• എഴുതിയത് aryan
  • മാറ്റം വരുത്തിയ തീയതി 05-09-2022

കേരള ബോർഡ് SSLC പരീക്ഷ 2023: ചോദ്യ പേപ്പറുകൾ

img-icon

ചോദ്യ പേപ്പർ പരിശീലനം എന്തിന്?

SSLC കേരള ബോർഡ് പരീക്ഷ എന്ത് മാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് നമുക്കറിയാം. ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ആദ്യത്തെ കടമ്പയാണ് പത്താം ക്ലാസിലെ വർഷാവസാന പരീക്ഷ. കുറച്ചു നാടകീയമായി പറഞ്ഞാൽ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാൻ പലപ്പോഴും കേരളാ ബോർഡ്  SSLC പരീക്ഷയ്ക്ക് സാധിക്കും. അത്രമേൽ പ്രാധാന്യം അർഹിക്കുന്നതിനാൽ ആണ് മാതാപിതാക്കളും അധ്യാപകരും പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളിൽ ഇത്ര മാത്രം ശ്രദ്ധ അർപ്പിക്കുന്നത്. 

തയ്യാറെടുപ്പിൻ്റെ ആദ്യപടി എന്ന് പറയുന്നത് മുൻവർഷത്തെ ചോദ്യപേപ്പറിലൂടെ കടന്നു പോവുക എന്നതാണ്. അങ്ങനെ ചെയ്യുക വഴി എക്സാം പാറ്റേണിനെ പറ്റി മനസിലാക്കാനും ആവർത്തിച്ച് വരുന്ന ചോദ്യങ്ങൾ അറിയാനും സാധിക്കും. പരീക്ഷയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് പോയ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ സഹായിക്കും. 2023ലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി 2022 അധ്യയന വർഷത്തെ ചോദ്യ പേപ്പറുകൾ പരിശോധിക്കാം. ചോദ്യ പേപ്പറുകൾ ലഭിക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യാം

വിഷയം ചോദ്യ പേപ്പർ 
മലയാളം I ഡൗൺലോഡ് 
മലയാളം II ഡൗൺലോഡ് 
ഇംഗ്ലീഷ്ഡൗൺലോഡ് 
ഹിന്ദിഡൗൺലോഡ് 
ഗണിതശാസ്ത്രംഡൗൺലോഡ് 
സാമൂഹ്യശാസ്ത്രംഡൗൺലോഡ് 
ഊര്‍ജതന്ത്രം ഡൗൺലോഡ് 
രസതന്ത്രംഡൗൺലോഡ് 
ജീവശാസ്ത്രംഡൗൺലോഡ് 
IT പ്രാക്റ്റിക്കലുകള്‍ഡൗൺലോഡ് 

കേരള പൊതു പരീക്ഷാ ബോർഡ്(KBPE)

1 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള ഔദ്യോഗിക സ്‌കൂൾ തല വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനത്തിൻ്റെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് കേരള പൊതു പരീക്ഷാ ബോർഡ് (കെബിപിഇ). കേരളത്തിലെ സെക്കൻഡറി വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന സ്ഥാപനമാണ് KBPE. പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിക്കുക, പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുക, പരീക്ഷയുടെ സമയവിവരപട്ടിക തയ്യാറാക്കുക, പരീക്ഷ നടത്തുക, ഫലം പ്രഖ്യാപിക്കുക, സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക, സർട്ടിഫിക്കറ്റിനുള്ള അപാകതകൾ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം നടത്തുന്നത് KBPEയുടെ മേൽനോട്ടത്തിലാണ്

.

KBPE ഹൈലൈറ്റുകൾ

ബോർഡ് KBPE (കേരള പൊതു പരീക്ഷാ ബോർഡ്)
രൂപീകരണം 1965
മുഖ്യകാര്യാലയം തിരുവനന്തപുരം,ഇന്ത്യ
വിലാസം കേരള പൊതു പരീക്ഷാ ബോർഡ്

ഡയറക്ടറേറ്റ് ഓഫ് സെക്കൻ്ററി എഡ്യുക്കേഷൻ,
ഓഫീസ് ഓഫ് ഗവൺമെൻ്റ് എക്സാമിനേഷൻ,
പൂജപ്പുര, തിരുവനന്തപുരം, കേരളം-695012
ഔദ്യോഗിക ഭാഷ മലയാളം &ഇംഗ്ലീഷ്
സെക്രട്ടറി,പൊതു വിദ്യാഭ്യാസ വിഭാഗം വി.ശിവൻകുട്ടി
ബന്ധപ്പെടേണ്ട നമ്പർ 0471-2546806 /0471-2546832

