
കേരള ബോർഡ് SSLC പരീക്ഷ – ആപ്ലിക്കേഷൻ ഫോം
August 16, 2022ഒരു വിദ്യാർത്ഥിയുടെ സ്കൂൾ പഠനകാലത്തെ നിർണായക ഭാഗമാണ് എസ്എസ്എൽസി പരീക്ഷ. പതിനൊന്നാം ക്ലാസിലേക്ക് (PLUS ONE) ആഗ്രഹിച്ച വിഷയത്തിന് പ്രവേശനം ലഭിക്കണമെന്നുണ്ടെങ്കിൽ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച മാർക്ക് നേടുക തന്നെ വേണം. ഇതിന് കൃത്യമായ ആസൂത്രണം നടത്തിയേ തീരൂ. തയ്യാറെടുപ്പിന് ഏറ്റവും മികച്ച മാർഗ്ഗം കേരള ബോർഡ് എസ്എസ്എൽസി മുൻ വർഷത്തെ ചോദ്യ പേപ്പർ പരിശീലിക്കുക എന്നതാണ്.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ, പ്രധാനപ്പെട്ട പാഠഭാഗങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് മുൻകാല ചോദ്യ പേപ്പർ സഹായകമാകും. പഠന രീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും സ്വയം വിലയിരുത്തലുകൾ നടത്തുന്നതിനും ഈ മാർഗ്ഗം ഏറെ പ്രയോജനകരമാണ്.ഇതിലൂടെ വിദ്യാർത്ഥിക്ക് പരീക്ഷയെ അഭിമുഖീകരിക്കാൻ മികച്ച ആത്മവിശ്വാസം ലഭിക്കുന്നു.
പരീക്ഷാ സമയം കൃത്യമായി വിനിയോഗിക്കുന്നതിനുള്ള നല്ലൊരു പരിശീലനമാണ് മുൻകാല ചോദ്യ പേപ്പർ പരിഹരിക്കുന്നതിലൂടെ ലഭിക്കുക. സമയ പരിമിധികൾ മനസ്സിലാക്കി നിശ്ചിത സമയത്തിനുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. ഒപ്പം തന്നെ കഴിവും ബലഹീനതകളും സ്വയം വിലയിരുത്താനും പോരായ്മകൾ നികത്തി അനുയോജ്യമായ പഠന പ്ലാൻ തയ്യാറാക്കാനും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണ് കേരള എസ്എസ്എൽസി മുൻകാല ചോദ്യപേപ്പറുകൾ (Kerala SSLC previous year Question papers).
വിഷയം | ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് |
മലയാളം പേപ്പർ I | LINK |
മലയാളം പേപ്പർ II | LINK |
ഹിന്ദി | LINK |
ഇംഗ്ലീഷ് | LINK |
സംസ്കൃതം പേപ്പർ I(for academic and sanskrit school) | LINK |
അറബിക് | LINK |
ഉറുദു | LINK |
ഫിസിക്സ് | LINK |
കെമിസ്ട്രി | LINK |
ബയോളജി | LINK |
മാത്തമാറ്റിക്സ് | LINK |
ഇൻഫർമേഷൻ ടെക്നോളജി | LINK |
ചോദ്യത്തിൻ്റെ തരം | ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളുടെ എണ്ണം | ഫോക്കസ് ഏരിയയിൽ അറ്റൻഡ് ചെയ്യേണ്ട ചോദ്യങ്ങളുടെ എണ്ണം | നോൺ-ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളുടെ എണ്ണം | നോൺ-ഫോക്കസ് ഏരിയയിൽ അറ്റൻഡ് ചെയ്യേണ്ട ചോദ്യങ്ങളുടെ എണ്ണം |
---|---|---|---|---|
