• എഴുതിയത് Vibitha Kathalat
  • മാറ്റം വരുത്തിയ തീയതി 25-08-2022

കേരള SSLC പരീക്ഷ ഫോക്കസ് ഏരിയ 2023: പ്രധാന പാഠഭാഗങ്ങൾ

img-icon

പ്രധാനപ്പെട്ട പാഠഭാഗങ്ങൾ അറിയാം

ഒരു വിദ്യാത്ഥിയെ സംബന്ധിച്ചിടത്തോളം പഠനം തുടങ്ങിയാൽ പിന്നെ സംശയങ്ങളൊഴിഞ്ഞ നേരമുണ്ടാകില്ല. വിഷയ സംബന്ധമായ സംശയങ്ങളേക്കാൾ പഠനം എങ്ങനെ തുടങ്ങണം എന്നതായിരിക്കും മിക്കവരേയും അലട്ടാറുള്ള പ്രധാന പ്രശ്നം. സിലബസിലെ പ്രധാനപ്പെട്ട പാഠഭാഗങ്ങൾ ഏതാണ്, അല്ലെങ്കിൽ സിലബസിലെ ഏതെല്ലാം ഭാഗങ്ങളാണ് ഫോക്കസ് ഏരിയ, ഈ ഭാഗങ്ങളിൽ നിന്നും എത്ര മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും, A+ കിട്ടാൻ സിലബസിലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കേണ്ടതുണ്ടോ? എന്ന് തുടങ്ങി സംശയങ്ങളങ്ങനെ വരിവരിയായി വന്നുകൊണ്ടിരിക്കും. 

കേരള SSLC 2023 പരീക്ഷക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്ക് ആശങ്കകളില്ലാതെ പഠനം തുടങ്ങാൻ സിലബസിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഏതെല്ലാമാണ് എന്നതിനെ കുറിച്ചുള്ള വിശദീകരണമാണ്  ഇവിടെ നൽകിയിരിക്കുന്നത്. എല്ലാ വിഷയത്തിലും A+ ഗ്രേഡ് സ്വന്തമാക്കാൻ ഇവ പ്രയോജനപ്പെടുത്തൂ.

ഫോക്കസ് ഏരിയ

മലയാളം 

കേരള പാഠാവലി

യൂണിറ്റ് പാഠത്തിൻ്റെ പേര്
1. കാലാതീതം കാവ്യ വിസ്മയം ലക്ഷ്മണസാന്ത്വനം
ഋതുയോഗം
പാവങ്ങൾ
2. അനുഭൂതികൾ ആവിഷ്ക്കാരങ്ങൾ വിശ്വരൂപം
പ്രിയദർശനം
കടൽത്തീരത്ത്
3. സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ പ്രലോഭനം
യുദ്ധത്തിൻ്റെ പരിണാമം

മലയാളം 

അടിസ്ഥാന പാഠാവലി

യൂണിറ്റ് പാഠത്തിൻ്റെ പേര്
1.ജീവിതം പടർത്തുന്ന വേരുകൾ പ്ലാവിലക്കഞ്ഞി
ഓരോ വിളിയും കാത്ത്
അമ്മത്തൊട്ടിൽ
2. നിലാവ് പെയ്യുന്ന നാട്ടു വഴികൾ കൊച്ചു ചക്കരച്ചി
ഓണമുറ്റത്ത്
കോഴിയും കിഴവിയും
3. സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ പ്രലോഭനം
യുദ്ധത്തിൻ്റെ പരിണാമം

ഇംഗ്ലീഷ്

യൂണിറ്റ് പാഠത്തിൻ്റെ പേര്
Unit 1 Adventures in a Banyan Tree
The Snake and the Mirror
Lines written in Early Spring
Unit 2 Project Tiger

Unit 3
The Best Investment I Ever Made
The Ballad of Father Gilligan
The Danger of a Single Story
Unit 4 The Scholarship Jacket
Unit 5 Mother to Son

ഹിന്ദി( മൂന്നാം ഭാഷ)

