
കേരള ബോർഡ് SSLC പരീക്ഷ 2023- രജിസ്ട്രേഷൻ
August 16, 2022Kerala SSLC Application form: SSLC പരീക്ഷ എഴുതുന്നതിനായി വിദ്യാർത്ഥികൾ ഒരു ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഈ ആപ്ലിക്കേഷൻ സമർപ്പിച്ചാൽ മാത്രമേ പരീക്ഷയ്ക്കായി വിദ്യാർത്ഥി രജിസ്റ്റർ ചെയ്യപ്പെടുകയുള്ളൂ. കേരള ബോർഡ് ഓരോ വർഷവും SSLC പരീക്ഷക്കുള്ള അപ്ലിക്കേഷൻ നൽകുന്നതിനുള്ള നോട്ടിഫിക്കേഷൻ പുറത്തുവിടുന്നു. ഈ ആപ്ലിക്കേഷൻ സ്‌കൂൾ അധികൃതരുടെ മേൽനോട്ടത്തിൽ തെറ്റുകൂടാതെ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. ഫൈൻ ഒഴിവാക്കുന്നതിനായി സമയപരിധിക്കുള്ളിൽ തന്നെ ഫോം സമർപ്പിക്കണം. പരീക്ഷ ഭവൻ്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ വിദ്യാർത്ഥികൾക്കും ‘സ്‌കൂൾ അധികൃതർക്കും ഈ നോട്ടിഫിക്കേഷൻ കാണാനാകും. പരീക്ഷ ഭവൻ നൽകിയിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രം ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
SSLC പരീക്ഷയെക്കുറിച്ച് കൂടുതലറിയാം.
ബോർഡിൻ്റെ പേര് | കേരള പൊതു പരീക്ഷ ബോർഡ് |
പരീക്ഷാ ലെവൽ | SSLC |
പരീക്ഷാ നടത്തിപ്പ് | കേരള പരീക്ഷാ ഭവൻ |
പേപ്പറുകളുടെ എണ്ണം | 10 |
പരീക്ഷാ ദൈർഘ്യം | 1.5-2.5 hrs |
പരീക്ഷാ രീതി | ഓഫ്‌ലൈൻ |
ഓരോ ലാംഗ്വേജ് വിഷയത്തിൻ്റെയും മൊത്തം സ്കോർ | 80 |
ഓരോ നോൺ ലാംഗ്വേജ് വിഷയത്തിൻ്റെയും മൊത്തം സ്കോർ | 40 (ഫിസിക്സ്, കെമിസ്ട്രി, ബയോളജി)80 (ഗണിതം, സാമൂഹ്യശാസ്ത്രം) |
മിനിമം ഗ്രേഡ്/ അഗ്രഗേറ്റ് സ്‌കോർ | D+ ഗ്രേഡ് അല്ലെങ്കിൽ 30% |
അഡ്മിറ്റ് കാർഡ് റിലീസ് തീയതി | അനൗൺസ് ചെയ്തിട്ടില്ല |
ഫല പ്രഖ്യാപന തീയതി | അനൗൺസ് ചെയ്തിട്ടില്ല |
ഫല പ്രഖ്യാപന രീതി | ഓൺലൈൻ |
ഒഫീഷ്യൽ വെബ്സൈറ്റ് | https://sslcexam.kerala.gov.in/ |
പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യേണ്ട രീതി
ഓരോ വിദ്യാർത്ഥിയും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പരീക്ഷ രജിസ്റ്റർ ചെയ്യേണ്ട രീതികൾ മനസ്സിലാക്കാം. ചുവടെക്കൊടുത്തിരിക്കുന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
കേരള SSLC ആപ്ലിക്കേഷൻ ഫോം ഗൈഡ് ലൈനുകൾ
പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപ്ലിക്കേഷൻ ഫോം ലഭിക്കും. പ്ലസ് വൺ പരീക്ഷയ്ക്കായി അപ്ലൈ ചെയ്ത അതേ കോമ്പിനേഷൻ തന്നെ SSLCയിലും നൽകേണ്ടതുണ്ട്. മറ്റു കോമ്പിനേഷനുകളിൽ പരീക്ഷയെഴുതാൻ സാധിക്കില്ല. ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികളും സ്‌കൂൾ ഗോയിങ് വിദ്യാർത്ഥികളും ആപ്ലിക്കേഷൻ ഫോം സമർപ്പിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ചുവടെകൊടുക്കുന്നു.
