
കേരള ബോർഡ് SSLC പരീക്ഷ – ആപ്ലിക്കേഷൻ ഫോം
August 16, 2022കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പാഠ്യഭാഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനും പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കുന്നതിനും എക്സാം പാറ്റേൺ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. മാർക്കിംഗ് സ്കീം, പരീക്ഷാ ദൈർഘ്യം, ആകെ ചോദ്യങ്ങളുടെ എണ്ണം എന്നിവയെ കുറിച്ചെല്ലാം യഥാർത്ഥ ധാരണ വിദ്യാർത്ഥിക്ക് നൽകാൻ എക്സാം പാറ്റേണിന് സാധിക്കും.
കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ വകുപ്പിൻ്റെ നിയന്ത്രണത്തിലാണ് കേരള എസ്എസ്എൽസി പരീക്ഷ നടക്കുന്നത്. പരീക്ഷാ പാറ്റേൺ സംബന്ധമായ കാര്യങ്ങളെല്ലാം നിർദ്ദേശിക്കുന്നത് KBPE ആണ്. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലേക്കുള്ള ഔദ്യോഗിക സ്‌കൂൾ തല വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനത്തിൻ്റെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് കേരള പൊതു പരീക്ഷാ ബോർഡ് (KBPE). കേരളത്തിലെ സെക്കൻ്ററി വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന സ്ഥാപനമാണ് KBPE. പാഠ്യപദ്ധതിയുടെ വികസനം, പഠന പദ്ധതികൾ രൂപപ്പെടുത്തൽ, ടെസ്റ്റുകളുടെ നടത്തിപ്പ്, മാർഗനിർദേശവും സഹായവും നൽകൽ തുടങ്ങിയവയിൽ KBPE സജീവമായി പങ്കെടുക്കുന്നു.
നിങ്ങളുടെ തയ്യാറെടുപ്പിന് വേഗത കൂട്ടുന്നതിനായി 2022-23 അധ്യയന വർഷത്തെ SSLC പരീക്ഷാ പാറ്റേണിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസ്സിലാക്കൂ.
പരാമീറ്ററുകള്‍ | വിവരണം |
പരീക്ഷയുടെ പേര് | കേരള പൊതു പരീക്ഷാ ബോർഡ് |
പരീക്ഷാ നടത്തിപ്പ് രീതി | സംസ്ഥാന തലം |
രജിസ്ട്രേഷൻ രീതി | ഓൺലൈൻ |
പരീക്ഷാ രീതി | ഓഫ്ലൈൻ |
ഭാഷാ വിഷയങ്ങൾ | മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീഷണൽ ഇംഗ്ലീഷ്, അഡീഷണൽ ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയൻ്റൽ (സംസ്‌കൃത സ്‌കൂളുകൾക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയൻ്റൽ (അറബിക് സ്‌കൂളുകൾക്ക്) |
പാഠ്യ വിഷയങ്ങൾ | ഗണിതം, ഊർജതന്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം, IT |
പരീക്ഷയുടെ ആവൃത്തി | വർഷത്തിൽ ഒരിക്കൽ |
പരീക്ഷാ തീയതി | മാർച്ച് 2023 |
പരീക്ഷയുടെ ദൈര്‍ഘ്യം | 2.5 മണിക്കൂര്‍ (80 മാര്‍ക്ക്) / 1.5 മണിക്കൂര്‍ (40 മാര്‍ക്ക്) |
ഹാൾ ടിക്കറ്റ് | ഫെബ്രുവരി 2023(താൽക്കാലികം) |
ഫലം | മെയ് 2023(താൽക്കാലികം) |
ഔദ്യോഗിക വെബ്സൈറ്റ് | https://kbpe.org |
എഴുത്ത് പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നീ വിഭാഗങ്ങളിലായി ആകെ 100 മാർക്കാണ് ഉണ്ടാവുക. കേരള എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ ഒരു വിദ്യാർത്ഥി ഓരോ വിഷയത്തിലും കുറഞ്ഞത് 30ശതമാനം മാർക്കും, മൊത്തം മാർക്കിൻ്റെ 30ശതമാനം മാർക്കും നേടിയിരിക്കണം.
