
കേരള ബോർഡ് SSLC പരീക്ഷ – ആപ്ലിക്കേഷൻ ഫോം
August 16, 2022.കോവിഡ് കാലം കുട്ടികളുടെ പഠന- പാഠ്യേതര കാര്യങ്ങളിൽ വലിയ മാറ്റം വരുത്തിയെന്ന് സമ്മതിക്കാതെ വയ്യ. പഠന രീതി,സമയം,ശൈലി, താൽപര്യം തുടങ്ങിയവയെല്ലാം തന്നെ തീർത്തും താളം തെറ്റിയ അവസ്ഥയിലായിരുന്നു. എന്നാൽ ഇപ്പോൾ പ്രതിസന്ധികൾ മാറി സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിൻ്റെ പാതയിലാണ് എല്ലാവരും. കാര്യങ്ങൾ പഴയപടിയാക്കുക എന്നത് തീർത്തും ദുഷ്കരമായിരിക്കും.പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ കാര്യത്തിൽ.
ഓൺലൈൻ ക്ലാസുകളും പരീക്ഷകളും മാറി സ്വാഭാവിക സ്കൂൾ പഠനത്തിലേക്കും ക്ലാസ് മുറി അനുഭവങ്ങളിലേക്കുമുള്ള തിരിച്ചുപോക്ക് വിദ്യാർത്ഥികളെ സംബന്ധിച്ചിത്തോളം വെല്ലുവിളിയാണ്. ശാരീരികവും മാനസികവുമായി മികച്ച തയ്യാറെടുപ്പുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ വെല്ലുവിളികൾ തരണം ചെയ്യാൻ വിദ്യാർത്ഥികൾക്ക് സാധിക്കുകയുള്ളു.
മുന്നിലുള്ളത് പരീക്ഷാ കാലമാണ്. തന്ത്രങ്ങളും തയ്യാറെടുപ്പുകളും ആവോളം വേണ്ട കാലം. എത്രയൊക്കെ മികച്ച ആസൂത്രണങ്ങൾ നടത്തിയാലും പരീക്ഷ അടുത്താൽ ചിലർക്ക് എല്ലാം പാളും. പിന്നെ ആകെയൊരു വെപ്രാളമാണ്. ഇത്തരത്തിലുള്ള അവസ്ഥയെ തരണം ചെയ്യുന്നതിനായി കേരള ബോർഡ് SSLC പരീക്ഷ 2023 നുള്ള തയ്യാറെടുപ്പുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്
പരീക്ഷ അടുക്കുമ്പോൾ പഠിക്കാം എന്ന ചിന്ത ഒഴിവാക്കി ആദ്യം മുതലേ ചിട്ടയോടെ പഠിക്കുന്ന ഒരാൾക്ക് സമയം വളരെ എളുപ്പത്തിൽ തന്നെ ക്രമീകരിക്കാം. തുടക്കം മുതലേ സമയ ക്രമീകരണം ഉണ്ടെങ്കിൽ പരീക്ഷ അടുക്കുമ്പോൾ സുഖമായി രണ്ടും മൂന്നും തവണ റിവിഷൻ നടത്താനും കഴിയും. നാളെ എന്നതിനു പകരം ഇന്ന് എന്ന ആപ്തവാക്യം എന്നും മനസ്സിൽ ഉണ്ടാവണം. കൂടുതൽ ഏകാഗ്രതയ്ക്കായി യോഗ അഭ്യസിക്കുന്നത് നല്ലതാണ്. അപ്പോൾ ഇന്നുതന്നെ സമയം കണ്ടത്തി പഠന തുടങ്ങിക്കോളൂ.
ഒരു ദിവസം എങ്ങനെ ചിട്ടയോടെ പ്രയോജനപ്പെടുത്താം എന്ന ധാരണ ഓരോരുത്തർക്കും ഉണ്ടായിരിക്കണം. ക്യത്യമായി ടൈംടേബിൾ ഉണ്ടാക്കുന്നതോടെ ചിട്ടയായി പഠിക്കാൻ കഴിയും എന്നതിൽ ഒരു തർക്കവുമില്ല. എന്നാൽ, ദിവസവും ഇതിനായി സമയം കണ്ടെത്തണമെന്നതാണ് വെല്ലുവിളി. പ്രായാസം തോന്നുന്ന വിഷയത്തിന് കൂടുതൽ സമയം നൽകണം. ഇടയ്ക്കിടയ്ക്ക് ടൈംടേബിൾ പരിഷ്കരിക്കുന്നത് വഴി ചെറിയ ചെറിയ ബോറടികൾ മാറ്റാനും സാധിക്കും. പഠനത്തിനും ഇടവേളകൾക്കും പുറമേ ഉറക്കത്തിനും ടൈംടേബിൾ ഉണ്ടാക്കുന്നത് നല്ലതാണ്. എന്തെന്നാൽ പഠനംപ്പോലെ വിശ്രമവും ശരീരത്തിന് അത്യാവശ്യമാണ്.