1 മാർക്കിനുള്ള ചോദ്യങ്ങൾ | 6 | 4 | 4 | 4 |
2 മാർക്കിനുള്ള ചോദ്യങ്ങൾ | 5 | 3 | 3 | 2 |
4 മാർക്കിനുള്ള ചോദ്യങ്ങൾ | 5 | 3 | 2 | 1 |
6 മാർക്കിനുള്ള ചോദ്യങ്ങൾ | 4 | 3 | 3 | 2 |
8 മാർക്കിനുള്ള ചോദ്യങ്ങൾ | 3 | 2 | – | – |
ആകെ മാർക്ക് | 84 | 56 | 36 | 24 |
ചോദ്യങ്ങളുടെ തരം | ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളുടെ എണ്ണം | ഫോക്കസ് ഏരിയയിൽ അറ്റൻഡ് ചെയ്യേണ്ട ചോദ്യങ്ങളുടെ എണ്ണം | നോൺ-ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളുടെ എണ്ണം | നോൺ-ഫോക്കസ് ഏരിയയിൽ അറ്റൻഡ് ചെയ്യേണ്ട ചോദ്യങ്ങളുടെ എണ്ണം |
---|---|---|---|---|
1 മാർക്കിനുള്ള ചോദ്യങ്ങൾ | 6 | 4 | 3 | 3 |
2 മാർക്കിനുള്ള ചോദ്യങ്ങൾ | 1 | 1 | 2 | 1 |
3 മാർക്കിനുള്ള ചോദ്യങ്ങൾ | 4 | 3 | 1 | 1 |
4 മാർക്കിനുള്ള ചോദ്യങ്ങൾ | 3 | 2 | 2 | 1 |
5 മാർക്കിനുള്ള ചോദ്യങ്ങൾ | 2 | 1 | – | – |
ആകെ മാർക്ക് | 42 | 28 | 18 | 12 |
മലയാളം
കേരള പാഠാവലി
യൂണിറ്റ് | പാഠത്തിൻ്റെ പേര് |
1.കാലാതീതം കാവ്യ വിസ്മയം | ലക്ഷ്മണസാന്ത്വനംഋതുയോഗംപാവങ്ങൾ |
2.അനുഭൂതികൾ ആവിഷ്ക്കാരങ്ങൾ | വിശ്വരൂപംപ്രിയദർശനംകടൽത്തീരത്ത് |
3.സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ | പ്രലോഭനംയുദ്ധത്തിൻ്റെ പരിണാമം |
മലയാളം
അടിസ്ഥാന പാഠാവലി
യൂണിറ്റ് | പാഠത്തിൻ്റെ പേര് |
1.ജീവിതം പടർത്തുന്ന വേരുകൾ | പ്ലാവിലക്കഞ്ഞി ഓരോ വിളിയും കാത്ത് അമ്മത്തൊട്ടിൽ |
2. നിലാവ് പെയ്യുന്ന നാട്ടു വഴികൾ | കൊച്ചു ചക്കരച്ചി ഓണമുറ്റത്ത് കോഴിയും കിഴവിയും |
ഇംഗ്ലീഷ്
യൂണിറ്റ് | പാഠത്തിൻ്റെ പേര് |
Unit 1 | Adventures in a Banyan Tree The Snake and the Mirror Lines written in Early Spring |
Unit 2 | Project Tiger |
Unit 3 | The Best Investment I Ever Made The Ballad of Father Gilligan The Danger of a Single Story |
Unit 4 | The Scholarship Jacket |
Unit 5 | Mother to Son |
ഹിന്ദി( മൂന്നാം ഭാഷ)
യൂണിറ്റ് | പാഠം |
इकाई 1 | 1. बीरबहूटी 2. टूटा पहिया |
इकाई 2 | 3. आई एम कलाम के बहाने 4. सबसे बड़ा शॉ मैन |
इकाई 3 | 5. अकाल और उसके बाद 6. ठाकुर का कुआँ |
സാമൂഹ്യശാസ്ത്രം I
യൂണിറ്റ് നമ്പർ | യൂണിറ്റിൻ്റെ പേര് | പ്രത്യേകം ശ്രദ്ധ നൽകേണ്ട മേഖലകൾ |