സാമൂഹ്യശാസ്ത്രം I

യൂണിറ്റ് നമ്പർ യൂണിറ്റിൻ്റെ പേര് പ്രത്യേകം ശ്രദ്ധ നൽകേണ്ട മേഖലകൾ
1 ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ അമേരിക്കൻ സ്വാതന്ത്യ സമരം
ഫ്രഞ്ച് വിപ്ലവം
റഷ്യൻ വിപ്ലവം
2 ലോകം ഇരുപതാം നൂറ്റാണ്ടിൽ ഒന്നാം ലോകയുദ്ധം കാരണങ്ങൾ
മുസോളിനിയും ഫാഷിസവും
ഹിറ്റ്ലറും നാസിസവും
ഇരുചേരികൾക്കുമൊരു ബദൽ- ചേരിചേരായ്മ
3 പൊതുഭരണം പൊതുഭരണം
പൊതുഭരണത്തിൻ്റെ പ്രാധാന്യം
ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതകൾ
ഇന്ത്യൻ സിവിൽ സർവ്വീസ്
4 ബ്രിട്ടീഷ് ചൂഷണവും ചെറുത്ത് നിൽപ്പുകളും ബ്രിട്ടീഷ് നയങ്ങളുടെ പ്രത്യാഘാതങ്ങൾ
കുറിച്യ കലാപം
1857ലെ ഒന്നാം സ്വാതന്ത്യ സമരം
5 സംസ്ക്കാരവും ദേശീയതയും വിദ്യാഭ്യാസം ദേശത്തിന്
ദേശീയത കലയിൽ
6 സമരവും സ്വാതന്ത്യവും ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ
നിസ്സഹകരണ സമരവും ഖിലാഫത്ത് പ്രസ്ഥാനവും
പൂർണ്ണസ്വരാജും സിവിൽ നിയമ ലംഘനവും
ബ്രിട്ടീഷുകാർ ഇന്ത്യ വിടുക
7 സ്വാതന്ത്ര്യാനന്തര ഇന്ത്യ നാട്ടുരാജ്യങ്ങളുടെ സംയോജനം
ഇന്ത്യയും ബഹിരാകാശ ഗവേഷണവും
വിദേശനയം
പഞ്ചശീല തത്വങ്ങൾ
8 കേരളം ആധുനികതയിലേക്ക് ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല ചെറുത്ത് നിൽപ്പുകൾ-പഴശ്ശിക്കലാപങ്ങൾ
പരിഷ്ക്കരണ പ്രസ്ഥാനങ്ങളും സാമൂഹിക മാറ്റങ്ങളും
ദേശീയ പ്രസ്ഥാനവും സ്ത്രീകളും
9 രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും രാഷ്ട്രത്തിൻ്റെ ചുമതലകൾ
രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങൾ
പൗരത്വം
10 പൗരബോധം പൗരബോധം എങ്ങനെ വളർത്തിയെടുക്കാം. കുടുംബം,വിദ്യാഭ്യാസം, സംഘടനകൾ,മാധ്യമങ്ങൾ
പൗരബോധം വെല്ലുവിളികൾ
11 സമൂഹശാസ്ത്രം എന്ത്? എന്തിന്? ആദ്യകാല സമൂഹശാസ്ത്ര ചിന്തകൾ
സമൂഹശാസ്ത്രത്തിലെ പഠനരീതികൾ- സോഷ്യൽ സർവ്വേ,അഭിമുഖം,നിരീക്ഷണം,കേസ് സ്റ്റഡി

സാമൂഹ്യശാസ്ത്രം II

യൂണിറ്റ് നമ്പർ യൂണിറ്റിൻ്റെ പേര് പ്രത്യേകം ശ്രദ്ധനൽകേണ്ട ഭാഗങ്ങൾ
1 ഋതുഭേദങ്ങളും സമയവും സൂര്യൻ്റെ അയനവും ഋതുക്കളും
ഭ്രമണവും സമയനിർണയവും
ഗ്രീനിച്ച് സമയം
സ്റ്റാൻഡേർഡ് സമയം
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം
അന്താരാഷ്ട്ര ദിനാങ്കരേഖ
2 കാറ്റിൻ്റെ ഉറവിടം തേടി അന്തരീക്ഷ മർദ്ദം
ഉയരവും അന്തരീക്ഷ മർദ്ദവും
താപവും അന്തരീക്ഷ മർദ്ദവും
ആർദ്രതയും അന്തരീക്ഷ മർദ്ദവും
ആഗോളമർദ്ദ മേഖലകൾ
ആഗോളവാതകങ്ങൾ
3 മാനവ വിഭവശേഷി വികസനം ഇന്ത്യയിൽ മാനവ വിഭവത്തിൻ്റെ ഗുണപരമായ സവിശേഷതകൾ
വിദ്യാഭ്യാസവും മാനവ വിഭവശേഷി വികസനവും
മാനവ വിഭവശേഷി വികസനവും ആഗോള പരിപാലനവും
4 ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ ധരാതലീയ ഭൂപടങ്ങൾ
ധരാതലീയ ഭൂപടങ്ങളുടെ ഉപയോഗങ്ങൾ
ഗ്രിഡ് റഫറൻസ്
ഈസ്റ്റിംഗ്സ്
നോർത്തിംങ്സ്
നാലക്ക ഗ്രിഡ് റഫറൻസ്
5 പൊതുചെലവും പൊതു വരുമാനവും പൊതുവരുമാനം
നികുതികൾ
ഇന്ത്യയിലെ പ്രധാന പ്രത്യക്ഷ നികുതികൾ
ചരക്കു സേവന നികുതി
വിവധതരത്തിലുള്ള ചരക്ക് സേവന നികുതികൾ
6 ആകാശക്കണ്ണുകളും അറിവിൻ്റെ വിശകലനവും വിദൂര സംവേദനം
പ്ലാറ്റ് ഫോമിനെ അടിസ്ഥാനമാക്കിയുള്ള വർഗീകരണം
ഭൂസ്ഥിര ഉപഗ്രഹങ്ങൾ
സൗരസ്ഥിര ഉപഗ്രഹങ്ങൾ
ഭൂവിവര വ്യവസ്ഥയുടെ വിശകലന സാധ്യതകൾ
ഓവർലേ വിശകലം
ആവൃത്തി വിശകലനം
7 വൈവിധ്യങ്ങളുടെ ഇന്ത്യ ഹിമവൽ ഭൂവിൽ
ഉത്തര പർവ്വത മേഖല
-ട്രാൻസ് ഹിമാലയം
-ഹിമാലയം
-കിഴക്കൻ മലനിരകൾ
ഹിമാലയൻ നദികൾ
ഉപദ്വീപീയ നദികൾ
തീരസമതലം
പടിഞ്ഞാറൻ തീരസമതലം
കിഴക്കൻ തീരസമതലം
കാലാവസ്ഥ
തെക്കുപടിഞ്ഞാറൻ മൺസൂൺകാലം
മൺസൂണിൻ്റെ പിൻവാങ്ങൽകാലം
ഭൂപടം
നദികൾ
പർവ്വതനിരകൾ
ഉപദ്വീപീയ പീഠഭൂമി
8 ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം കാർഷിക കാലങ്ങൾ
ഭക്ഷ്യവിളകൾ
ഗതാഗതം
ജലഗതാഗതം
ഭൂപടം: ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ
9 ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും ഭാരതീയ റിസർവ്വ് ബാങ്ക് ധർമങ്ങൾ
വാണിജ്യ ബാങ്കുകളുടെ ധർമങ്ങൾ
ബാങ്കിംഗ് രംഗത്തെ ആധുനിക പ്രവണതകൾ
10 ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം
ഭരണതലത്തിലെ സംവിധാനങ്ങൾ

ഊർജതന്ത്രം

യൂണിറ്റ് 1. വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ

വൈദ്യുത ഉപകരണങ്ങളിലെ ഊർജമാറ്റം, വൈദ്യുത പ്രവാഹത്തിൻ്റെ താപഫലം, ജൂൾ നിയമം, ഗണിത പ്രശ്നങ്ങൾ, വൈദ്യുത പവർ, വൈദ്യുത പവറുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങൾ, വൈദ്യുത താപന ഉപകരണങ്ങൾ, ഹീറ്റിംഗ് കോയിലായി ഉപയോഗിക്കുന്ന പദാർത്ഥത്തിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ, ഷോർട്ട് സെർക്കീട്ട്, ഓവർലോഡിംഗ്, സുരക്ഷാഫ്യൂസിൻ്റെ പ്രവർത്തനം, ഫ്യൂസ് വയറായി ഉപയോഗിക്കുന്ന പദാർത്ഥത്തിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ, പ്രതിരോധങ്ങളുടെ ക്രമീകരണം, ശ്രേണീരീതി, സമാന്തരരീതി, ഇതുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങൾ

യൂണിറ്റ് 2. വൈദ്യുത കാന്തിക ഫലം

വൈദ്യുത പ്രവാഹമുള്ള ചാലകത്തിന് ചുറ്റുമുള്ള കാന്തിക മണ്ഡലം, വലതുകൈ പെരുവിരൽ നിയം, ഒരു സോളിനോയിഡിന് ചുറ്റുമുള്ള കാന്തിക മണ്ഡലം, കാന്തിക ധ്രുവത, കാന്തിക മണ്ഡലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ, മോട്ടോർ തത്വം, ഡിസി മോട്ടോർ, ചലിക്കും ചുരുൾ ലൗഡ് സ്പീക്കർ-ഘടന പ്രവർത്തനം

യൂണിറ്റ് 3. വൈദ്യുത കാന്തിക പ്രേരണം

വൈദ്യുത കാന്തിക പ്രേരണം, പ്രേരിത emf-നെ സ്വാധീനിക്കുന്ന ഘടകങ്ങൾ, ACജനറേറ്റർ, DC ജനറേറ്റർ, സെൽ എന്നിവയിൽ നിന്നുള്ള വൈദ്യുതി-പ്രത്യേകതകൾ, ഗ്രാഫിക് ചിത്രീകരണം, AC ജനറേറ്റർ, DC ജനറേറ്റർ -ഘടന, പ്രവർത്തനം, മ്യൂച്ചൽ ഇൻഡക്ഷൻ, ട്രാൻസ്ഫോമറുകളുടെ ഘടന, ചലിക്കും ചുരുൾ മൈക്രോഫോൺ, ഉയർന്ന വോൾട്ടേജിൽ ഉള്ള പവർ പ്രേഷണം, വൈദ്യതാഘാതം-പ്രഥമ ശുശ്രൂഷ

യൂണിറ്റ് 4. പ്രകാശ പ്രതിപതനം

പ്രതിപതനം, പ്രതിപതന നിയമങ്ങൾ, കോൺകേവ് ദർപ്പണം, കോൺവെക്സ് ദർപ്പണം, ഇവ രൂപീകരിക്കുന്ന പ്രതിബിംബത്തിൻ്റെ പ്രത്യേകതകൾ, ദർപ്പണ സമവാക്യം, ആവർധനം ഇതുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങൾ, ന്യൂ കാർട്ടീഷൻ ചിഹ്ന രീതി

യൂണിറ്റ് 5. പ്രകാശത്തിൻ്റെ അപവർത്തനം

അപവർത്തനം, പ്രകാശിക സാന്ദ്രതയും പ്രകാശ പ്രവേഗവും, അപവർത്തനം വിവിധ മാധ്യമങ്ങളിൽ, ക്രിട്ടിക്കൽ കോൺ, പൂർണാന്തര പ്രതിപതനം, പ്രകാശിക കേന്ദ്രം, വക്രതാ കേന്ദ്രം, മുഖ്യം അക്ഷം, മുഖ്യം ഫോക്കസ് തുടങ്ങി ലെൻസുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ, പ്രതിബിംബ രൂപീകരണം രേഖാചിത്രം, പ്രതിബിംബ സവിശേഷതകൾ, ലെൻസിൻ്റെ പവർ

യൂണിറ്റ് 6. കാഴ്ചയും വർണ്ണങ്ങളുടെ ലോകവും

കണ്ണിനെ ബാധിക്കുന്ന ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി തുടങ്ങിയവക്കുള്ള കാരണവും പരിഹാര മാർഗ്ഗങ്ങളും, പ്രകാശ പ്രകീർണനം, മഴവില്ല്, പ്രകാശത്തിൻ്റെ വിസരണം, വിസരണവും വർണ്ണങ്ങളുടെ തരംഗ ദൈർഘ്യവും തമ്മിലുള്ള ബന്ധം, അസ്‌തമയ സൂര്യൻ ചുവപ്പ് നിറത്തിൽ കാണുവാനുള്ള കാരണം.

യൂണിറ്റ് 7. ഊർജ സ്രോതസ്സുകൾ

പൂർണ ജ്വലനവും ഭാഗിക ജ്വലനവും, ഫോസിൽ ഇന്ധനങ്ങൾ – കൽക്കരി, സിഎൻജി, എൽപിജി- ഇവയുമായി ബന്ധപ്പെട്ട സുരക്ഷ, ഗ്രീൻ എനർജി, ബ്രൗൺ എനർജി, ഊർജ പ്രതിസന്ധി കാരണങ്ങൾ-പരിഹാര മാർഗങ്ങൾ.

രസതന്ത്രം

യൂണിറ്റ് 1. പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും

  • ഷെല്ലുകളും സബ്ഷെല്ലുകളും
  • സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം
  • സബ്ഷെല്ലിലെ ഇലക്ട്രോൺ പൂരണം
  • സബ്ഷെൽ ഇലക്ട്രോൺ വിന്യാസവും ബ്ലോക്കും
  • സബ്ഷെൽ ഇലക്ട്രോൺ വിന്യാസത്തിൻ്റെ അടിസ്ഥാനത്തിൽ പീരിയഡ്, ഗ്രൂപ്പ് എന്നിവ കണ്ടെത്താം.
  • s ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ
  • p ബ്ലോക്ക് മൂലകങ്ങൾ
  • d ബ്ലോക്ക് മൂലകങ്ങൾ
  • d ബ്ലോക്ക് മൂലകങ്ങളുടെ ചില പ്രത്യേകതകൾ

യൂണിറ്റ് 2. വാതക നിയമവും മോൾ സങ്കല്പനവും

  • വാതകത്തിൻ്റെ വ്യാപ്തം
  • വാതകത്തിൻ്റെ മർദം 
  • താപനില
  • വ്യാപ്തവും മർദവും
  • വ്യാപ്തവും താപനിലയും
  • വ്യാപ്തവും തന്മാത്രകളുടെ എണ്ണവും
  • ഗ്രാം അറ്റോമിക മാസ്
  • ഒരു മോൾ ആറ്റങ്ങൾ
  • മോളിക്യുലാർ മാസും ഗ്രാം മോളിക്യുലാർ മാസും
  • തന്മാത്രകളുടെ എണ്ണം
  • ഒരു മോൾ തന്മാത്രകൾ

യൂണിറ്റ് 3. ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും

  • ജലവുമായുള്ള ലോഹങ്ങളുടെ പ്രവർത്തനം
  • ലോഹങ്ങളുടെ വായുവുമായുള്ള പ്രവർത്തനം
  • ആസിഡുമായുള്ളഅ ലോഹങ്ങളുടെ പ്രവർത്തനം
  • ക്രയാശീല ശ്രേണിയും ആദേശ രാസപ്രവർത്തനവും
  • ഗാൽവനിക് സെൽ

യൂണിറ്റ് 4. ലോഹനിർമ്മാണം

  • ധാതുക്കളും അയിരുകളും
  • അയിരുകളുടെ സാന്ദ്രണം
  • സാന്ദ്രീകരിച്ച അയിരിൽ നിന്നും ലോഹത്തെ വേർതിരിക്കൽ
  • ലോഹശുദ്ധീകരണം
  • ഇരുമ്പിൻ്റെ വ്യാവസാിയക നിർമാണം
  • വിവിധതരം അലോയ്ഡ് സ്റ്റീലുകൾ

യൂണിറ്റ് 5. അലോഹ സംയുക്തങ്ങൾ

  • അമോണിയ
  • ഉഭയദിശാ പ്രവർത്തനവും ഏകദിശാ പ്രവർത്തനവും
  • രാസസന്തുലനം
  • ലേ-ഷാറ്റ്ലിയർ തത്വം
  • സന്തുലനാവസ്ഥയിൽ ഗാഢതയുടെ സ്വാധീനം
  • സന്തുലനാവസ്ഥയും മർദ്ദവും
  • സന്തുലനാവസ്ഥയും താപനിലയും
  • സന്തുലനാവസ്ഥയും ഉൽപ്രേരകവും

യൂണിറ്റ് 6. ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും

  • ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൈൻ
  • ഹോമലോഗസ് സീരീസ്
  • ശാഖകളില്ലാത്ത ആൽക്കെയ്നുകളുടെ നാമകരണം
  • ശാഖകളുള്ള ഹൈഡ്രോകാർബണുകളുടെ നാമകരണം
  • ഒന്നിലധികം ശാഖകൾ അടങ്ങിയ ഹൈഡ്രോ കാർബണുകളുടെ നാമകരണം
  • അപൂരിത ഹൈഡ്രോ കാർബണുകളുടെ നാമകരണം
  • ഫങ്ഷണൽ ഗ്രൂപ്പുകൾ- ഹൈഡ്രോക്സിൽ ഗ്രൂപ്പ്, കാർബോക്സിലിക് ഗ്രൂപ്പ്, ഹാലോ ഗ്രൂപ്പ്, ആൽക്കോക്സി ഗ്രൂപ്പ്