കേരള എസ്എസ്എൽസി പരീക്ഷ- ഒറ്റനോട്ടത്തിൽ

പരാമീറ്ററുകള്‍വിവരണം
പരീക്ഷയുടെ പേര്കേരള പൊതു പരീക്ഷ ബോർഡ്
പരീക്ഷയുടെ നിലവാരംസംസ്ഥാന തലം
രജിസ്ട്രേഷൻ്റെ രീതിഓൺലൈൻ
പരീക്ഷയുടെ രീതിഓഫ്‌ലൈൻ
ക്ലാസ് 10 ഭാഷാ വിഷയങ്ങൾമലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീഷണൽ ഇംഗ്ലീഷ്, അഡീഷണൽ ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയൻ്റൽ (സംസ്‌കൃത സ്‌കൂളുകൾക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയൻ്റൽ (അറബിക് സ്‌കൂളുകൾക്ക്)
ക്ലാസ് 10 പഠന വിഷയങ്ങൾഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, സാമൂഹ്യശാസ്ത്രം, IT
പരീക്ഷയുടെ ആവൃത്തിവർഷത്തിൽ ഒരിക്കൽ
പരീക്ഷാ തീയതിഅനൗൺസ് ചെയ്തിട്ടില്ല
പരീക്ഷയുടെ ദൈര്‍ഘ്യം2.5 മണിക്കൂര്‍ (80 മാര്‍ക്ക്) / 1.5 മണിക്കൂര്‍s (40 മാര്‍ക്ക്)
അഡ്മിറ്റ് കാർഡ്അനൗൺസ് ചെയ്തിട്ടില്ല
ഫലംഅനൗൺസ് ചെയ്തിട്ടില്ല
ഔദ്യോഗിക വെബ്സൈറ്റ്https://kbpe.org 

കേരള SSLC പരീക്ഷാ ടൈം ടേബിൾ 

കേരളത്തിലെ സ്വകാര്യ സ്‌കൂളുകളിലും സർക്കാർ സ്‌കൂളുകളിലും പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പൊതു പരീക്ഷകൾ എല്ലാ വർഷവും മാർച്ച് മാസത്തിൽ കേരള എസ്എസ്എൽസി ബോർഡ് നടത്തും. സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഈ ബോർഡ് പരീക്ഷകൾ 2023 മാർച്ച് 1 ആഴ്ച / രണ്ടാം ആഴ്ച മുതൽ നടത്താൻ കേരള സംസ്ഥാന സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. വാർഷിക പരീക്ഷയ്‌ക്കുള്ള ഓൺലൈൻ ഫോം പൂരിപ്പിക്കൽ നവംബർ മാസത്തിൽ ആരംഭിക്കുമെന്നും അതിനാൽ 2023-ലെ ഫൈനൽ തിയറി പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് നിശ്ചിത കാലയളവിൽ അപേക്ഷാ ഫോം സമർപ്പിക്കാമെന്നും കെഎസ്ഇബി അധികൃതർ അവകാശപ്പെട്ടു. പത്താം ക്ലാസ് ഫൈനൽ പരീക്ഷ എഴുതാൻ തയ്യാറുള്ള വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളും റിവൈസ് ചെയ്യാൻ സഹായകരമാകാൻ വേണ്ടി കേരള SSLC ടൈം ടേബിൾ 2023 ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുന്നു.

പരീക്ഷാ കലണ്ടർ 

2022-23 അധ്യയന വർഷത്തേക്ക് ഉള്ള SSLC കേരളാ പരീക്ഷാ ടൈംടേബിൾ   ഡിസംബർ മാസത്തിലോ അതിനു അടുത്ത മാസത്തിലോ KBPE പ്രസിദ്ധീകരിക്കും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് മാസത്തിലോ അതിനടുത്തോ നടക്കും.

2022-23 അധ്യയന വർഷത്തെ KBPE പുറത്തിറക്കിയ പത്താം ക്ലാസ് പരീക്ഷാ ടൈംടേബിൾ. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള പട്ടിക പരിശോധിക്കുക.