പഠിക്കുന്ന ഓരോ ഭാഗവും, അത് ചെറിയ കാര്യങ്ങളാണെങ്കിലും ഏകാഗ്രതയോടെ പഠിക്കാൻ ശ്രമിക്കണം. മുന്നറിവുമായി ബന്ധിപ്പിച്ച് പുതിയ പാഠങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. കഥയും കവിതയും പോലെ ഓരോ കാര്യങ്ങളും ഓർത്തെടുക്കാൻ ഇത് സഹായിക്കും. ആവർത്തിച്ചുള്ള പഠനമാണ് ഓർമ്മയുടെ അടിസ്ഥാനം. ഇതിനൊക്കെ പുറമെ, അർഥം അറിഞ്ഞ് വേണം പഠിക്കാൻ. കാണാപ്പാഠം അരുതേ.
പഠനം എന്നത് ഒരു കാണാ പാഠമല്ല. ഒരിക്കൽ പഠിച്ചത് കൊണ്ട് പൂർണമാവുന്നതുമല്ല. പ്രധാനപ്പെട്ട ഓരോ ഭാഗങ്ങളും മനസ്സിൽ സൂക്ഷിക്കുന്നത് കൊണ്ട് കൃത്യമായി ഓർത്തിരിക്കണം എന്നുമില്ല. മറിച്ച്, ഇടയ്ക്കിടെ പഴയ പാഠങ്ങൾ നോക്കി ഓർമ പുതുക്കണം. പഠിച്ച പാഠം പ്രയോഗിക്കാൻ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും മറക്കരുത്. പഠിക്കാനായി പഠിക്കാതെ നിങ്ങൾക്കുവേണ്ടിയാവണം ഓരോ പഠനവും.
പഠനത്തോടൊപ്പം പ്രാധാന്യമുള്ള മറ്റൊന്നാണ് സന്തോഷവും മനസമാധാനവും. എപ്പോഴും പഠിക്കണമെന്നല്ല നാം മുകളിൽ പറഞ്ഞത്. പഠിക്കുന്ന സമയം അതിനായി പൂർണമായി മാറ്റിവെക്കുക. മറ്റു സമയത്ത് കളിക്കാനും, വ്യായാമം ചെയ്യാനും, നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും സമയം കണ്ടെത്തണം. ഓരോ ഇടവേളകളും ആനന്ദകരമാക്കാൻ മറക്കണ്ട.
വലിച്ചുവാരിയുള്ള ഭക്ഷണം പഠന സമയത്ത് ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് കൊറിക്കുന്നതും നല്ലതല്ല. ആവിയിലുള്ള ഭക്ഷണമാണ് പ്രാതലിന് നല്ലത്. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക, ചെറുപഴം, പഴവർഗങ്ങൾ എന്നിവയും ഉൾപ്പെടുത്തണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ക്ഷീണം തോന്നാതിരിക്കാൻ സഹായിക്കും.
അറിയുന്ന ചോദ്യങ്ങൾക്ക് വേണം ആദ്യം ഉത്തരമെഴുതാൻ. എന്നാൽ അറിയുന്ന വിവരങ്ങൾ വാലിവരിച്ച് എഴുതാതിരിക്കാൻ പ്രത്യേകം ശ്രദ്ദിക്കണം. പുതിയ പാഠങ്ങൾ അവസാന നിമിഷം പഠിച്ചെങ്കിലും ഓർത്തിരിക്കാൻ സാധ്യത കുറവാണ്. കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്താനും നിർദേശങ്ങൾ വേണ്ടവിധം വായിച്ചു മനസ്സിലാക്കാനും പ്രത്യേകം ശ്രദ്ദിക്കണം. നെഗറ്റീവ് മാർക്കിനെ കുറിച്ച് നേരത്തെ ഉറപ്പുവരുത്തുമല്ലോ.
പരീക്ഷയുടെ തലേ ദിവസം തന്നെ ഹാൾ ടിക്കറ്റ് തയ്യാറാക്കി ബാഗിൽ സൂക്ഷിക്കുക. അതിൻ്റെ ഒരു ഫോട്ടോ കോപ്പി കൂടി സൂക്ഷിക്കുന്നത് നല്ലതാണ്. ചില കുട്ടികൾ പരീക്ഷക്കായി ഇറങ്ങാൻ നേരത്തായിരിക്കും ഹാൾ ടിക്കറ്റിനെ കുറിച്ച് ചിന്തിക്കുക. ഇത് സമയ നഷ്ടവും അതിലുപരി ടെൻഷൻ കൂടുന്നതിനും കാരണമാകും. ഹാൾ ടിക്കറ്റിന് പുറമെ പേന, പെൻസിൽ, ഇൻസ്ട്രുമെൻ്റ് ബോക്സ് തുടങ്ങിയ വസ്തുക്കളെല്ലാം കരുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഒരേ മഷിയുള്ള രണ്ട് പേന കയ്യിൽ കരുതേണ്ടത് വളരെ അത്യാവശ്യമാണ്. പെൻസിലിന് മുനയുണ്ടോ എന്ന കാര്യം ശ്രദ്ധിക്കണം. ഷാർപ്നർ, ഇറേസർ എന്നിവ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. പരീക്ഷാ ഹാളിൽ നിന്ന് യാതൊരു വസ്തുക്കളും കൈമാറ്റം ചെയ്യാൻ അനുവദിക്കുന്നതല്
പരീക്ഷ തുടങ്ങുന്നതിന് തൊട്ട് മുൻപ് വെപ്രാളപ്പെട്ട് പരീക്ഷാഹാളിൽ ഓടിയെത്തുന്നത് ഒട്ടും നല്ലതല്ല. ഇതുമൂലമുണ്ടാകുന്ന ടെൻഷനും വെപ്രാളവും പരീക്ഷയെ പ്രതികൂലമായി ബാധിക്കും.കുറഞ്ഞത് പത്ത് മിനുട്ട് മുൻപെങ്കിലും പരീക്ഷാഹാളിൽ എത്താൻ ശ്രമിക്കണം. അനാവശ്യ ടെൻഷൻ ഒഴിവാക്കി മനസ്സിനെ ശാന്തമാക്കി പരപീക്ഷ എഴുതാൻ ഇത് നിങ്ങളെ സഹായിക്കും.
മിക്കവരും ചെയ്യുന്ന പ്രധാനപ്പെട്ട തെറ്റാണ് പരീക്ഷയുടെ തലേദിവസത്തെ ഉറക്കമൊഴിഞ്ഞുള്ള പഠനം.എന്നാൽ തീർത്തും ഒഴിവാക്കേണ്ട പ്രവണതയാണിത്. സാധാരണ ദിവസത്തേക്കാൾ കുറഞ്ഞ സമയം മാത്രമേ പരീക്ഷാ തലേന്ന് പഠനത്തിനായി ചിലവഴിക്കാൻ പാടുള്ളു. കൂടുതൽ സമയമിരുന്ന പഞിച്ചാൽ തലവേദന, ക്ഷീണം, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് മൂലം നന്നായി പരീക്ഷ എഴുതാൻ സാധിക്കാതെ വരും. പരീക്ഷയുടെ തലേ ദിവസം നന്നായി ഉറങ്ങുക. നല്ല ഉറക്കം ശരീരത്തിനും മനസ്സിനും ഉണർവ്വേകും.
വീട്ടിൽ നിന്നും പരീക്ഷാ കേന്ദ്രത്തിലേക്കുള്ള ദൂരത്തെ കുറിച്ച് അറിഞ്ഞിരിക്കുക
മിക്ക റോഡുകളും വാഹനങ്ങളുടെ ആധിക്യം കാരണം തിരക്കേറിയതാണ്. അതുകൊണ്ട് തന്നെ വീട്ടിൽ നിന്നും പരീക്ഷാ കേന്ദ്രത്തിലേക്കുള്ള ദൂരത്തെ കുറിച്ച് ധാരണയുണ്ടാക്കുന്നത് പരീക്ഷാ ഹാളിൽ കൃത്യ സമയത്ത് എത്തുന്നതിന് വളരെയധികം സഹായമാകും.ഏതെങ്കിലും കാരണവശാൽ വഴിയിൽ തടസം നേരിടേണ്ടി വന്നാൽ മറ്റൊരു വഴിക്ക് പരീക്ഷാ കേന്ദ്രത്തിലെത്തുന്നത് എങ്ങനെയെന്നും അറിഞ്ഞിരിക്കണം. വിവേചന പൂർവ്വമായ ഈ നീക്കം നിങ്ങലെ വളരെയധികം സഹായിക്കും.
കഴിഞ്ഞു പോയ പരീക്ഷയെ കുറിച്ച് ടെൻഷനടിക്കുന്ന സ്വഭാവം ഒരു വിധം എല്ലാ വിദ്യാർത്ഥികളിലും കാണുന്നതാണ്. എന്നാൽ ഈ രീതി നല്ലതല്ല. കഴിഞ്ഞു പോയവയിൽ ചിലത് പ്രയാസമുള്ളതാണെന്ന് കരുതി എല്ലാ പരീക്ഷകളും അങ്ങനെയാവില്ല. എല്ലാ പരീക്ഷകളും കഴിഞ്ഞതിനു ശേഷം മാത്രം ചോദ്യ പേപ്പർ വിശകലനം ചെയ്യുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ മാർക്ക് കുറയാനിടയുള്ള ചോദ്യങ്ങളും, എഴുതാൻ മറന്നു പോയ ചോദ്യങ്ങളും തുടങ്ങി പല കാര്യങ്ങളും നിങ്ങളെ അലട്ടും. ഇത് അന്നത്തെ പരീക്ഷയെ പ്രതീകൂലമായി ബാധിക്കുകയും ചെയ്യും.
അയ്യോ,ആ ഭാഗം പഠിച്ചില്ലല്ലോ, ഈ ഭാഗം മറന്നു പോയല്ലോ എന്ന തരത്തിലുള്ള ആശങ്കകൾ പരീക്ഷാ ദിവസം ഒട്ടും നല്ലതല്ല. എന്തെല്ലാം കാര്യങ്ങൾ പഠിച്ചു എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പഠിക്കാൻ വിട്ടു പോയ ഭാഗങ്ങളെ കുറിച്ച് അനാവശ്യമായി ആശങ്കപ്പെടുന്നത് പഠിച്ച ഭാഗങ്ങൾ കൂടി മറക്കാൻ ഇടയാക്കും.
ശരീരത്തിൻ്റെ തുലനമായ പ്രവർത്തനങ്ങൾക്ക് വെള്ളം വളരെ അത്യാവശ്യമാണ്. ആവശ്യമായ അളവിൽ വെള്ളം ലഭിച്ചില്ലെങ്കിൽ ശാരീരിക അസ്വസ്ഥതകൾക്ക് സാധ്യ ഏറെയാണ്. ഇത് മൂലം നിങ്ങൾക്ക് നന്നായി പരീക്ഷ എഴുതാൻ സാധിക്കാതെ വരും. ഈ സാഹചര്യം ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം.
പരീക്ഷകളുടെ സമയക്രമവും തീയതിയും കൃത്യമായി മനസിലാക്കിയാൽ ആശങ്കകളില്ലാതെ തയ്യാറെടുപ്പുകൾ നടത്താം. കേരള ബോർഡ് SSLC പരീക്ഷാ ടൈംബിൾ 2023 നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.മുൻ വർഷത്തെ തീയതികളെ അടിസ്ഥാനമാക്കിയുള്ള താൽക്കാലിക ടൈംടേബിൾ ആണിത്. ഔദ്യോഗിക അറിയിപ്പുകൾക്കനുസരിച്ച് തീയതികളിൽ മാറ്റം വന്നേക്കാം.
തീയതി | വിഷയം |
---|---|
മാർച്ച് 2023 | ഒന്നാം ഭാഷ, പേപ്പർ 1 (മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്) |
മാർച്ച് 2023 | ഒന്നാം ഭാഷ, ഭാഗം 2 (മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്) |
മാർച്ച് 2023 | രണ്ടാം ഭാഷ (ഇംഗ്ലീഷ്) |
മാർച്ച് 2023 | മൂന്നാം ഭാഷ (ഹിന്ദി, പൊതു വിജ്‍ഞാനം) |
മാർച്ച് 2023 | സാമൂഹ്യ ശാസ്ത്രം |
മാർച്ച് 2023 | കണക്ക് |
മാർച്ച് 2023 | ഊർജതന്ത്രം |
മാർച്ച് 2023 | രസതന്ത്രം |
മാർച്ച് 2023 | ജീവശാസ്ത്രം |
ചോ1.പരീക്ഷയുടെ അവസാന ദിവസങ്ങളിൽ പഠിക്കുമ്പോഴാണ് എനിക്ക് കൂടുതൽ ഓർക്കാൻ കഴിയുക. ഈ ശീലം മാറ്റാൻ എന്ത് ചെയ്യും?