യൂണിറ്റ് 7. ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനം

  • ആദേശ രാസ പ്രവർത്തനങ്ങൾ
  • അഡീഷൻ രാസപ്രവർത്തനങ്ങൾ
  • പോളിമറൈസേഷൻ
  • ഹൈഡ്രോകാർബണുകളുടെ ജ്വലനം
  • താപീയ വിഘടനം

ജീവശാസ്ത്രം

യൂണിറ്റ് 1. അറിയാനും പ്രതികരിക്കാനും

  • നാഡീകോശം- ചിത്രം, ഡെൻഡ്രൈറ്റ്, ഡെൻഡ്രോൺ, ആക്സോൺ, ആക്സോണൈറ്റ്, സിനാപ്റ്റിക് നോബ് എന്നിവയുടെ ധർമങ്ങൾ
  • സിനാപ്സ്, വിവധതരം സിനാപ്സുകൾ
  • സംവേദന നാഡി, പ്രേകരനാഡി, സമ്മിശ്ര നാഡി, പ്രത്യേകതകൾ, ധർമം
  • മസ്തിഷ്കം-ചിത്രം, സെറിബ്രം, സെറിബെല്ലം, മെഡുല്ല ഒബ്ലാംഗേറ്റ്, തലാമസ്, ഹൈപ്പോതലാമസ് എന്നീ ഭാഗങ്ങളുടെ ധർമങ്ങൾ
  • റിഫ്ലക്സ് പ്രവർത്തനം, റിഫ്ല്ക്സ് ആർക്ക്, വിവിധതരം റിഫ്ലക്സുകൾ
  • അൽഷിനേഴ്സ്, പാർക്കിൻസൺസ്, അപസ്മാരം- കാരണങ്ങളും ലക്ഷണങ്ങളും

യൂണിറ്റ് 2. അറിവിൻ്റെ വാതായനങ്ങൾ

കണ്ണ്-ചിത്രം, കോർണിയ, ഐറിസ്, പ്യൂപ്പിൾ, ലെൻസ്, റെറ്റിന, പീതബിന്ദു, അന്ധബിന്ദു, നേത്രനാഡി എന്നീ ഭാഗങ്ങൾ- പ്രത്യേകതകളും ധർമങ്ങളും

റോഡ്, കോൺ കോശങ്ങൾ- വർണകങ്ങളും ധർമങ്ങളും

കാഴ്ച എന്ന അനുഭവവുമായി ബന്ധപ്പെട്ട ഫ്ലോചാർട്ട്

നിശാന്ധത, സീറോഫ്താൽമിയ, വർണ്ണാന്ധത- കാരണങ്ങളും ലക്ഷണങ്ങളും

ചെവി-ബാഹ്യകർണം, മധ്യകർണം, ആന്തരകർണം-ഭാഗങ്ങളും ധർമങ്ങളും

രുചി, ഗന്ധം എന്നിവ തിരിച്ചറിയുന്ന പ്രവർത്തനത്തിലെ ഘട്ടങ്ങൾ

യൂണിറ്റ് 3. സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ

  • രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കുന്നതിൽ ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവയുടെ പങ്ക്, പ്രമേഹം-കാരണവും ലക്ഷണവും
  • രക്തത്തിലെ കാത്സ്യത്തിൻ്റെ അളവ് ക്രമീകരിക്കുന്നതിൽ കാൽസിടോണിൻ്റേയും പാരാതോർമോണിൻ്റേയും പങ്ക്.
  • വാമനത്വം, ഭീമാകാരത്വം, അക്രോമെഗാലി- കാരണങ്ങളും ലക്ഷണങ്ങളും
  • ഫിറോമോണുകൾ- ധർമങ്ങൾ, ഉദാഹരണങ്ങൾ
  • സ്വാഭാവിക സസ്യഹോർമോണുകളും അവയുടെ ധർമങ്ങളും (ഓക്സിൻ, ജിബ്ബർലിൻ, എഥിലിൻ, അബ്സെസിക് ആസിഡ്)

യൂണിറ്റ് 4. അകറ്റി നിർത്താം രോഗങ്ങളെ

  • ക്ഷയം, എയ്ഡ്സ്, മലമ്പനി എന്നിവയുടെ രോഗകാരികൾ, രോഗലക്ഷണങ്ങൾ, പകർച്ചാരീതികൾ
  • ജനിതകരോഗം- സിക്കിൾസെൽ അനീമിയ
  • കാൻസർ- കാരണങ്ങളും ചികിത്സയും
  • ജീവിതശൈലീരോഗങ്ങൾ
  • ജന്തുരോഗങ്ങൾ, സസ്യരോഗങ്ങൾ