ആകെ മാർക്കിനെ മൂന്ന് വിഭാഗങ്ങളായാണ് വേർതിരിച്ചിരിക്കുന്നത്.
പരീക്ഷയിൽ വിജയിക്കുന്നതിനായി ഒരു വിദ്യാർത്ഥി ഓരോ വിഷയത്തിലും കുറഞ്ഞത് D+ ഗ്രേഡ് നേടിയിരിക്കണം. TE,CE,PE എന്നിവയുടെ മാർക്ക് മൊത്തത്തിലാണ് കണക്കാക്കുന്നത്. ഇവയിൽ TEയിൽ (വാർഷിക പരീക്ഷ)യിൽ മാത്രമായി 30% മാർക്ക് നേടിയെങ്കിൽ മാത്രമേ വിജയിക്കുകയുള്ളു
വിഷയം | മാർക്ക് | ദൈർഘ്യം | ആകെ ചോദ്യങ്ങളുടെ എണ്ണം |
---|---|---|---|
ഇംഗ്ലീഷ് | 80 | 2.5 മണിക്കൂർ | 37 |
ഹിന്ദി | 40 | 1.5 മണിക്കൂർ | 19 |
മാത്തമാറ്റിക്സ് | 80 | 2.5 മണിക്കൂർ | 29 |
സോഷ്യൽ സയൻസ് | 80 | 2.5 മണിക്കൂർ | 25 |
ഫിസിക്സ് | 40 | 1.5 മണിക്കൂർ | 20 |
കെമിസ്ട്രി | 40 | 1.5 മണിക്കൂർ | 20 |
ബയോളജി | 40 | 1.5 മണിക്കൂർ | 23 |
കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഫോക്കസ് ഏരിയ,നോൺ ഫോക്കസ് ഏരിയ എന്നിങ്ങനെ തരംതിരിച്ചാണ് 2021-22 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ നടന്നത്. ഓരോ വിഷയത്തിൽ നിന്നും 60ശതമാനം പാഠഭാഗമാണ് ഫോക്കസ് ഏരിയയായി തിരഞ്ഞെടുത്തത്. ആകെ ചോദ്യങ്ങളുടെ 70ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും ബാക്കിയുള്ള 30ശതമാനം നോൺഫോക്കസ് ഏരിയയിൽ നിന്നുമായിരിക്കും ഉണ്ടാവുക.
50ശതമാനം അധിക ചോദ്യങ്ങൾ ഇത്തവണ ഉൾപ്പെടുത്തിയിരുന്നു. അറിയാവുന്ന ചോദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് എളുപ്പത്തിലാക്കുന്നതിനായാണ് ഇത്തരത്തിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. അതായത് 60 മാർക്കിനുള്ള പരീക്ഷയിൽ 120 മാർക്കിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ 84 മാർക്കിനുള്ള ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നുമാണ്.
SSLC പരീക്ഷ മാർച്ച് 2022- 80 മാർക്കിൻ്റെ വിതരണം
ചോദ്യത്തിൻ്റെ തരം | ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളുടെ എണ്ണം | ഫോക്കസ് ഏരിയയിൽ അറ്റൻഡ് ചെയ്യേണ്ട ചോദ്യങ്ങളുടെ എണ്ണം | നോൺ-ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളുടെ എണ്ണം | നോൺ-ഫോക്കസ് ഏരിയയിൽ അറ്റൻഡ് ചെയ്യേണ്ട ചോദ്യങ്ങളുടെ എണ്ണം |
---|---|---|---|---|
1 മാർക്കിനുള്ള ചോദ്യങ്ങൾ | 6 | 4 | 4 | 4 |
2 മാർക്കിനുള്ള ചോദ്യങ്ങൾ | 5 | 3 | 3 | 2 |
4 മാർക്കിനുള്ള ചോദ്യങ്ങൾ | 5 | 3 | 2 | 1 |
6 മാർക്കിനുള്ള ചോദ്യങ്ങൾ | 4 | 3 | 3 | 2 |
8 മാർക്കിനുള്ള ചോദ്യങ്ങൾ | 3 | 2 | – | – |
ആകെ മാർക്ക് | 84 | 56 | 36 | 24 |
SSLC പരീക്ഷ മാർച്ച് 2020- 40 മാർക്കിൻ്റെ വിതരണം
