• എഴുതിയത് Anjana R M
  • മാറ്റം വരുത്തിയ തീയതി 26-08-2022

കേരള ബോർഡ് SSLC പരീക്ഷ 2023: പ്രധാന തീയതികൾ

img-icon

ആമുഖം

2023ലെ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട തീയതികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. പരീക്ഷക്കായി സമയബന്ധിതമായ തയ്യാറെടുപ്പുകൾ നടത്തുന്നതിന് ഈ അറിവ് സഹായിക്കും. കഴിഞ്ഞ വർഷങ്ങളിലെ തീയതികൾക്കനുസരിച്ചാണ് ഇവിടെ വിവരങ്ങൾ നല്കപ്പെട്ടിരിക്കുന്നത്. ശരിയായ തീയതികൾ യഥാസമയങ്ങളിൽ ഔദ്യോഗിക സൈറ്റായ https://pareekshabhavan.kerala.gov.in/ -ൽ പ്രസിദ്ധീകരിക്കും.

കേരള ബോർഡ് SSLC പരീക്ഷ 2023ൻ്റെ തിയറി, പ്രാക്ടിക്കൽ പരീക്ഷകളുടെ  ടൈം ടേബിൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നവംബർ മാസത്തോടുകൂടി പ്രസിദ്ധീകരിക്കും. 2023 മാർച്ച് മാസത്തിലെ രണ്ടാം ആഴ്ചയോടുകൂടി പരീക്ഷയാരംഭിക്കാനാണ് സാധ്യത. ടൈം ടേബിളിൽ പരീക്ഷാ തീയതി, പരീക്ഷാ സമയം, പരീക്ഷയെ സംബന്ധിക്കുന്ന നിർദ്ദേശങ്ങൾ, മറ്റു വിവരങ്ങൾ എന്നിവ അടങ്ങിയിരിക്കും.

കേരള ബോർഡ് SSLC പരീക്ഷ 2023; ടൈം ടേബിൾ (താൽക്കാലികം)

മാർച്ച് 2023 ഒന്നാം ഭാഷ, പേപ്പർ 1 (മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്)
മാർച്ച് 2023 ഒന്നാം ഭാഷ, ഭാഗം 2 (മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്)
മാർച്ച് 2023 രണ്ടാം ഭാഷ (ഇംഗ്ലീഷ്)
മാർച്ച് 2023 മൂന്നാം ഭാഷ (ഹിന്ദി, പൊതു വിജ്‍ഞാനം)
മാർച്ച് 2023 സാമൂഹ്യശാസ്ത്രം 
മാർച്ച് 2023 ഗണിതം
മാർച്ച് 2023 ഊർജതന്ത്രം 
മാർച്ച് 2023 രസതന്ത്രം
മാർച്ച് 2023 ജീവശാസ്ത്രം

ഒന്നാം ഭാഷ, ഭാഗം 2 (മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്)

കേരള ബോർഡ് SSLC അഡ്മിറ്റ് കാർഡ് റിലീസ്

കേരള ബോർഡ് SSLC അഡ്മിറ്റ് കാർഡ് 2023 പുറത്തുവിടുന്നത് കേരള സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ആണ്. അഡ്മിറ്റ് കാർഡ് ഔദ്യോഗിക സൈറ്റായ https://pareekshabhavan.kerala.gov.in/ -ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. SSLC പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളും ഈ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. മുൻവർഷങ്ങളെപ്പോലെതന്നെ പരീക്ഷ 2023 മാർച്ച് മാസത്തിൽ നടക്കാം. പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പരീക്ഷാഭവൻ ഫെബ്രുവരി മാസത്തിൽ പുറത്തുവിടും. സാധാരണയായി പരീക്ഷയ്ക്ക് 15-20 ദിവസങ്ങൾക്ക് മുൻപ് അഡ്മിറ്റ് കാർഡ് പുറത്തുവിടും. ഓൺലൈനായി മാത്രമേ അഡ്മിറ്റ് കാർഡുകൾ ലഭ്യമാകുകയുള്ളൂ.

പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്. സ്‌കൂൾ കോഡ്, ലോഗിൻ ഐ ഡി, പാസ്‌വേഡ് എന്നിവ നൽകി കേരള ബോർഡ് SSLC അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ സ്‌കൂൾ അധികൃതരിൽ നിന്നും കൈപ്പറ്റാം. അഡ്മിറ്റ് കാർഡിൽ പരീക്ഷാ സമയം, പരീക്ഷാ സെന്റർ, വിദ്യാർത്ഥിയുടെ റോൾ നമ്പർ, മറ്റ് വ്യക്തിപരമായ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയിരിക്കും. അഡ്മിറ്റ് കാർഡ് ഇല്ലാതെ വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ സാധിക്കില്ല.

കേരള ബോർഡ് SSLC അഡ്മിറ്റ് കാർഡ് 2023; കൂടുതലറിയാം 

ബോർഡിന്റെ പേര് കേരള പരീക്ഷാ ഭവൻ 
പരീക്ഷയുടെ പേര് പൊതു പരീക്ഷ 
അഡ്മിറ്റ് കാർഡ് ലഭ്യമാകുന്ന രീതി ഓൺലൈൻ 
അഡ്മിറ്റ് കാർഡ് റിലീസ് തീയതി അനൗൺസ് ചെയ്തിട്ടില്ല 
പരീക്ഷാ തീയതി അനൗൺസ് ചെയ്തിട്ടില്ല
ഔദ്യോഗിക സൈറ്റ് keralapareekshabhavan.in

ഫലപ്രഖ്യാപനം 

കേരള ബോർഡ് SSLC പരീക്ഷാ ഫലം, കേരള ബോർഡ് ഓഫ് പബ്ലിക് എക്സസാമിനേഷൻസ് (KBPE) ആണ് പുറത്തുവിടുന്നത്. 2023, ജൂൺ മാസത്തോടുകൂടി ഫലം പ്രഖ്യാപിക്കപ്പെടും. പരീക്ഷാ ഫലം ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in സന്ദർശിക്കാം. www.result.kite.kerala.gov.in എന്ന വെബ്‌സൈറ്റിലും ഫലങ്ങൾ ലഭ്യമാകും. റോൾ നമ്പർ, ജനനതീയതി എന്നിവ നൽകി ലോഗിൻ ചെയ്ത് ഫലമറിയാം. ഓൺലൈൻ പരീക്ഷാഫലത്തിൽ മാർക്ക്, ഗ്രേഡ്, ജയം/തോൽവി എന്നിവ അറിയാൻ സാധിക്കും.

ഫല പ്രഖ്യാപനം; പ്രധാന വിവരങ്ങൾ 

ബോർഡിൻ്റെ പേര് കേരള ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻസ് 
പരീക്ഷയുടെ പേര് SSLC പരീക്ഷ 
ഫല പ്രഖ്യാപന തീയതി ജൂൺ 2023 
ഔദ്യോഗിക വെബ്‌സൈറ്റ് keralaresults.nic.in
ഫല പ്രഖ്യാപന രീതി ഓൺലൈൻ 

കേരള ബോർഡ് SSLC പരീക്ഷ 2023; മാർക്ക് ഷീറ്റ് 

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ അധികൃതർ എന്നിവർ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം തുടർപഠനത്തിനുള്ള സീറ്റുകൾ നേടുന്നതിന് SSLC പരീക്ഷാ ഫലം ഏറെ പ്രധാനപ്പെട്ടതാണ്. പരീക്ഷയ്ക്കായി ഓരോ വിദ്യാർത്ഥിയും തങ്ങളാൽ കഴിയുന്നത്ര നന്നായി പഠിക്കുകയും ചോദ്യ പേപ്പറിലെ ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെയും മനഃസാന്നിധ്യത്തോടെയും നേരിടുകയും വേണം. എന്നാൽ അതുപോലെതന്നെ പ്രധാനമാണ് പരീക്ഷാഫലത്തെക്കുറിച്ച് ഓർത്ത് അമിതമായി ആശങ്കപ്പെടാതിരിക്കുക എന്നതും. 

