
കേരള ബോർഡ് SSLC പരീക്ഷ – ആപ്ലിക്കേഷൻ ഫോം
August 16, 2022കേരള എസ്എസ്എൽസി പരീക്ഷാഫലം 2023: ഒരു വിദ്യാർത്ഥിയുടെ സ്കൂൾ പഠനകാലത്തെ നിർണായക ഭാഗമാണ് എസ്എസ്എൽസി പരീക്ഷ. പതിനൊന്നാം ക്ലാസിലേക്ക് (PLUS ONE) ആഗ്രഹിച്ച വിഷയത്തിന് പ്രവേശനം ലഭിക്കണമെന്നുണ്ടെങ്കിൽ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച മാർക്ക് നേടുക തന്നെ വേണം. ഇതിന് കൃത്യമായ ആസൂത്രണം നടത്തിയേ തീരൂ. തയ്യാറെടുപ്പുകൾ മികച്ചതാണെങ്കിൽ പരീക്ഷാ ഫലവും മികച്ചതാകും. കേരളാ ബോർഡ് എസ്എസ്എൽസി പരീക്ഷാഫലത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാം.
ബോർഡിൻ്റെ പേര് | കേരള ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻസ് |
---|---|
പരീക്ഷയുടെ പേര് | SSLC പരീക്ഷ |
ഫല പ്രഖ്യാപന തീയതി | മെയ് 2023 |
ഔദ്യോഗിക വെബ്‌സൈറ്റ് | keralaresults.nic.in |
ഫല പ്രഖ്യാപന രീതി | ഓൺലൈൻ |
സെക്രട്ടറി,പൊതു വിദ്യാഭ്യാസ വിഭാഗം | വി.ശിവൻകുട്ടി |
ബന്ധപ്പെടേണ്ട നമ്പർ | 0471-2546806 /0471-2546832 |
സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിൽ എസ്എസ്എൽസി പരീക്ഷ നടത്തി മെയ് മാസം രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം നടത്തുന്നതാണ് രീതി. എന്നാൽ കോവിഡ് പ്രതിസന്ധിക്കാലത്ത് ക്ലാസുകൾ കൃത്യമായി നടക്കാതിരുന്നതിനാൽ പരീക്ഷകളെല്ലാം ഏപ്രിൽ മെയ് മാസങ്ങളിലായായിരുന്നു നടന്നത്. അതുകൊണ്ട് തന്നെ ഫല പ്രഖ്യാപനവും വൈകി. 2021-22 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ മാസത്തിലാണ് പ്രഖ്യാപിച്ചത്.
ഡിഇഒ ഓഫിസുകളിൽ തരംതിരിച്ച് പൊലീസ് സുരക്ഷയോടെ സൂക്ഷിച്ചിരുന്ന ചോദ്യക്കടലാസുകൾ പരീക്ഷയുടെ തലേ ദിവസം അതത് ട്രഷറികളിലേക്കും ബാങ്കുകളിലേക്കും മാറ്റും. അവിടെ നിന്ന് പരീക്ഷാ ദിവസം കേന്ദ്രങ്ങളിലെത്തിക്കും. ഈ ദിവസങ്ങളിലെല്ലാം തന്നെ കനത്ത സുരക്ഷയോടെയായിരിക്കും ഓരോ പ്രവർത്തനങ്ങളും നടക്കുക.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ, പ്രധാനപ്പെട്ട പാഠഭാഗങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് മുൻകാല ചോദ്യ പേപ്പർ സഹായകമാകും. പഠന രീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും സ്വയം വിലയിരുത്തലുകൾ നടത്തുന്നതിനും ഈ മാർഗ്ഗം ഏറെ പ്രയോജനകരമാണ്.ഇതിലൂടെ വിദ്യാർത്ഥിക്ക് പരീക്ഷയെ അഭിമുഖീകരിക്കാൻ മികച്ച ആത്മവിശ്വാസം ലഭിക്കുന്നു.