ചോദ്യങ്ങളുടെ തരം | ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളുടെ എണ്ണം | ഫോക്കസ് ഏരിയയിൽ അറ്റൻഡ് ചെയ്യേണ്ട ചോദ്യങ്ങളുടെ എണ്ണം | നോൺ-ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളുടെ എണ്ണം | നോൺ-ഫോക്കസ് ഏരിയയിൽ അറ്റൻഡ് ചെയ്യേണ്ട ചോദ്യങ്ങളുടെ എണ്ണം |
---|---|---|---|---|
1 മാർക്കിനുള്ള ചോദ്യങ്ങൾ | 6 | 4 | 3 | 3 |
2 മാർക്കിനുള്ള ചോദ്യങ്ങൾ | 1 | 1 | 2 | 1 |
3 മാർക്കിനുള്ള ചോദ്യങ്ങൾ | 4 | 3 | 1 | 1 |
4 മാർക്കിനുള്ള ചോദ്യങ്ങൾ | 3 | 2 | 2 | 1 |
5 മാർക്കിനുള്ള ചോദ്യങ്ങൾ | 2 | 1 | – | – |
ആകെ മാർക്ക് | 42 | 28 | 18 | 12 |
കോവിഡ് കാലത്ത് റെഗുലർ ക്ലാസുകൾ നടക്കാതിരുന്നതിനാൽ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചു തീർക്കാൻ പല സ്കൂളുകൾക്കും സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഫോക്കസ് ഏരിയ, നോൺ ഫോക്കസ് ഏരിയ എന്ന ആശയം സംസ്ഥാന വിദ്യാഭ്യാസ സമിതി പ്രാവർത്തികമാക്കിയത്. കോവിഡ് സാഹചര്യങ്ങലെല്ലാം മാറി ക്ലാസുകൾ പഴയപടി ആരംഭിച്ചതിനാൽ ഇനിയുള്ള പരീക്ഷകളിൽ ഈ രീതി ഒഴിവാക്കിയേക്കും. അന്തിമ തീരുമാനമെടുക്കുക സംസ്ഥാന വിദ്യാഭ്യാസ സമിതിയാണ്.
കേരള SSLC പരീക്ഷാ ടൈം ടേബിൾ
കേരളത്തിലെ സ്വകാര്യ സ്‌കൂളുകളിലും സർക്കാർ സ്‌കൂളുകളിലും പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പൊതു പരീക്ഷകൾ എല്ലാ വർഷവും മാർച്ച് മാസത്തിൽ കേരള എസ്എസ്എൽസി ബോർഡ് നടത്തും. സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി ഈ ബോർഡ് പരീക്ഷകൾ 2023 മാർച്ച് ഒന്നാം ആഴ്ച/രണ്ടാം ആഴ്ച മുതൽ നടത്താൻ കേരള സംസ്ഥാന സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. വാർഷിക പരീക്ഷയ്‌ക്കുള്ള ഓൺലൈൻ ഫോം പൂരിപ്പിക്കൽ നവംബർ മാസത്തിൽ ആരംഭിക്കുമെന്നും അതിനാൽ 2023-ലെ ഫൈനൽ തിയറി പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് നിശ്ചിത കാലയളവിൽ അപേക്ഷാ ഫോം സമർപ്പിക്കാമെന്നും KBPE അധികൃതർ അവകാശപ്പെട്ടു. പത്താം ക്ലാസ് ഫൈനൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളും റിവൈസ് ചെയ്യാൻ സഹായകരമാകാൻ വേണ്ടി കേരള SSLC ടൈം ടേബിൾ 2023 ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുന്നു.
പരീക്ഷാ കലണ്ടർ
2023-24 അധ്യയന വർഷത്തേക്ക് ഉള്ള SSLC കേരള പരീക്ഷാ ടൈംടേബിൾ ഡിസംബർ മാസത്തിലോ അതിനു അടുത്ത മാസത്തിലോ KBPE പ്രസിദ്ധീകരിക്കും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് മാസത്തിലോ അതിനടുത്തോ നടക്കും.