പരീക്ഷാ തിയ്യതി നേരത്തേ അറിയുക വഴി വിദ്യാർത്ഥികൾക്ക് അതിനായി തയ്യാറെടുക്കാനും വളരെ എളുപ്പമാണ്.

10th Kerala Board Exam Timetable

തിയ്യതി പരീക്ഷ 
March 2023 ഒന്നാം ഭാഷ- പാർട്ട് 1 
March 2023 ഒന്നാം ഭാഷ- പാർട്ട് 2 
March 2023 സാമൂഹ്യശാസ്ത്രം
March 2023 ഇംഗ്ലീഷ് 
March 2023 മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളെജ് 
March 2023 ജീവശാസ്ത്രം
March 2023 ഗണിതശാസ്ത്രം
March 2023 ഊര്‍ജതന്ത്രം
March 2023 രസതന്ത്രം

ശ്രവണ വൈകല്യമുള്ള വിദ്യാർത്ഥികൾക്കുള്ള കേരള എസ്എസ്എൽസി ടൈംടേബിൾ  Kerala SSLC Time Table for Hearing Impaired Students

കേരള പരീക്ഷാഭവൻ ഉദ്യോഗസ്ഥർ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക പത്താം ക്ലാസ് ടൈംടേബിൾ പുറത്തിറക്കി. അതേ കുറിച്ചു അറിയാൻ താഴെയുള്ള പട്ടിക പരിശോധിക്കുക.

തിയ്യതി വിഷയങ്ങൾ 
March 2023 മലയാളം 
March 2023 എനർജി മെക്കാനിക്‌സ് 
March 2023 ഇംഗ്ലീഷ്, Imnla
March 2023 സാമൂഹ്യശാസ്ത്രം
March 2023 ജീവശാസ്ത്രം

 2023 കേരള ബോർഡ് ക്ലാസ് 10 പരീക്ഷാ സിലബസ് 

ഉറപ്പുള്ള ഒരു അടിത്തറ ഇല്ലാതെ ഒരു കെട്ടിട്ടം നമുക്ക് പണിയാൻ സാധ്യമല്ല. അത് പോലെ തന്നെ ആണ് വ്യക്തമായ ഒരു സിലബസ് ഇല്ലാതെ ഒരു അധ്യയന വർഷം തുടങ്ങുന്നതും. സിലബസ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നട്ടെല്ല് ആണ് എന്ന് നമുക്ക് പറയാം. അതില്ലാതെ ഒരു അധ്യയന വർഷവും  മുൻപോട്ടു പോകില്ല. 

വിദ്യാർത്ഥികൾ തങ്ങളുടെ സിലബസ് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.  പ്രത്യേകിച്ചും കേരള ബോർഡ് ക്ലാസ് 10 വിദ്യാർത്ഥികൾ. സിലബസിനെ കുറിച്ചുള്ള അഗാധമായ അവഗാഹം ഒരു വിദ്യാർഥിയെ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങാൻ സഹായിക്കുന്നു. സിലബസിനെ കുറിച്ച് അറിയുക വഴി ഒരു വിദ്യാർത്ഥിക്ക് തൻ്റെ പരീക്ഷയ്ക്കായി നന്നായി തയ്യാറെടുക്കാൻ സാധിക്കുന്നു. 

കേരള ബോർഡ് ക്ലാസ് 10 സിലബസ് കേരള പൊതു പരീക്ഷാ ബോർഡാണ് തീരുമാനിക്കുന്നത്, എന്നാൽ വിദ്യാർത്ഥികൾക്ക് അവരുടെ ഒന്നാം ഭാഷയും രണ്ടാം ഭാഷയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കേരള ബോർഡ് ക്ലാസ് 10 ലെ വിഷയങ്ങളുടെ ലിസ്റ്റ് ഇതാ.