യൂണിറ്റ് 5. പ്രതിരോധത്തിൻ്റെ കാവലാളുകൾ

  • രോഗപ്രതിരോധത്തിൽ ത്വക്കിൻ്റേയും (എപ്പിഡെർമിക്, സെബേഷ്യസ് ഗ്രന്ഥി, സ്വേദഗ്രന്ഥി) ശരീര സ്രവങ്ങളുടേയും (കർണ്ണ മെഴുക്, ശ്ലേഷ്മം, ലൈസോസൈം, ഹൈഡ്രോക്ലോറിക് ആസിഡ്) പ്രാധാന്യം
  • ഫാഗോസൈറ്റോസിസ്- ഘട്ടങ്ങൾ, പനി (ഫ്ലോചാർട്ട്)
  • പ്രത്യേക പ്രതിരോധത്തിൽ B ലിംഫോസൈറ്റ്, T ലിംഫോസൈറ്റ് എന്നിവയുടെ പങ്ക്
  • വാക്സിനേഷൻ്റെ പ്രാധാന്യം – വാക്സിനുകളുടെ പ്രവർത്തനം വാക്സിനുകൾക്ക് ഉദാഹരണം
  • ആൻ്റിബയോട്ടിക്കുകൾ- പാർശ്വഫലങ്ങൾ
  • രക്തഗ്രൂപ്പുകളും അവയിലെ ആൻ്റിജനുകളും ആൻ്റിബോഡികളും, രക്തനിവേശനം- ശ്രദ്ധിക്കേണ്ട വസ്തുതകൾ
  • സസ്യങ്ങളിലെ രോഗപ്രതിരോധ മാർഗ്ഗങ്ങൾ

യൂണിറ്റ് 6. ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ

  • ഒരു ജോഡി വിപരീത ഗുണങ്ങളുടെ വർഗ്ഗ സങ്കരണ പരീക്ഷണവും അതിലൂടെ മെൻഡൽ രൂപീകരിച്ച അനുമാനങ്ങളും
  • DNA, RNA – ഘടന, താരതമ്യം
  • പ്രോട്ടീൻ നിർമാണത്തിലെ പ്രക്രിയകൾ
  • കുഞ്ഞ് ആണോ പെണ്ണോ എന്ന് നിശ്ചയിക്കപ്പെടുന്നതിലെ ജനിതക രഹസ്യം

യൂണിറ്റ് 7. നാളെയുടെ ജനിതകം

  • ജനിതക എഞ്ചിനീയറിംഗിലൂടെ ഇൻസുലിൻ ഉൽപ്പാദനം
  • ജനിതക കത്രിക, ജനികത പശ എന്നിവയുടെ പങ്ക്, ജനികത എഞ്ചിനീയറിംഗിലെ വാഹകർ
  • ജീൻ തെറാപ്പി
  • DNA ഫിംഗർ പ്രിൻ്റിംഗിൻ്റെ സാധ്യതകൾ

യൂണിറ്റ് 8. ജീവൻ പിന്നിട്ട പാതകൾ

  • രാസപരിണാമ സിദ്ധാന്തം, ജീവകോശത്തിൻ്റെ ഉൽപ്പത്തിയിലേക്ക് നയിച്ച രാസപ്രവർത്തനങ്ങൾ
  • യുറേ-മില്ലർ പരീക്ഷണം
  • ചാൾസ് ഡാർവിൻ മുന്നോട്ടു വെച്ച പ്രകൃതി നിർധാരണ സിദ്ധാന്തത്തിലെ മുഖ്യാശയങ്ങൾ
  • പരിണാമത്തിൻ്റെ തെളിവുകൾ- ഫോസിലുകൾ, ആകാരതാരതമ്യ പഠനം

ഗണിതം

ഫോക്കസ് ഏരിയ മുൻനിർത്തിയുള്ള മാർക്ക് വിതരണം

കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഫോക്കസ് ഏരിയ,നോൺ ഫോക്കസ് ഏരിയ എന്നിങ്ങനെ തരംതിരിച്ചാണ് 2021-22 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ നടന്നത്. ഓരോ വിഷയത്തിൽ നിന്നും 60ശതമാനം പാഠഭാഗമാണ് ഫോക്കസ് ഏരിയയായി തിരഞ്ഞെടുത്തത്. ആകെ ചോദ്യങ്ങളുടെ 70ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും ബാക്കിയുള്ള 30ശതമാനം നോൺഫോക്കസ് ഏരിയയിൽ നിന്നുമായിരിക്കും ഉണ്ടാവുക.