റെഗുലർ വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ
റെഗുലർ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അവസാന തീയതിക്ക് മുൻപ് ഫീസ് അടച്ച് സ്‌കൂൾ അധികൃതർക്ക് തന്നെ ചെയ്യാവുന്നതാണ്.
കണ്ടിന്വസ് ഇവാലുവേഷന് വിധേയമായിട്ടില്ലാത്ത വിദ്യാർത്ഥികൾ അല്ലെങ്കിൽ മിനിമം അറ്റൻ്റൻസ് ഇല്ലാത്ത വിദ്യാർത്ഥികൾ അല്ലെങ്കിൽ അറ്റൻ്റൻസ് ഷോർട്ടേജ് അംഗീകരിച്ചുകൊണ്ടുള്ള ഓർഡർ നൽകിയിട്ടില്ലാത്ത വിദ്യാർത്ഥികൾ എന്നിവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല.
കേരള ബോർഡ് SSLC ആപ്ലിക്കേഷൻ ഫോം – നൽകേണ്ട വിവരങ്ങൾ
ആപ്ലിക്കേഷൻ ഫോം സമർപ്പിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾ അത് വ്യക്തമായി പരിശോധിക്കുക. തെറ്റായ വിവരങ്ങൾ നൽകിയതോ, പൂർണമായ വിവരങ്ങൾ നൽകാത്തതോ അല്ലെങ്കിൽ അവസാന തീയതിക്ക് മുൻപ് സബ്‌മിറ്റ് ചെയ്യാത്തതോ ആയ ആപ്ലിക്കേഷനുകൾ സ്വീകരിക്കില്ല.
അതിനാൽ താഴെപ്പറയുന്ന വിവരങ്ങൾ തെറ്റുകൂടാതെ നൽകണം.
ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾ ഓപ്പൺ സ്‌കൂൾ രജിസ്‌ട്രേഷൻ മെമോ ആപ്ലിക്കേഷൻ ഫോമിനൊപ്പം സമർപ്പിക്കേണ്ടതാണ്.
കേരള ബോർഡ് SSLC സേ പരീക്ഷയുടെ ആപ്ലിക്കേഷൻ ഫോം
മെയിൻ പരീക്ഷ ആദ്യത്തെ ശ്രമത്തിൽ തന്നെ ക്ലിയർ ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി കേരളാ ബോർഡ് SAY എന്നറിയപ്പെടുന്ന ഒരു സപ്ലിമെൻ്ററി പരീക്ഷ കൂടി നടത്തിവരുന്നു. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായുള്ള ആപ്ലിക്കേഷൻ ഫോം ബോർഡിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് ലഭ്യമാകും. SAY പരീക്ഷ ജൂലൈ മാസത്തിലായിരിക്കും നടക്കുക. ആപ്ലിക്കേഷൻ ഫോം ജൂണിൽ പ്രതീക്ഷിക്കാം.
കേരള ബോർഡ് SSLC പരീക്ഷാ സമയക്രമം
സാധാരണ സാഹചര്യങ്ങളിൽ മാർച്ച് മാസം ആണ് കേരള SSLC പരീക്ഷ നടക്കുന്നത്. ഉച്ച തിരിഞ്ഞാണ് പരീക്ഷാസമയം. വെള്ളിയാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും 1.45 നു പരീക്ഷ ആരംഭിക്കുന്നു. 80 മാർക്ക് പരീക്ഷകൾ 2 മണിക്കൂർ 45 മിനുട്ടും, 40 മാർക്ക് പരീക്ഷകൾ 1 മണിക്കൂർ 45 മിനുട്ടും എന്ന രീതിയിൽ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുന്നത്.
2022 ലെ SSLC പരീക്ഷ ടൈം ടേബിൾ താഴെ കൊടുക്കുന്നു.