2023-24 അധ്യയന വർഷത്തെ KBPE പുറത്തിറക്കിയ പത്താം ക്ലാസ് പരീക്ഷാ ടൈംടേബിൾ. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള പട്ടിക പരിശോധിക്കുക.
പരീക്ഷാ തിയ്യതി നേരത്തേ അറിയുക വഴി വിദ്യാർത്ഥികൾക്ക് അതിനായി തയ്യാറെടുക്കാനും വളരെ എളുപ്പമാണ്.
മാർച്ച് 2023 | ഒന്നാം ഭാഷ, ഭാഗം 1 (മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്) |
ഏപ്രിൽ 2023 | രണ്ടാം ഭാഷ (ഇംഗ്ലീഷ്) |
ഏപ്രിൽ 2023 | മൂന്നാം ഭാഷ (ഹിന്ദി, പൊതു വിജ്‍ഞാനം) |
ഏപ്രിൽ 2023 | സാമൂഹ്യ ശാസ്ത്രം |
ഏപ്രിൽ 2023 | ഗണിതം |
ഏപ്രിൽ 2023 | ഊർജതന്ത്രം |
ഏപ്രിൽ 2023 | രസതന്ത്രം |
ഏപ്രിൽ 2023 | ജീവശാസ്ത്രം |
ഏപ്രിൽ 2023 | ഒന്നാം ഭാഷ, ഭാഗം 2 (മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്) |
ശ്രവണ വൈകല്യമുള്ള വിദ്യാർത്ഥികൾക്കുള്ള കേരള എസ്എസ്എൽസി ടൈംടേബിൾ
Kerala SSLC Time Table for Hearing Impaired Students
കേരള പരീക്ഷാഭവൻ ഉദ്യോഗസ്ഥർ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക പത്താം ക്ലാസ് ടൈംടേബിൾ പുറത്തിറക്കി. അതേ കുറിച്ചു അറിയാൻ താഴെയുള്ള പട്ടിക പരിശോധിക്കുക
തീയതി | വിഷയങ്ങൾ |
March 2023 | മലയാളം |
March 2023 | എനർജി മെക്കാനിക്‌സ് |
March 2023 | ഇംഗ്ലീഷ്, |
March 2023 | സാമൂഹ്യശാസ്ത്രം |
March 2023 | ജീവശാസ്ത്രം |
പരീക്ഷയ്ക്ക് തയ്യാറെടുക്കാം
SSLC പരീക്ഷയെ പല വിദ്യാർത്ഥികളും പേടിയോടെയാണ് നോക്കിക്കാണുന്നത്. അധ്യയന വര്ഷം തുടങ്ങുമ്പോഴേ പരീക്ഷാഫലത്തെ കുറിച്ചുള്ള ആവലാതിയാണ്. അധ്യാപകർ, രക്ഷകർത്താക്കൾ, ബന്ധുക്കൾ എന്നിവർ നൽകുന്ന സമ്മർദം കുട്ടികളിൽ കൂടുതൽ ഭയമുണ്ടാക്കുകയും ചെയ്യും. എന്നാൽ മാർക്കിനെകുറിച്ചോ ഫലത്തെക്കുറിച്ചോ ഓർത്ത് വിദ്യാർത്ഥികൾ വേവലാതിപ്പെടരുത്. നിങ്ങൾ പരമാവധി പരിശ്രമിക്കണം. ആശയങ്ങൾ മനസ്സിലാക്കി സിലബസിന് അനുസൃതമായി പഠിക്കണം. ഒപ്പം വിനോദത്തിനും ആരോഗ്യസംരക്ഷണത്തിനും സമയം കണ്ടെത്തണം.
സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ പഠനത്തിനായുള്ള തയ്യാറെടുപ്പിനുള്ള ആദ്യ പടി പൂർത്തിയാകും. കേരള ബോർഡ് SSLC സിലബസിനെക്കുറിച്ച് കൂടുതലറിയാം
2023 കേരള ബോർഡ് ക്ലാസ് 10 പരീക്ഷ എഴുതൽ തന്ത്രം
പത്താം ക്ലാസ് കേരള സ്റ്റേറ്റ് ബോർഡ് പരീക്ഷകൾക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതും
ചെയ്യേണ്ടവ
ചെയ്യരുതാത്തവ
ഉന്നത വിജയത്തിനായി തയ്യാറെടുക്കാം
ഏതൊരു പരീക്ഷയിലും ഉന്നത വിജയം നേടുന്നതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. പത്താം ക്ലാസ് പരീക്ഷയെ നേരിടുന്നതിനായി നേരത്തേ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടതുണ്ട്
പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാത്രം പഠിക്കുന്ന ശീലം നല്ലതല്ല. കൃത്യമായി കോൺസപ്റ്റുകൾ മനസ്സിലാക്കി ദിവസവും പഠിക്കേണ്ടതുണ്ട്
പഠനമാരംഭിക്കുന്നതിനുമുൻപ് സിലബസ് കൃത്യമായി മനസ്സിലാക്കണം. ടെക്സ്റ്റ്ബുക്കിൽ നൽകിയിരിക്കുന്ന ഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.
നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ അല്ലെങ്കിൽ പാഠ്യഭാഗങ്ങൾ ഏതെല്ലാമാണെന്ന് മനസ്സിലാകുക, അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക. ബുദ്ധിമുട്ടുള്ള പാഠ്യഭാഗങ്ങൾ അവസാനം പഠിക്കാനായി മാറ്റിവയ്ക്കരുത്.
പരീക്ഷാരീതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശോധിക്കുക.
ചോ 1 – SSLC കേരള ബോർഡ് ഭാഷാ വിഷയങ്ങൾ ഏതെല്ലാം?
ഉ 1 – മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീഷണൽ ഇംഗ്ലീഷ്, അഡീഷണൽ ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയൻ്റൽ (സംസ്‌കൃത സ്‌കൂളുകൾക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയൻ്റൽ (അറബിക് സ്‌കൂളുകൾക്ക്) എന്നിവയാണ് SSLC കേരള ബോർഡ് ഭാഷാ വിഷയങ്ങൾ
ചോ 2 – SSLC കേരള ബോർഡ് പഠന വിഷയങ്ങൾ ഏതെല്ലാം?
ഉ 2 – ഗണിതം, ഊർജതന്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം, IT എന്നിവയാണ് SSLC കേരള ബോർഡ് പഠന വിഷയങ്ങൾ
ചോ 3 -SSLC കേരള ബോർഡ് 2023 പരീക്ഷയെക്കുറിച്ച് അറിയുന്നതിനുള്ള ഔദ്യോഗിക വെബ്സൈറ്റ് ഏത്?
ഉ 3 – https://kbpe.org എന്ന വെബ്‌സൈറ്റിലൂടെ SSLC കേരള ബോർഡ് 2023 പരീക്ഷയെക്കുറിച്ചറിയാം
ചോ 4 – SSLC കേരള ബോർഡ് 2023 പരീക്ഷയുടെ ദൈര്‍ഘ്യം എത്ര മണിക്കൂർ?
ഉ 4 – 2.5 മണിക്കൂര്‍ (80 മാര്‍ക്ക്) / 1.5 മണിക്കൂര്‍ (40 മാര്‍ക്ക്) ആണ് SSLC കേരള ബോർഡ് 2023 പരീക്ഷയുടെ ദൈര്‍ഘ്യം
ചോ 5- 2023-24 അധ്യയന വർഷത്തിലേക്കുള്ള SSLC കേരള പരീക്ഷാ ടൈംടേബിൾ എപ്പോൾ പ്രസിദ്ധീകരിക്കും?
ഉ 5 – 2023-24 അധ്യയന വർഷത്തിലേക്കുള്ള SSLC കേരള പരീക്ഷാ ടൈംടേബിൾ ഡിസംബർ മാസത്തിലോ അതിനടുത്ത മാസത്തിലോ KBPE പ്രസിദ്ധീകരിക്കും
കേരള ബോർഡ് SSLC – പരീക്ഷാ പാറ്റേൺ 2023 എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ തുടരുക. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക