടുന്നത്. അഡ്മിറ്റ് കാർഡില്ലാതെ ഒരു വിദ്യാർത്ഥിക്കും പരീക്ഷയെഴുതുവാൻ സാധിക്കില്ല. അഡ്മിറ്റ് കാർഡിൽ താഴെപറഞ്ഞിരിക്കുന്ന വിവരങ്ങൾ ഉൾകൊള്ളുന്നു.

  • വിദ്യാർത്ഥിയുടെ പേര് 
  • അച്ഛൻ്റെ പേര് 
  • അമ്മയുടെ പേര് 
  • ജനന തീയതി 
  • റോൾ നമ്പർ 
  • ബോർഡിൻ്റെ പേര് 
  • പരീക്ഷയുടെ പേര് 
  • ക്ലാസ്സ് 
  • പരീക്ഷാ സമയം 
  • വിഷയങ്ങൾ 
  • വിഷയത്തിൻ്റെ കോഡ് 
  • പരീക്ഷാ സെൻ്ററിനെക്കുറിച്ചുള്ള വിവരങ്ങൾ 
  • വിദ്യാർത്ഥിയുടെ ഫോട്ടോ 
  • ഒപ്പ് 
  • പ്രധാന നിർദേശങ്ങൾ 

കേരള ബോർഡ് SSLC ഹാൾ ടിക്കറ്റ് 2023; ഡൗൺലോഡ് ചെയ്യേണ്ട വിധം

പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയുടെ തിരിച്ചറിയൽ രേഖയായിട്ടാണ് അഡ്മിറ്റ് കാർഡ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ പരീക്ഷ എഴുതുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ അഡ്മിറ്റ് കാർഡ് ലഭ്യമാകുകയുള്ളൂ. സ്കൂൾ അധികൃതരിൽ നിന്നും വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് കൈപ്പറ്റാം. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി 

  1. പരീക്ഷാഭവൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://pareekshabhavan.kerala.gov.in/ തുറക്കുക 
  2. ഹോം പേജിലെ അപ്ഡേറ്റ് സെക്ഷനിൽ “Pareeksha Bhavan SSLC/10th Hall Ticket 2023” ൽ ക്ലിക്ക് ചെയ്യുക. 
  3. ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക.
  4. ശേഷം ഡൗൺലോഡ് ചെയ്യുന്നതിനായി അഡ്മിറ്റ് കാർഡ് പി ഡി എഫ് രൂപത്തിൽ ലഭ്യമാകും. 
  5. അഡ്മിറ്റ് കാർഡിൻ്റെ അധിക പകർപ്പ് എടുത്ത് സൂക്ഷിക്കുക. 

വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ 

പരീക്ഷയ്ക്ക് കയറുന്നതിനുമുമ്പുതന്നെ വിദ്യാർത്ഥി അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ വായിക്കേണ്ടതുണ്ട്.

  • പ്രാക്ടിക്കൽ പരീക്ഷയ്‌ക്കോ എഴുത്തു പരീക്ഷയ്‌ക്കോ ഹാജരാകുമ്പോൾ നിർബന്ധമായും അഡ്മിറ്റ് കാർഡ് കയ്യിൽ കരുതണം 
  • ആൻസർ ബുക്കിലെ ഫാക്ട് ഷീറ്റിൽ പരീക്ഷയുടെ പേര്, പരീക്ഷ നടക്കുന്ന വർഷവും മാസവും, രജിസ്ട്രേഷൻ നമ്പർ വിഷയം എന്നിവ മാത്രമേ രേഖപ്പെടുത്താവൂ.
  • മുപ്പത് മിനിറ്റിൽ കൂടുതൽ വൈകി പരീക്ഷാഹാളിൽ എത്തുന്ന വിദ്യാർത്ഥിയെ പരീക്ഷയെഴുതാൻ അനുവദിക്കുന്നതല്ല 
  • ഉത്തരങ്ങൾ രേഖപ്പെടുത്താനായി നൽകുന്ന ഗ്രാഫ് പേപ്പർ, മാപ്പ് എന്നിവയിൽ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തുകയും അവ ആൻസർ ബുക്കിനൊപ്പം പിൻ ചെയ്യുകയും വേണം. അധികമായി വാങ്ങുന്ന ഓരോ ഉത്തര കടലാസിലും രജിസ്‌ട്രേഷൻ നമ്പർ എഴുതണം.
  • അധികമായി വാങ്ങിയ ഉത്തരക്കടലാസുകളുടെ എണ്ണം ആൻസർ ബുക്കിൽ രേഖപ്പെടുത്തണം. 
  • ഒരു ഉത്തരക്കടലാസിലുടനീളം ഒരേ നിറത്തിലുള്ള മഷി തന്നെ ഉപയോഗിക്കുക.   

പരീക്ഷയ്ക്ക് തയ്യാറെടുക്കാം; കൂളായി 

പത്താം ക്ലാസ് പരീക്ഷയെ പല വിദ്യാർത്ഥികളും പേടിയോടെയാണ് നോക്കിക്കാണുന്നത്. അധ്യയന വർഷം തുടങ്ങുമ്പോഴേ പരീക്ഷാഫലത്തെ കുറിച്ചുള്ള ആവലാതിയാണ്. അധ്യാപകർ, രക്ഷകർത്താക്കൾ, ബന്ധുക്കൾ എന്നിവർ നൽകുന്ന സമ്മർദം കുട്ടികളിൽ കൂടുതൽ ഭയമുണ്ടാക്കുകയും ചെയ്യും. എന്നാൽ മാർക്കിനെകുറിച്ചോ ഫലത്തിനെക്കുറിച്ചോ ഓർത്ത് വിദ്യാർത്ഥികൾ വേവലാതിപ്പെടരുത്. നിങ്ങളുടെ ഭാഗത്തുനിന്നും പരമാവധി പ്രയത്നമുണ്ടാകണം. ആശയങ്ങൾ മനസ്സിലാക്കി സിലബസിന് അനുസൃതമായി പഠിക്കണം. ഒപ്പം, വിനോദത്തിനും ആരോഗ്യസംരക്ഷണത്തിനും സമയം കണ്ടെത്തണം.

സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ പഠനത്തിനായുള്ള തയ്യാറെടുപ്പിനുള്ള ആദ്യ പടി പൂർത്തിയാകും. കേരള ബോർഡ് പത്താം ക്ലാസ് സിലബസിനെക്കുറിച്ച് കൂടുതലറിയാം   

SSLC കേരള ബോർഡ്  പരീക്ഷ 2023; മാർക്ക് ഷീറ്റ് 

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ അധികൃതർ എന്നിവർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം തുടർപഠനത്തിനുള്ള സീറ്റുകൾ നേടുന്നതിന് പത്താം ക്ലാസ് പരീക്ഷാ ഫലം ഏറെ പ്രധാനപ്പെട്ടതാണ്. പരീക്ഷയ്ക്കായി ഓരോ വിദ്യാർത്ഥിയും തങ്ങളാൽ കഴിയുന്നത്ര നന്നായി പഠിക്കുകയും ചോദ്യ പേപ്പറിലെ ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെയും മനഃസാന്നിധ്യത്തോടെയും നേരിടുകയും വേണം.എന്നാൽ അതുപോലെതന്നെ പ്രധാനമാണ് പരീക്ഷാഫലത്തെക്കുറിച്ച് ഓർത്ത് അമിതമായി ആശങ്കപ്പെടാതിരിക്കുക എന്നതും. 

പഠനസമയത്ത് ഓരോ ആശയത്തെയും ഉൾക്കൊണ്ട് അവയുടെ പ്രാധാന്യം മനസ്സിലാക്കി വേണം പഠിക്കാൻ. മാർക്ക് മാത്രം ലക്ഷ്യം വച്ച് പഠിക്കരുത്. അറിവ് നേടാനുള്ള ജിജ്ഞാസയാണ് പഠനത്തെ കൂടുതൽ രസകരമാക്കുന്നത്. ഇത്തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയെ ഭയക്കേണ്ടതില്ല.മാർക്കിനെയോ ഗ്രേഡിനെയോ കുറിച്ചോർത്ത് ആശങ്കപ്പെടേണ്ടിയും വരില്ല. പഠിച്ച കാര്യങ്ങൾ പരീക്ഷാപേപ്പറിൽ വ്യക്തമായി എഴുതി തങ്ങൾക്ക് വിഷയത്തിന്മേലുള്ള പ്രാവീണ്യം തെളിയിക്കാനുള്ള വേദിയായിമാത്രം പരീക്ഷയെ കാണുക. ഈ രീതിയിൽ പഠനത്തെ സമീപിക്കുന്ന വിദ്യാർത്ഥിക്ക് ഉന്നത വിജയം ഉറപ്പ്.

ഫലപ്രഖ്യാപനം 

SSLC കേരള ബോർഡ്  പരീക്ഷാ ഫലം, കേരളാ ബോർഡ് ഓഫ് പബ്ലിക് എക്സസാമിനേഷൻസ് (KBPE) ആണ് പുറത്തുവിടുന്നത്. 2023, ജൂൺ മാസത്തോടുകൂടി ഫലം പ്രഖ്യാപിക്കപ്പെടും. പരീക്ഷാ ഫലം ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in സന്ദർശിക്കാം. www.result.kite.kerala.gov.in എന്ന വെബ്‌സൈറ്റിലും ഫലങ്ങൾ ലഭ്യമാകും. റോൾ നമ്പർ ജനനതീയതി എന്നിവ നൽകി ലോഗിൻ ചെയ്ത് ഫലമറിയാം. ഓൺലൈൻ പരീക്ഷാഫലത്തിൽ മാർക്ക്, ഗ്രേഡ്, ജയം/തോൽവി എന്നിവ അറിയാൻ സാധിക്കും.

ഫല പ്രഖ്യാപനം; പ്രധാന വിവരങ്ങൾ 

ബോർഡിൻ്റെ പേര് കേരള ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻസ് 
പരീക്ഷയുടെ പേര് SSLC പരീക്ഷ 
ഫല പ്രഖ്യാപന തീയതി ജൂൺ 2023 
ഔദ്യോഗിക വെബ്‌സൈറ്റ് keralaresults.nic.in
ഫല പ്രഖ്യാപന രീതി ഓൺലൈൻ 

മാർക്ക് ഷീറ്റ് വിശദമായി 

കേരള ബോർഡ് പത്താം ക്ലാസ് പരീക്ഷയുടെ ഫലത്തിൽ ഓരോ വിഷയവും ആ വിഷയത്തിൽ വിദ്യാർത്ഥിക്ക് ലഭ്യമായ മാർക്കും അറിയാൻ സാധിക്കും.

SSLC കേരള ബോർഡ്  പരീക്ഷ 2023; ഫലത്തിൽ അടങ്ങിയിട്ടുള്ള വിവരങ്ങൾ 

  • വിദ്യാർത്ഥിയുടെ പേര് 
  • രജിസ്‌ട്രേഷൻ നമ്പർ 
  • സ്‌കൂളിന്റെ പേര് 
  • ജനന തീയതി 
  • വിഷയങ്ങളുടെ പേരുകളും കോഡുകളും 
  • ലഭിച്ച ഗ്രേഡുകൾ 
  • ജയം/തോൽവി നില 

കേരള SSLC പരീക്ഷ ഗ്രേഡിംഗ് രീതി 

ശതമാന നിരക്ക് ഗ്രേഡ് ഗ്രേഡ് മൂല്യം 
90-100A+9
80-89A8
70-79B+7
60-69B6
50-59C+5
40-49C4
30-39D+3
0-29D2

SSLC കേരള ബോർഡ്  പരീക്ഷ 2023; ഫലം പരിശോധിക്കാം 

താഴെപറയുന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് SSLC കേരളാ ബോർഡ്  പരീക്ഷയുടെ ഫലം പരിശോധിക്കാം.

  • ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in സന്ദർശിക്കുക. 
  • SSLC result kerala 2023 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 
  • ഇവിടെ രജിസ്ട്രേഷൻ നമ്പർ, ജനന തീയ്യതി എന്നിവ നൽകുക. 
  • “Get result” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക 
  • നിങ്ങളുടെ SSLC ഫലം സ്‌ക്രീനിൽ ദൃശ്യമാകും. 
  • ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. 

SSLC കേരള ബോർഡ്  പരീക്ഷ 2023; ഫലം ലഭ്യമാകുന്ന മറ്റ് വെബ്‌സൈറ്റുകൾ 

സ്‌കൂൾ തലത്തിലും ഫലം പരിശോധിക്കാം 

താഴെപറയുന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് SSLC കേരള ബോർഡ്  പരീക്ഷയുടെ ഫലം സ്‌കൂൾ തലത്തിലും പരിശോധിക്കാം.

  • ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in സന്ദർശിക്കുക. 
  • ‘SSLC result 2022 Kerala School-wise’ ലിങ്കിൽ ക്ലിക്ക് ചെയ്യുക 
  • തുടർന്ന് ദൃശ്യമാകുന്ന വിൻഡോയിൽ സ്‌കൂൾ കോഡ് നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. 
  • സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും SSLC പരീക്ഷാ ഫലം സ്‌ക്രീനിൽ ദൃശ്യമാകും.

SMS-ലൂടെ ഫലം പരിശോധിക്കാം

KERALA10<RegistrationNumber> എന്ന് 56263 എന്ന നമ്പറിൽ SMS അയച്ചും ഫലം പരിശോധിക്കാം.

പരീക്ഷയ്ക്കായി തയ്യാറെടുക്കാം ( Preparation tips)

പരീക്ഷയ്ക്കായി കൃത്യമായി തയ്യാറെടുക്കുന്നതിന് ആദ്യം വേണ്ടത് സിലബസ് വ്യക്തമായി മനസ്സിലാക്കുക എന്നതാണ്. മാർക്കിങ് സ്‌കീം പരിശോധിച്ച് പ്രധാനപ്പെട്ട പാഠഭാഗങ്ങൾ ഏതെല്ലാമാണെന്ന് വിലയിരുത്തുക. പഠിക്കുമ്പോൾ സ്വന്തമായി കുറിപ്പുകൾ നിർമിക്കുക.സംശയങ്ങളെല്ലാം അപ്പപ്പോൾ തന്നെ പരിഹരിക്കുക. മുൻ വർഷത്തെ ചോദ്യപേപ്പറുകൾ പരിഹരിക്കുന്നതും സാംപിൾ പേപ്പറുകൾ പരിശീലിക്കുന്നതും ഏറെ ഗുണം ചെയ്യും.

പരീക്ഷാദിനത്തിൽ ശ്രദ്ധിക്കേണ്ടത് ( Exam Taking Strategy )

  • അവസാന നിമിഷത്തെ ബുദ്ധിമുട്ടുകളും ഉത്കണ്ഠയും ഒഴിവാക്കാൻ പരീക്ഷാഹാളിൽ നേരത്തെതന്നെ എത്തുക.
  • ആദ്യ 15 മിനിറ്റിൽ ചോദ്യപേപ്പറിന്റെ തുടക്കത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
  • ഇൻവിജിലേറ്റർ/എക്സാമിനർ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേൾക്കുക. 
  • ഉത്തരക്കടലാസുകളിലെ പ്രധാന വിശദാംശങ്ങൾ ശരിയായി പൂരിപ്പിക്കുക.
  • ചോദ്യപേപ്പർ ശ്രദ്ധാപൂർവ്വം പരിശോധിക്കുക, നിങ്ങൾക്ക് അബദ്ധത്തിൽ ചോദ്യങ്ങളൊന്നും നഷ്‌ടമാകുന്നില്ലെന്ന് ഉറപ്പാക്കുക.
  • നന്നായി അറിയുന്ന ചോദ്യങ്ങൾ ആദ്യം തന്നെ സമയം പാഴാക്കാതെ വേഗത്തിൽ എഴുതുക. ഓർത്തെടുക്കേണ്ട ചോദ്യങ്ങൾ ചെയ്തുകൊണ്ടിരുന്ന് സമയം പാഴാക്കിയാൽ നന്നായി അറിയുന്ന ചോദ്യങ്ങൾ ചിലപ്പോൾ എഴുതാൻ കഴിയാതെ വരും. അതിനാൽ കൂൾ ഓഫ് ടൈമിൽ തന്നെ ഏതൊക്കെ ചോദ്യങ്ങൾ ഏതെല്ലാം ക്രമത്തിൽ അറ്റംപ്റ്റ് ചെയ്യണമെന്ന് പ്ലാൻ ചെയ്യുക. സമയവും അതിനനുസരിച്ച് ക്രമീകരിക്കുക. മാർക്ക് അടിസ്ഥാനമാക്കിയാണ് സമയം വിഭജിക്കേണ്ടത്. 
  • ബുദ്ധിമുട്ടുള്ള/ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങൾ അറ്റംപ്റ്റ് ചെയ്യുമ്പോൾ ഒരിക്കലും പരിഭ്രാന്തരാകുകയോ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയോ ചെയ്യരുത്. സാമാധാനപരമായി ശ്രദ്ധാപൂർവ്വം ഉത്തരം എഴുതാൻ ശ്രമിക്കുക. എല്ലാ ചോദ്യങ്ങളും എഴുതാൻ എപ്പോഴും ശ്രമിക്കുക.  ഒരു ചോദ്യവും എഴുതാതെ  വിടരുത്.
  • വൃത്തിയുള്ള കൈയക്ഷരത്തിൽ ഉത്തരങ്ങൾ എഴുതാൻ ശ്രമിക്കുക, സാധ്യമാകുന്നിടത്തെല്ലാം ഡയഗ്രാമുകളും ചാർട്ടുകളും ഉപയോഗിച്ച് ഉത്തരങ്ങൾ പിന്തുണയ്ക്കുക. ബുള്ളറ്റ് പോയിന്റുകളിൽ ഉത്തരങ്ങൾ എഴുതുക, രണ്ട് ഖണ്ഡികകൾക്കിടയിൽ എല്ലായ്പ്പോഴും മതിയായ ഇടം നൽകുക.
  • ഉത്തരങ്ങൾ നൽകിയശേഷം സമയം ലഭ്യമാണെങ്കിൽ എല്ലാ ഉത്തരങ്ങളും ഒന്നുകൂടി വായിച്ച് തെറ്റുകൾ തിരുത്താം. 

FAQ’s 

ചോ1. SSLC കേരള ബോർഡ്  അഡ്മിറ്റ് കാർഡ് 2023 എങ്ങനെ ലഭ്യമാകും?

ഉ1. SSLC കേരള ബോർഡ്  അഡ്മിറ്റ് കാർഡ് 2023  പരീക്ഷാഭവന്റെ ഔദ്യോഗിക സൈറ്റിൽ നിന്നും ലഭ്യമാകും.

ചോ2. SSLC കേരള ബോർഡ്  അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഏത്?

https://pareekshabhavan.kerala.gov.in/ എന്ന ലിങ്കിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ചോ3.SSLC കേരള ബോർഡ്  അഡ്മിറ്റ് കാർഡ് 2023 എപ്പോൾ ലഭ്യമാകും? 

ഉ3.SSLC കേരള ബോർഡ്  അഡ്മിറ്റ് കാർഡ് 2023 മാർച്ച് മാസത്തോടെ ലഭ്യമാകും. 

കേരള ബോർഡ് SSLC അഡ്മിറ്റ് കാർഡ് 2023-നെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