1 | ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ | അമേരിക്കൻ സ്വാതന്ത്യ സമരംഫ്രഞ്ച് വിപ്ലവംറഷ്യൻ വിപ്ലവം |
2 | ലോകം ഇരുപതാം നൂറ്റാണ്ടിൽ | ഒന്നാം ലോകയുദ്ധം കാരണങ്ങൾമുസോളിനിയും ഫാഷിസവുംഹിറ്റ്ലറും നാസിസവുംഇരുചേരികൾക്കുമൊരു ബദൽ- ചേരിചേരായ്മ |
3 | പൊതുഭരണം | പൊതുഭരണംപൊതുഭരണത്തിൻ്റെ പ്രാധാന്യംഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷതകൾഇന്ത്യൻ സിവിൽ സർവ്വീസ് |
4 | ബ്രിട്ടീഷ് ചൂഷണവും ചെറുത്ത് നിൽപ്പുകളും | ബ്രിട്ടീഷ് നയങ്ങളുടെ പ്രത്യാഘാതങ്ങൾകുറിച്യ കലാപം1857ലെ ഒന്നാം സ്വാതന്ത്യ സമരം |
5 | സംസ്ക്കാരവും ദേശീയതയും | വിദ്യാഭ്യാസം ദേശത്തിന്ദേശീയത കലയിൽ |
6 | സമരവും സ്വാതന്ത്യവും | ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾനിസ്സഹകരണ സമരവും ഖിലാഫത്ത് പ്രസ്ഥാനവുംപൂർണ്ണസ്വരാജും സിവിൽ നിയമ ലംഘനവുംബ്രിട്ടീഷുകാർ ഇന്ത്യ വിടുക |
7 | സ്വാതന്ത്ര്യാനന്തര ഇന്ത്യ | നാട്ടുരാജ്യങ്ങളുടെ സംയോജനംഇന്ത്യയും ബഹിരാകാശ ഗവേഷണവുംവിദേശനയംപഞ്ചശീല തത്വങ്ങൾ |
8 | കേരളം ആധുനികതയിലേക്ക് | ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല ചെറുത്ത് നിൽപ്പുകൾ-പഴശ്ശിക്കലാപങ്ങൾ പരിഷ്ക്കരണ പ്രസ്ഥാനങ്ങളും സാമൂഹിക മാറ്റങ്ങളുംദേശീയ പ്രസ്ഥാനവും സ്ത്രീകളും |
9 | രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും | രാഷ്ട്രത്തിൻ്റെ ചുമതലകൾരാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങൾപൗരത്വം |
10 | പൗരബോധം | പൗരബോധം എങ്ങനെ വളർത്തിയെടുക്കാം. കുടുംബം,വിദ്യാഭ്യാസം, സംഘടനകൾ,മാധ്യമങ്ങൾപൗരബോധം വെല്ലുവിളികൾ |
11 | സമൂഹശാസ്ത്രം എന്ത്? എന്തിന്? | ആദ്യകാല സമൂഹശാസ്ത്ര ചിന്തകൾസമൂഹശാസ്ത്രത്തിലെ പഠനരീതികൾ- സോഷ്യൽ സർവ്വേ,അഭിമുഖം,നിരീക്ഷണം,കേസ് സ്റ്റഡി |
സാമൂഹ്യശാസ്ത്രം II
യൂണിറ്റ് നമ്പർ | യൂണിറ്റിൻ്റെ പേര് | പ്രത്യേകം ശ്രദ്ധനൽകേണ്ട ഭാഗങ്ങൾ |
1 | ഋതുഭേദങ്ങളും സമയവും | സൂര്യൻ്റെ അയനവും ഋതുക്കളുംഭ്രമണവും സമയനിർണയവുംഗ്രീനിച്ച് സമയംസ്റ്റാൻഡേർഡ് സമയംഇന്ത്യൻ സ്റ്റാൻഡേർഡ് സമയംഅന്താരാഷ്ട്ര ദിനാങ്കരേഖ |
2 | കാറ്റിൻ്റെ ഉറവിടം തേടി | അന്തരീക്ഷ മർദ്ദംഉയരവും അന്തരീക്ഷ മർദ്ദവുംതാപവും അന്തരീക്ഷ മർദ്ദവുംആർദ്രതയും അന്തരീക്ഷ മർദ്ദവുംആഗോളമർദ്ദ മേഖലകൾആഗോളവാതകങ്ങൾ |
3 | മാനവ വിഭവശേഷി വികസനം ഇന്ത്യയിൽ | മാനവ വിഭവത്തിൻ്റെ ഗുണപരമായ സവിശേഷതകൾവിദ്യാഭ്യാസവും മാനവ വിഭവശേഷി വികസനവുംമാനവ വിഭവശേഷി വികസനവും ആഗോള പരിപാലനവും |
4 | ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ | ധരാതലീയ ഭൂപടങ്ങൾധരാതലീയ ഭൂപടങ്ങളുടെ ഉപയോഗങ്ങൾഗ്രിഡ് റഫറൻസ്ഈസ്റ്റിംഗ്സ്നോർത്തിംങ്സ്നാലക്ക ഗ്രിഡ് റഫറൻസ് |
5 | പൊതുചെലവും പൊതു വരുമാനവും | പൊതുവരുമാനംനികുതികൾഇന്ത്യയിലെ പ്രധാന പ്രത്യക്ഷ നികുതികൾചരക്കു സേവന നികുതിവിവധതരത്തിലുള്ള ചരക്ക് സേവന നികുതികൾ |
6 | ആകാശക്കണ്ണുകളും അറിവിൻ്റെ വിശകലനവും | വിദൂര സംവേദനംപ്ലാറ്റ് ഫോമിനെ അടിസ്ഥാനമാക്കിയുള്ള വർഗീകരണംഭൂസ്ഥിര ഉപഗ്രഹങ്ങൾസൗരസ്ഥിര ഉപഗ്രഹങ്ങൾഭൂവിവര വ്യവസ്ഥയുടെ വിശകലന സാധ്യതകൾഓവർലേ വിശകലംആവൃത്തി വിശകലനം |
7 | വൈവിധ്യങ്ങളുടെ ഇന്ത്യ | ഹിമവൽ ഭൂവിൽഉത്തര പർവ്വത മേഖല-ട്രാൻസ് ഹിമാലയം-ഹിമാലയം-കിഴക്കൻ മലനിരകൾഹിമാലയൻ നദികൾഉപദ്വീപീയ നദികൾതീരസമതലംപടിഞ്ഞാറൻ തീരസമതലംകിഴക്കൻ തീരസമതലംകാലാവസ്ഥതെക്കുപടിഞ്ഞാറൻ മൺസൂൺകാലംമൺസൂണിൻ്റെ പിൻവാങ്ങൽ കാലംഭൂപടംനദികൾപർവ്വതനിരകൾഉപദ്വീപീയ പീഠഭൂമി |
8 | ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം | കാർഷിക കാലങ്ങൾഭക്ഷ്യവിളകൾഗതാഗതംജലഗതാഗതംഭൂപടം: ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ |
9 | ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും | ഭാരതീയ റിസർവ്വ് ബാങ്ക് ധർമങ്ങൾവാണിജ്യ ബാങ്കുകളുടെ ധർമങ്ങൾബാങ്കിംഗ് രംഗത്തെ ആധുനിക പ്രവണതകൾ |
10 | ഉപഭോക്താവ്: സംതൃപ്തിയും സംരക്ഷണവും | 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമംഭരണതലത്തിലെ സംവിധാനങ്ങൾ |
ഊർജതന്ത്രം
യൂണിറ്റ് 1. വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ
വൈദ്യുത ഉപകരണങ്ങളിലെ ഊർജമാറ്റം, വൈദ്യുത പ്രവാഹത്തിൻ്റെ താപഫലം, ജൂൾ നിയമം, ഗണിത പ്രശ്നങ്ങൾ, വൈദ്യുത പവർ, വൈദ്യുത പവറുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങൾ, വൈദ്യുത താപന ഉപകരണങ്ങൾ, ഹീറ്റിംഗ് കോയിലായി ഉപയോഗിക്കുന്ന പദാർത്ഥത്തിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ,ഷോർട്ട് സെർക്കീട്ട്, ഓവർലോഡിംഗ്,സുരക്ഷാഫ്യൂസിൻ്റെ പ്രവർത്തനം, ഫ്യൂസ് വയറായി ഉപയോഗിക്കുന്ന പദാർത്ഥത്തിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ, പ്രതിരോധങ്ങളുടെ ക്രമീകരണം, ശ്രേണീരീതി,സമാന്തരരീതി, ഇതുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങൾ.
യൂണിറ്റ് 2. വൈദ്യുത കാന്തിക ഫലം
വൈദ്യുത പ്രവാഹമുള്ള ചാലകത്തിന് ചുറ്റുമുള്ള കാന്തിക മണ്ഡലം,വലതുകൈ പെരുവിരൽ നിയം,ഒരു സോളിനോയിഡിന് ചുറ്റുമുള്ള കാന്തിക മണ്ഡലം, കാന്തിക ധ്രുവത, കാന്തിക മണ്ഡലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ, മോട്ടോർ തത്വം, ഡിസി മോട്ടോർ, ചലിക്കും ചുരുൾ ലൗഡ് സ്പീക്കർ-ഘടന പ്രവർത്തനം
യൂണിറ്റ് 3. വൈദ്യുത കാന്തിക പ്രേരണം
വൈദ്യുത കാന്തിക പ്രേരണം, പ്രേരിത emfനെ സ്വാധീനിക്കുന്ന ഘടകങ്ങൾ, ACജനറേറ്റർ, DC ജനറേറ്റർ, സെൽ എന്നിവയിൽ നിന്നുള്ള വൈദ്യുതി-പ്രത്യേകതകൾ,ഗ്രാഫിക് ചിത്രീകരണം, AC ജനറേറ്റർ, DC ജനറേറ്റർ -ഘടന, പ്രവർത്തനം, മ്യൂച്ചൽ ഇൻഡക്ഷൻ, ട്രാൻസ്ഫോമറുകൾ ഘടന, ചലിക്കും ചുരുൾ മൈക്രോഫോൺ, ഉയർന്ന വോൾട്ടേജിൽ ഉള്ള പവർ പ്രേഷണം, വൈദ്യതാഘാതം-പ്രഥമ ശുശ്രൂഷ.
യൂണിറ്റ് 4. പ്രകാശ പ്രതിപതനം
പ്രതിപതനം, പ്രതിപതന നിയമങ്ങൾ, കോൺകേവ് ദർപ്പണം, കോൺവെക്സ് ദർപ്പണം, ഇവ രൂപീകരിക്കുന്ന പ്രതിബിംബത്തിൻ്റെ പ്രത്യേകതകൾ, ദർപ്പണ സമവാക്യം, ആവർധനം ഇതുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങൾ, ന്യൂ കാർട്ടീഷൻ ചിഹ്ന രീതി
യൂണിറ്റ് 5. പ്രകാശത്തിൻ്റെ അപവർത്തനം
അപവർത്തനം, പ്രകാശിക സാന്ദ്രതയും പ്രകാശ പ്രവേഗവും, അപവർത്തനം വിവിധ മാധ്യമങ്ങളിൽ, ക്രിട്ടിക്കൽ കോൺ, പൂർണാന്തര പ്രതിപതനം, പ്രകാശിക കേന്ദ്രം, വക്രതാ കേന്ദ്രം, മുഖ്യം അക്ഷം, മുഖ്യം ഫോക്കസ് തുടങ്ങി ലെൻസുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ, പ്രതിബിംബ രൂപീകരണം രേഖാചിത്രം, പ്രതിബിംബ സവിശേഷതകൾ, ലെൻസിൻ്റെ പവർ
യൂണിറ്റ് 6. കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
കണ്ണിനെ ബാധിക്കുന്ന ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി തുടങ്ങിയവക്കുള്ള കാരണവും പരിഹാര മാർഗ്ഗങ്ങളും, പ്രകാശ പ്രകീർണനം, മഴവില്ല്, പ്രകാശത്തിൻ്റെ വിസരണം, വിസരണവും വർണ്ണങ്ങളുടെ തരംഗ ദൈർഘ്യവും തമ്മിലുള്ള ബന്ധം, അസതമയ സൂര്യൻ ചുവപ്പ് നിറത്തിൽ കാണുവാനുള്ള കാരണം.
യൂണിറ്റ് 7. ഊർജ സ്രോതസ്സുകൾ
പൂർണ ജ്വലനവും ഭാഗിക ജ്വലനവും, ഫോസിൽ ഇന്ധനങ്ങൾ – കൽക്കരി,സിഎൻജി,എൽപിജി,- ഇവയുമായി ബന്ധപ്പെട്ട സുരക്ഷ, ഗ്രീൻ എനർജി, ബ്രൌൺ എനർജി, ഊർജ പ്രതിസന്ധി- കാരണങ്ങളും -പരിഹാര മാർഗങ്ങളും.