ഉ1.പരീക്ഷ അടുക്കുമ്പോൾ പഠിക്കാം എന്ന ചിന്ത ഒഴിവാക്കി ആദ്യം മുതലേ ചിട്ടയോടെ പഠിക്കുന്നതാണ് ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാൾക്ക് സമയം വളരെ എളുപ്പത്തിൽ തന്നെ ക്രമീകരിക്കാം. തുടക്കം മുതലേ സമയ ക്രമീകരണം ഉണ്ടെങ്കിൽ പരീക്ഷ അടുക്കുമ്പോൾ സുഖമായി രണ്ടും മൂന്നും തവണ റിവിഷൻ നടത്താനും കഴിയും. നാളെ എന്നതിനു പകരം ഇന്ന് എന്ന ആപ്തവാക്യം എന്നും മനസ്സിൽ ഉണ്ടാവണം
ചോ2.പഠിക്കാൻ പ്രത്യേകം സമയമുണ്ടോ?
ഉ2.പഠിക്കാൻ തിരഞ്ഞടുക്കുന്ന സമയത്തെ കുറിച്ച് പലർക്കും പല അഭിപ്രായമായിരിക്കും. അതുകൊണ്ട് തന്നെ ഓരോരുത്തർക്കും പഠിക്കാൻ അനുയോജ്യമായ സമയം സ്വയം കണ്ടെത്തുക എന്നുള്ളതാണ് പ്രാധാന്യം. ഏത് സമയത്ത് പഠിച്ചാലാണ് കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാകുന്നത് എന്ന തിരിച്ചറിവ് കുട്ടികളിലുണ്ടാകണം. അതിനനുസരിച്ച് പഠനപ്ലാൻ രൂപപ്പെടുത്തുകയാണെങ്കിൽ ഏറെ ഗുണം ചെയ്യും.
ചോ3. പരീക്ഷാ പാറ്റേൺ മനസിലാക്കാൻ എന്ത് ചെയ്യണം?
ഉ3.മുൻകാല ചോദ്യ പേപ്പറുകളും സാമ്പിൾ പേപ്പറുകളും പരിശീലിക്കുന്നത് പരീക്ഷാ പാറ്റേൺ മനസ്സിലാക്കാൻ ഏറെ പ്രയോജനകരമാണ്. കേരള പരീക്ഷാ ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഇത് ഡൌൺലോഡ് ചെയ്തെടുക്കാം. ഒപ്പം തന്നെ ഇവ EMBIBIL നിന്നും നിങ്ങൾക്ക് ലഭിക്കും.
ചോ4. പരീക്ഷക്ക് ഹാൾടിക്കറ്റ് എടുക്കാൻ മറന്നാൽ എന്ത് ചെയ്യും?
ഉ4. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് ഹാൾ ടിക്കറ്റ് നിർബന്ധമാണ്. എങ്കിൽ മാത്രമേ നിങ്ങൾക്ക് പരീക്ഷ എഴുതാൽ സാധിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ പരീക്ഷാ ദിവസം ഹാൾ ടിക്കറ്റ് എടുക്കാൻ മറന്നാൽ എത്രയും പെട്ടെന്ന് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് ഡ്യൂപ്ലിക്കേറ്റ് ഹാൾടിക്കറ്റ് വാങ്ങേണ്ടതാണ്.
ചോ5. എല്ലാ പാഠഭാഗങ്ങളും പഠിച്ച് തീർക്കാനായില്ലെങ്കിൽ എന്ത് ചെയ്യും?
ഉ5. എന്തെല്ലാം കാര്യങ്ങൾ പഠിച്ചു എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പഠിക്കാൻ വിട്ടു പോയ ഭാഗങ്ങളെ കുറിച്ച് അനാവശ്യമായി ആശങ്കപ്പെടുന്നത് പഠിച്ച ഭാഗങ്ങൾ കൂടി മറക്കാൻ ഇടയാക്കും.
കേരള ബോർഡ് SSLC പരീക്ഷ PREPARATION TIPS 2023 -നെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.