തീയതി | സമയം | വിഷയം |
മാർച്ച് 31, 2022 | 9:45 AM to 11:30 AM | ഭാഷ 1, പാർട്ട് 1: മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡിഷണൽ ഇംഗ്ലീഷ്, അഡിഷണൽ ഹിന്ദി, ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയൻ്റൽ, അറബിക് (അക്കാദമിക്), അറബിക് ഓറിയൻ്റൽ |
ഏപ്രിൽ 6, 2022 | 9:45 AM to 12:30 AM | രണ്ടാം ഭാഷ: ഇംഗ്ലീഷ് |
ഏപ്രിൽ 8, 2022 | 9:45 AM to 11:30 AM | മൂന്നാം ഭാഷ: ഹിന്ദി, പൊതുവിജ്ഞാനം |
ഏപ്രിൽ 12, 2022 | 9:45 AM to 12:30 AM | സാമൂഹ്യശാസ്ത്രം |
ഏപ്രിൽ 19, 2022 | 9:45 AM to 12:30 AM | ഗണിതം |
ഏപ്രിൽ 21, 2022 | 9:45 AM to 11:30 AM | ഫിസിക്സ് |
ഏപ്രിൽ 25, 2022 | 9:45 AM to 11:30 AM | കെമിസ്ട്രി |
ഏപ്രിൽ 27, 2022 | 9:45 AM to 11:30 AM | ബയോളജി |
ഏപ്രിൽ 29, 2022 | 9:45 AM to 11:30 AM | ഭാഷ 1, പാർട്ട് 2: മലയാളം, തമിഴ്, കന്നഡ, സ്പെഷ്യൽ ഇംഗ്ലീഷ്, ഫിഷറീസ് സയൻസ്, അറബിക് ഓറിയൻ്റൽ- പാർട്ട് 2. |
കേരള ബോർഡ് SSLC പരീക്ഷ 2023ൻ്റെ പരീക്ഷാ തീയതികൾ
കേരള ബോർഡ് SSLC പരീക്ഷ 2023 ൻ്റെ പരീക്ഷാ തീയതികൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സാധാരണ സാഹചര്യങ്ങളിൽ ഡിസംബർ മാസത്തിലാണ് അത് പ്രഖ്യാപിക്കുക.
കേരള ബോർഡ് SSLC ഹാൾ ടിക്കറ്റ് 2023 എങ്ങനെ ഡൗൺലോഡ് ചെയ്യാം
കേരള ബോർഡ് SSLC ഹാൾ ടിക്കറ്റ് 2023 ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു. സ്‌കൂൾ അധികൃതർക്ക് ഈ കാര്യങ്ങൾ പിന്തുടർന്നുകൊണ്ട് വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ ഡൌൺലോഡ് ചെയ്യാം.
SSLC ഹാൾ ടിക്കറ്റ് ലഭ്യമാകുന്നതിനായി എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ന്യൂസ് സെക്ഷനിൽ കേരള ബോർഡ് SSLC ഹാൾ ടിക്കറ്റ് 2023 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക ഉദാ:- സ്‌കൂൾ ലോഗിൻ id, പാസ്സ്‌വേർഡ് എന്നിവ.
ഇത്രയും വിവരങ്ങൾ നൽകിയശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ സ്‌കൂളിൻ്റെ ഡാഷ്ബോർഡ് വിൻഡോ ദൃശ്യമാകും.
ഇതിൽ ‘Generate SSLC Hall Ticket 2023 PDF’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇതോടെ SSLC ഹാൾ ടിക്കറ്റ് സ്‌ക്രീനിൽ ദൃശ്യമാകും. ഹാർഡ് കോപ്പി ലഭിക്കുന്നതിനായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിൻ്റൗട്ട് എടുക്കുക.
വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് എങ്ങനെ ലഭിക്കും?
അതാത് സ്‌കൂളുകളിൽ നിന്ന് സ്‌കൂൾ അധികൃതർ മുഖേനയാണ് വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ലഭിക്കുന്നത്. SSLC ഹാൾ ടിക്കറ്റ് സ്വീകരിച്ച ശേഷം സ്‌കൂളിലെ ഹാൾ ടിക്കറ്റ് രജിസ്റ്ററിൽ വിദ്യാർത്ഥി ഒപ്പുവയ്‌ക്കേണ്ടതുണ്ട്.
ഹാൾ ടിക്കറ്റിലെ വിവരങ്ങൾ
താഴെപ്പറയുന്ന വിവരങ്ങൾ ഹാൾ ടിക്കറ്റിൽ നല്കിയിട്ടുണ്ടോയെന്ന് വിദ്യാർത്ഥി പരിശോധിക്കുക. എന്തെങ്കിലും തരത്തിലുള്ള പിശകുകൾ കണ്ടെത്തുകയാണെങ്കിൽ ഉടൻതന്നെ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടുക.
കേരള ബോർഡ് 10 പരീക്ഷ – ആപ്ലിക്കേഷൻ ഫോം എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ തുടരുക. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.