പഠനസമയത്ത് ഓരോ ആശയത്തെയും ഉൾക്കൊണ്ട് അവയുടെ പ്രാധാന്യം മനസ്സിലാക്കി വേണം പഠിക്കാൻ. മാർക്ക് മാത്രം ലക്ഷ്യം വച്ച് പഠിക്കരുത്. അറിവ് നേടാനുള്ള ജിജ്ഞാസയാണ് പഠനത്തെ കൂടുതൽ രസകരമാക്കുന്നത്. ഇത്തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയെ ഭയക്കേണ്ടതില്ല. മാർക്കിനെയോ ഗ്രേഡിനെയോ കുറിച്ചോർത്ത് ആശങ്കപ്പെടേണ്ടിയും വരില്ല. പഠിച്ച കാര്യങ്ങൾ പരീക്ഷാപേപ്പറിൽ വ്യക്തമായി എഴുതി തങ്ങൾക്ക് വിഷയത്തിന്മേലുള്ള പ്രാവീണ്യം തെളിയിക്കാനുള്ള വേദിയായിമാത്രം പരീക്ഷയെ കാണുക. ഈ രീതിയിൽ പഠനത്തെ സമീപിക്കുന്ന വിദ്യാർത്ഥിക്ക് ഉന്നത വിജയം ഉറപ്പ്.

മാർക്ക് ഷീറ്റ് വിശദമായി 

കേരള ബോർഡ് SSLC പരീക്ഷയുടെ ഫലത്തിൽ ഓരോ വിഷയവും ആ വിഷയത്തിൽ വിദ്യാർത്ഥിക്ക് ലഭ്യമായ മാർക്കും അറിയാൻ സാധിക്കും.

കേരള ബോർഡ് SSLC പരീക്ഷ 2023; ഫലത്തിൽ അടങ്ങിയിട്ടുള്ള വിവരങ്ങൾ 

  • വിദ്യാർത്ഥിയുടെ പേര് 
  • രജിസ്‌ട്രേഷൻ നമ്പർ 
  • സ്‌കൂളിന്റെ പേര് 
  • ജനന തീയതി 
  • വിഷയങ്ങളുടെ പേരുകളും കോഡുകളും 
  • ലഭിച്ച ഗ്രേഡുകൾ 
  • ജയം/തോൽവി നില 

ഓൺലൈൻ ഫലം; മാതൃക 

Reg No: Name:
Sex: School:
Category:
Subject Grade
1 First language (Paper-l)
2 First language (Paper-ll)
3 English
4 Hindi (Third language)
5 Social Science
6 Physics
7 Chemistry
8 Biology
9 Mathematics
10 Information Technology
Result: Eligible/Not eligible for higher studies

കേരള SSLC പരീക്ഷ ഗ്രേഡിംഗ് രീതി 

ശതമാന നിരക്ക് ഗ്രേഡ് ഗ്രേഡ് മൂല്യം 
90-100A+9
80-89A8
70-79B+7
60-69B6
50-59C+5
40-49C4
30-39D+3
0-29D2

കേരള ബോർഡ് SSLC പരീക്ഷ 2023; ഫലം പരിശോധിക്കാം 

താഴെപറയുന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് കേരള ബോർഡ് SSLC പരീക്ഷയുടെ ഫലം പരിശോധിക്കാം.

  • ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in സന്ദർശിക്കുക 
  • SSLC result kerala 2023 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
  • ഇവിടെ രജിസ്ട്രേഷൻ നമ്പർ, ജനന തീയ്യതി എന്നിവ നൽകുക 
  • “Get result” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക 
  • നിങ്ങളുടെ SSLC ഫലം സ്‌ക്രീനിൽ ദൃശ്യമാകും 
  • ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം 

കേരള ബോർഡ് SSLC പരീക്ഷ 2023; ഫലം ലഭ്യമാകുന്ന മറ്റ് വെബ്‌സൈറ്റുകൾ 

സ്‌കൂൾ തലത്തിലും ഫലം പരിശോധിക്കാം 

താഴെ പറയുന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് കേരള ബോർഡ് SSLC പരീക്ഷയുടെ ഫലം സ്‌കൂൾ തലത്തിലും പരിശോധിക്കാം.

  • ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in സന്ദർശിക്കുക 
  • ‘SSLC result 2022 Kerala School-wise’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
  • തുടർന്ന് ദൃശ്യമാകുന്ന വിൻഡോയിൽ സ്‌കൂൾ കോഡ് നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക 
  • സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും SSLC പരീക്ഷാ ഫലം സ്‌ക്രീനിൽ ദൃശ്യമാകും

SMS-ലൂടെ ഫലം പരിശോധിക്കാം

KERALA10<RegistrationNumber> എന്ന് 56263 എന്ന നമ്പറിൽ SMS അയച്ചും ഫലം പരിശോധിക്കാം.

FAQ’s

ചോ1.കേരള ബോർഡ് SSLC അഡ്മിറ്റ് കാർഡ് എവിടെനിന്ന് ഡൗൺലോഡ് ചെയ്യാം?

ഉ1.കേരള ബോർഡ് SSLC അഡ്മിറ്റ് കാർഡ് ഔദ്യോഗിക സൈറ്റായ https://pareekshabhavan.kerala.gov.in/ -ൽ നിന്ന് ഡൗൺലോഡ് ചെയ്യാം

ചോ2.കേരള ബോർഡ് SSLC പരീക്ഷാ ഫലം എവിടെനിന്ന് ലഭിക്കും?

ഉ2.പരീക്ഷാ ഫലം ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in സന്ദർശിക്കാം. www.result.kite.kerala.gov.in എന്ന വെബ്‌സൈറ്റിലും ഫലങ്ങൾ ലഭ്യമാകും. 

ചോ3.കേരള ബോർഡ് SSLC പരീക്ഷ 2023; ഫലം ലഭ്യമാകുന്ന മറ്റ് വെബ്‌സൈറ്റുകൾ ഏതെല്ലാം?

ഉ3.താഴെ പറയുന്ന വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

ചോ4.കേരള ബോർഡ് SSLC പരീക്ഷ 2023; ഫലത്തിൽ എന്തെല്ലാം വിവരങ്ങൾ അടങ്ങിയിരിക്കുന്നു?

ഉ4.കേരള ബോർഡ് SSLC പരീക്ഷ 2023; ഫലത്തിൽ താഴെപ്പറയുന്ന വിവരങ്ങൾ അടങ്ങിയിരിക്കുന്നു.

  • വിദ്യാർത്ഥിയുടെ പേര് 
  • രജിസ്‌ട്രേഷൻ നമ്പർ 
  • സ്‌കൂളിന്റെ പേര് 
  • ജനന തീയതി 
  • വിഷയങ്ങളുടെ പേരുകളും കോഡുകളും 
  • ലഭിച്ച ഗ്രേഡുകൾ 
  • ജയം/തോൽവി നില 

ചോ5.കേരള ബോർഡ് SSLC പരീക്ഷ 2023; ഫലം എങ്ങനെ പരിശോധിക്കാം?

ഉ5.താഴെപറയുന്ന സ്റ്റെപ്പുകൾ പിന്തുടർന്ന് കേരള ബോർഡ് SSLC പരീക്ഷയുടെ ഫലം പരിശോധിക്കാം.

  • ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in സന്ദർശിക്കുക 
  • SSLC result kerala 2023 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
  • ഇവിടെ രജിസ്ട്രേഷൻ നമ്പർ, ജനന തീയതി എന്നിവ നൽകുക 
  • “Get result” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക 
  • നിങ്ങളുടെ SSLC ഫലം സ്‌ക്രീനിൽ ദൃശ്യമാകും 
  • ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം 

കേരള ബോർഡ് SSLC പരീക്ഷ 2023; പ്രധാന തീയതികൾ എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-സന്ദർശിക്കുക. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