രസതന്ത്രം
യൂണിറ്റ് 1. പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
യൂണിറ്റ് 2. വാതക നിയമവും മോൾ സങ്കല്പനവും
യൂണിറ്റ് 3. ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും
യൂണിറ്റ് 4. ലോഹനിർമ്മാണം
യൂണിറ്റ് 5. അലോഹ സംയുക്തങ്ങൾ
യൂണിറ്റ് 6. ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും
യൂണിറ്റ് 7. ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനം
ജീവശാസ്ത്രം
യൂണിറ്റ് 1. അറിയാനും പ്രതികരിക്കാനും
യൂണിറ്റ് 2. അറിവിൻ്റെ വാതായനങ്ങൾ
കണ്ണ്-ചിത്രം,കോർണിയ, ഐറിസ്, പ്യൂപ്പിൾ, ലെൻസ്, റെറ്റിന, പീതബിന്ദു, അന്ധബിന്ദു, നേത്രനാഡി എന്നീ ഭാഗങ്ങൾ- പ്രത്യേകതകളും ധർമങ്ങളും
റോഡ്, കോൺ കോശങ്ങൾ- വർണകങ്ങളും ധർമങ്ങളും
കാഴ്ച എന്ന അനുഭവവുമായി ബന്ധപ്പെട്ട ഫ്ലോചാർട്ട്
നിശാന്ധത, സീറോഫ്താൽമിയ, വർണ്ണാന്ധത- കാരണങ്ങളും ലക്ഷണങ്ങളും
ചെവി- ബാഹ്യകർണം, മധ്യകർണം, ആന്തരകർണം,- ഭാഗങ്ങളും ധർമങ്ങളും
രുചി, ഗന്ധം എന്നിവ തിരിച്ചറിയുന്ന പ്രവർത്തനത്തിലെ ഘട്ടങ്ങൾ.
യൂണിറ്റ് 3. സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ
യൂണിറ്റ് 4. അകറ്റി നിർത്താം രോഗങ്ങളെ
യൂണിറ്റ് 5. പ്രതിരോധത്തിൻ്റെ കാവലാളുകൾ
യൂണിറ്റ് 6. ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ
യൂണിറ്റ് 7. നാളെയുടെ ജനിതകം
യൂണിറ്റ് 8. ജീവൻ പിന്നിട്ട പാതകൾ
ഗണിതശാസ്ത്രം
യൂണിറ്റ് നമ്പർ | പേര് | ശ്രദ്ധിക്കേണ്ട പാഠഭാഗങ്ങൾ |
1 | സമാന്തര ശ്രേണികള്‍ | സമാന്തര ശ്രേണികള്‍ എന്ന ആശയം. പദവും സ്ഥാനവും.സമാന്തര ശ്രേണികളുടെ ബീജഗണിതം.ആദ്യ n പദങ്ങളുടെ തുക.പദങ്ങളുടെ തുക (ബീജഗണിതരൂപം ഒഴികെ ) |
2 | വൃത്തങ്ങള്‍ | അർദ്ധവൃത്തത്തിലെ കോണ്‍.വൃത്താംശത്തിലൂടെ രൂപപ്പെട്ട കോണ്‍ചക്രീയചതുർഭുജം.ഒരു ബിന്ദുവിനെ മുറിച്ചു കടക്കുന്ന AB, BC എന്നീ രണ്ട് ഞാണുകൾP യിലൂടെ, PA × PB= PC × PD.PA × PB= PC.ദീർഘചതുരത്തിൻ്റെ തുല്യ പരപ്പളവുള്ള സമചതുരം. |
3 | സാധ്യതകളുടെ ഗണിതം | ഗണിതശാസ്ത്രപരമായി സാധ്യത നിർവചിക്കാം. |
4 | രണ്ടാംകൃതി സമവാക്യങ്ങള്‍ | രണ്ടാംകൃതി സമവാക്യങ്ങള്‍ രൂപീകരിക്കാം.ദീർഘചതുരങ്ങളുടെ പരപ്പളവും ചുറ്റളവുമായി ബന്ധപ്പെട്ട വര്‍ഗ പ്രശ്നങ്ങള്‍..രണ്ടാംകൃതി സമവാക്യങ്ങള്‍ പരിഹരിക്കാം. (വര്‍ഗത്തികവ് രീതി) |
5 | ത്രികോണമിതി | 45°,45°,90°; 30°,60°,90° എന്നീ കോണുകളുള്ള ത്രികോണങ്ങൾപുതിയ കോണളവുകള്‍ (സൈന്‍, കോസൈന്‍)അകലങ്ങളും ഉയരങ്ങളും (45°, 45°, 90°; 30°, 60°,90 എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ) |
6 | സൂചകസംഖ്യകള്‍ | സൂചക അക്ഷം, സൂചകസംഖ്യകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശയം.സൂചകസംഖ്യകള്‍ ഉപയോഗിച്ച് ബിന്ദുക്കളുടെ സ്ഥാനം നിർവചിക്കാം.വശങ്ങൾ അക്ഷത്തിന് സമാന്തരമായിരിക്കുന്ന ദീർഘചതുരത്തിൻ്റെ ശീര്‍ഷകങ്ങളുടെ സൂചകസംഖ്യകള്‍.ബിന്ദുക്കൾ തമ്മിലുള്ള ദൂരം. |
7 | തൊടുവരകള്‍ | തൊടുവര എന്ന ആശയം.വൃത്തത്തിലെ ഒരു ബിന്ദുവിലൂടെയുള്ള തൊടുവര.ഞാണും തൊടുവരയും.വൃത്തത്തിനു പുറത്തുള്ള ഒരു ബിന്ദുവില്‍ നിന്നുള്ള തൊടുവര. |
8 | ജ്യാമിതിയും ബീജഗണിതവും | മധ്യബിന്ദുവിന്റെ സൂചകസംഖ്യകള്‍ .വരയുടെ ചരിവ്. |
9 | ബഹുപദങ്ങള്‍ | P(x)=q(x) × r(x) ആണെങ്കില്‍ P(x) ന്‍റെ ഘടകങ്ങളാണ് q(x) and r(x)P(x) −P(a) ന്‍റെ ഘടകമാണ് (x-a) |
10 | സ്ഥിതിവിവരക്കണക്ക് | തരംതിരിക്കാത്ത ഡാറ്റയുടെ മാധ്യവും മധ്യമവും. |
സിലബസ് കൃത്യമായി മനസിലാക്കി മുൻകാല ചോദ്യ പേപ്പറുകൾ പരിശീലിക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഉയർന്ന മാർക്ക് നേടാനാകും.ചോദ്യ പാറ്റേൺ, സ്ഥിരമായി ചോദിക്കുന്ന ഭാഗങ്ങൾ, പരീക്ഷാ സമയം ക്രമീകരിക്കുന്നതിലുള്ള കൃത്യത എന്നിവ മനസിലാക്കാനും മുൻകാല ചോദ്യ പേപ്പറുകളിൽ നിന്നും സാധിക്കും.
ചോ1.ഫോക്കസ് ഏരിയയിൽ നിന്ന് മാത്രമാണോ ചോദ്യങ്ങൾ തയ്യാറാക്കുന്നത്
ഉ1.കോവിഡുമായി ബന്ധപ്പെട്ട് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിൽ തടസങ്ങൾ നേരിട്ടതിനാലാണ് ഫോക്കസ് ഏരിയ നോൺഫോക്കസ് ഏരിയ എന്നീ തരത്തിലുള്ള വേർതിരിവ് പാഠഭാഗങ്ങളിൽ നടത്തിയത്. എന്നാൽ ക്ലാസുകൾ പഴയ തരത്തിലാവുകയും ഓൺലൈൻ പഠനം ഒഴിവാക്കുകയും ചെയ്തതോടെ ഈ രീതി മാറാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സിലബസിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം
ചോ2.മുൻകാല ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യാനാകുമോ?
ഉ2.തീർച്ചയായും. നിങ്ങളുടെ ആവശ്യാനുസരണം മുൻകാല ചോദ്യ പേപ്പർ ഡൌൺലോഡ് ചെയ്ത് പരിശീലിക്കാവുന്നതാണ്.
ചോ3.മുൻ വർഷത്തെ ചോദ്യ പേപ്പറിൽ ഏത് വിഷയമാണ് ബുദ്ധിമുട്ടനുഭവപ്പെടുന്നത്
ഉ3.ഓരോരുത്തരുടേയും പഠിക്കാനുള്ള കഴിവിനെ ആശ്രയിച്ചാണ് ഓരോ വിഷയങ്ങളും എത്രത്തോളം ബുദ്ധിമുട്ടാണ് എളുപ്പമാണ് എന്ന് വിലയിരുത്തുന്നത്. മുൻ വർഷങ്ങളിൽ കണക്ക് ചോദ്യ പേപ്പർ അൽപം ബുദ്ധിമുട്ടുണ്ടാക്കിയതായി കുട്ടികൾ അഭിപ്രായപ്പെട്ടിരുന്നു. സിലബസിനെ മുൻനിർത്തി നന്നായി പഠിക്കാൻ ശ്രമിക്കുക. എങ്കിൽ എല്ലാ വിഷയവും നിങ്ങൾക്ക് എളുപ്പമുള്ളതാകും.
കേരള SSLC മുൻവർഷ ചോദ്യ പേപ്പറുകൾ എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ തുടരുക. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.