50ശതമാനം അധിക ചോദ്യങ്ങൾ ഇത്തവണ ഉൾപ്പെടുത്തിയിരുന്നു. അറിയാവുന്ന ചോദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് എളുപ്പത്തിലാക്കുന്നതിനായാണ് ഇത്തരത്തിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. അതായത് 60 മാർക്കിനുള്ള പരീക്ഷയിൽ 120 മാർക്കിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ 84 മാർക്കിനുള്ള ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നുമാണ്.

FAQs

ചോ1. എന്താണ് ഫോക്കസ് ഏരിയ?

ഉ1. സിലബസിൽ നിങ്ങൾക്ക് പഠിക്കേണ്ടതായുള്ള പാഠഭാഗങ്ങളിൽ അൽപം പ്രാധാന്യം കൂടുതൽ നൽകേണ്ട ഭാഗങ്ങളാണ് ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പരീക്ഷാ ചോദ്യപേപ്പറിൻ്റെ നല്ലൊരു ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഈ ഭാഗത്തു നിന്നും പ്രതീക്ഷിക്കാം.

ചോ2.ഫോക്കസ് ഏരിയയിലെ പാഠങ്ങൾ മാത്രം പഠിച്ചാൽ A+ഗ്രേഡ് ലഭിക്കുമോ?

ഉ2.   ഒരിക്കലും അങ്ങനെ തെറ്റിദ്ധരിക്കാൻ പാടില്ല. ഫോക്കസ് ഏരിയ അഥവാ പ്രധാനപ്പെട്ട ഭാഗങ്ങൾ എന്നാൽ മുൻതൂക്കം നൽകി പഠിക്കേണ്ട ഭാഗങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ഈ ഭാഗങ്ങളിൽ നിന്നായിരിക്കും കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങളുണ്ടാവുക. എന്നാൽ ഈ കാരണം മുൻനിർത്തി ഒരിക്കലും നിങ്ങളുടെ സിലബസ് പാടേ അവഗണിച്ച് പഠനം മുന്നോട്ട് കൊണ്ടു പോകരുത്. സിലബസിനെ മുൻനിർത്തിയുള്ള ചിട്ടയായ പഠനത്തിലൂടെ മാത്രമായിരിക്കും എല്ലാ വിഷയത്തിലും A+ എന്ന നിങ്ങളുടെ സ്വപ്നം സഫലമാവുകയുള്ളൂ. അതോടൊപ്പം ഫോക്കസ് ഏരിയക്ക് അൽപം പ്രാധാന്യം കൂടുതൽ നൽകി പഠനം ക്രമീകരിക്കണമെന്ന് മാത്രം. എങ്കിൽ തീർച്ചയായും നിങ്ങൾക്ക് എല്ലാ വിഷയത്തിലും A+ പ്രതീക്ഷിക്കാം.

ചോ3.എല്ലാ വിഷയങ്ങൾക്കും ഫോക്കസ് ഏരിയ ഉണ്ടോ?

ഉ3. കേരള SSLC പരീക്ഷ 2023 ൽ നിങ്ങൾക്ക് പരീക്ഷ എഴുതേണ്ട എല്ലാ വിഷയങ്ങൾക്കും ഫോക്കസ് ഏരിയ കണക്കാക്കിയിട്ടുണ്ട്. Embibeൻ്റെ ബ്ലോഗിൽ അവ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അത് പ്രയോജനപ്പെടുത്താവുന്നതാണ്.

ചോ4. കേരള ബോർഡ് SSLC ഫിസിക്സ് വിഷയത്തിൻ്റെ ഫോക്കസ് ഏരിയ പറഞ്ഞു തരാമോ?

ഉ4. embibe.com സന്ദർശിച്ചാൽ നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കും.

ചോ5.കേരള ബോർഡ് SSLC മാത്തമാറ്റിക്സ് വിഷയത്തിൻ്റെ ഫോക്കസ് ഏരിയ ഏതാണ്?

ഉ5. വിശദാംശങ്ങൾ embibeൽ ഉണ്ട്. സന്ദർശിക്കൂ embibe.com

കേരള ബോർഡ് SSLC പരീക്ഷ ഫോക്കസ്&നോൺഫോക്കസ് ഏരിയ 2023 -നെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