വിവരണംവിഷയങ്ങള്‍
ഒന്നാം ഭാഷമലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീഷണൽ ഇംഗ്ലീഷ്, അഡീഷണൽ ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയൻ്റൽ (സംസ്‌കൃത സ്‌കൂളുകൾക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയൻ്റൽ (അറബിക് സ്‌കൂളുകൾക്ക്)
രണ്ടാം ഭാഷ മലയാളം, തമിഴ്, കന്നഡ, സ്പെഷ്യൽ ഇംഗ്ലീഷ്, ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂൾ), സംസ്കൃതം ഓറിയൻ്റൽ പേപ്പർ-II (സംസ്കൃത സ്കൂളുകൾക്ക്), അറബിക് ഓറിയൻ്റൽ പേപ്പർ-II (അറബിക് സ്കൂളുകൾക്ക്).
രണ്ടാം ഭാഷ ഇംഗ്ലീഷ്
മൂന്നാം ഭാഷ ഹിന്ദി/പൊതുവിജ്ഞാനം
ഗണിതശാസ്ത്രം
സാമൂഹ്യശാസ്ത്രം
ഊര്‍ജതന്ത്രം
രസതന്ത്രം
ജീവശാസ്ത്രം

ഉന്നത വിജയത്തിനായി തയ്യാറെടുക്കാം 

ഏതൊരു പരീക്ഷയിലും ഉന്നത വിജയം നേടുന്നതിന് കഠിനാധ്വാനവും അർപ്പണബോധവും ആവശ്യമാണ്. പത്താം ക്ലാസ് പരീക്ഷയെ നേരിടുന്നതിനായി നേരത്തേ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടതുണ്ട് 

നിങ്ങളുടെ സ്‌കോർ പരമാവധി വർദ്ധിപ്പിക്കുന്നതിനായുള്ള ഒരു സ്റ്റഡി പ്ലാൻ ഇതാ.

പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാത്രം പഠിക്കുന്ന ശീലം നല്ലതല്ല. കൃത്യമായി കൺസപ്റ്റുകൾ മനസ്സിലാക്കി ദിവസവും പഠിക്കേണ്ടതുണ്ട്

പഠനമാരംഭിക്കുന്നതിനുമുൻപ് സിലബസ് കൃത്യമായി മനസ്സിലാക്കണം.ടെക്സ്റ്റ്ബുക്കിൽ നൽകിയിരിക്കുന്ന ഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.

നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ അല്ലെങ്കിൽ പാഠഭാഗങ്ങൾ ഏതെല്ലാമാണെന്ന് മനസ്സിലാകുക, അവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക. ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ അവസാനം പഠിക്കാനായി മാറ്റിവയ്ക്കരുത്.

പരീക്ഷാരീതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശോധിക്കുക.

FAQs

ചോ 1. മുൻവർഷത്തെ ചോദ്യപേപ്പറിലൂടെ കടന്നു പോവേണ്ട ആവശ്യകത എന്താണ്?

ഉ 1. അത് വഴി എക്സാം പാറ്റേണിനെ പറ്റി മനസിലാക്കാനും ആവർത്തിച്ച് വരുന്ന ചോദ്യങ്ങൾ അറിയാനും സാധിക്കും. 

ചോ 2. കേരള ബോർഡ് ക്ലാസ് 10  പരീക്ഷ രീതി എങ്ങനെയാണ്?

ഉ 2.  കേരള ബോർഡ് ക്ലാസ് 10  പരീക്ഷ രീതി ഓഫ്‌ലൈൻ ആയിരിക്കും.

ചോ 3. കേരള ബോർഡ് ക്ലാസ് 10  പരീക്ഷ എന്നാണ് ആരംഭിക്കുന്നത്? 

ഉ 3. കേരള ബോർഡ് പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് മാസത്തിലോ അതിനടുത്തോ ആയി ആരംഭിക്കും.

ചോ 4. 2022-23 അധ്യയന വർഷത്തേക്ക് ഉള്ള SSLC കേരളാ പരീക്ഷാ ടൈംടേബിൾ എന്ന് ലഭിക്കും?

ഉ 4. 2022-23 അധ്യയന വർഷത്തേക്ക് ഉള്ള SSLC കേരളാ പരീക്ഷാ ടൈംടേബിൾ   ഡിസംബർ മാസത്തിലോ അതിനു അടുത്ത മാസത്തിലോ KBPE പ്രസിദ്ധീകരിക്കും.

ചോ 5. KBPE -യുടെ ഔദ്യോഗിക വെബ്സൈറ്റ്?

ഉ 5. https://kbpe.org 

കേരള ബോർഡ് SSLC ചോദ്യപ്പേപ്പറുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക

3D ലേർണിങ് ബുക്ക് പ്രാക്‌ടീസ്‌, ടെസ്റ്റുകൾ സംശയനിവാരണം; എല്ലാം നിങ്ങൾക്ക് കൂടുതൽ അച്ചീവ് ചെയ്യാനായി! Embibe-ലൂടെ