പരീക്ഷാ സമയം കൃത്യമായി വിനിയോഗിക്കുന്നതിനുള്ള മറ്റൊരു നല്ല പരിശീലനമാണ് സാമ്പിൾ ചോദ്യ പേപ്പർ പരിഹരിക്കുന്നതിലൂടെ ലഭിക്കുക. സമയ പരിമിധികൾ മനസ്സിലാക്കി നിശ്ചിത സമയത്തിനുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനും ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. ഒപ്പം തന്നെ കഴിവും ബലഹീനതകളും സ്വയം വിലയിരുത്താനും പോരായ്മകൾ നികത്തി അനുയോജ്യമായ പഠനപ്ലാൻ തയ്യാറാക്കാനും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണിവ.
സംസ്ഥാന സര്‍ക്കാരിൻ്റെ വെബ് സൈറ്റുകള്‍ക്ക് പുറമേ സഫലം 2022 മൊബൈല്‍ ആപ്പ് വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം പരിശോധിക്കാൻ സാധിക്കും. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) ആണ് സഫലം ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സഫലം 2023 ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത ഫലം മാത്രമല്ല ആപ്പില്‍ ലഭിക്കുക. സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുളള പരീക്ഷാ ഫലം അവലോകനവും ആപ്പില്‍ ലഭിക്കും. കൂടാതെ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുളള അവലോകനങ്ങളും വിശകലന ഗ്രാഫുകളും അടക്കമുളളയും സഫലം ആപ്പില്‍ ഉണ്ടാകും.
2022 മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. രാവിലെ 9:45 മുതൽ 12:30 വരെയായിരുന്നു പരീക്ഷ. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് എസ്എസ്എൽസി പരീക്ഷ ഓഫ്‌ലൈനായി നടത്തിയത്. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി പരീക്ഷ എഴുതിയത്. 432436 വിദ്യാർത്ഥികൾ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാർത്ഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.
ഒരു മാസത്തോളം നീളുന്നതാണ് എസ്എൽസി പരീക്ഷാ കാലം. കോവിഡ് പ്രതിസന്ധികൾ കൂടിയുള്ളതിനാൽ ആരോഗ്യം നിലനിർത്തുന്നതിനു മുൻഗണന നൽകണം.കോവിഡ് വാക്സീൻ സ്വീകരിച്ച വിദ്യാർഥികളും സാനിറ്റൈസർ, മാസ്ക് എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.ധാരാളം ശുദ്ധജലം കുടിക്കാനും പഴങ്ങൾ, പച്ചക്കറി എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം.പതിവായി ഉറങ്ങുന്ന അത്രയും സമയം തന്നെ പരീക്ഷാ ദിനങ്ങളിലും ഉറങ്ങണം. പ്രഭാതഭക്ഷണം ഒഴിവാക്കരുത്.
ഗ്രേഡ് | ഗ്രേഡ് വാല്യൂ | ശതമാനം |
---|---|---|
A+ | 9 | 90-100 |
A | 8 | 80-89 |
B+ | 7 | 70-79 |
B | 6 | 60-69 |
C+ | 5 | 50-59 |
C | 4 | 40-49 |
D+ | 3 | 30-39 |
D | 2 | 0-29 |
റിസൾട്ട് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങിനെ
Step 1: ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക(www.keralaresults.nic.in )
Step 2: തുറന്നു വരുന്ന പേജിൽ റിസൾട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 3: റോൾ നമ്പറും മറ്റ് വിശദാംശങ്ങളും നൽകുക
Step 4: സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
Step 5: ഫലം സ്ക്രീനിൽ ദൃശ്യമാകുന്നതാണ്
Step 6: 2022 ലെ കേരള എസ്എസ്എൽസി ഫലങ്ങൾ ഡൗൺലോഡ് ചെയ്യുക
Step 7: ഭാവി ഉപയോഗങ്ങൾക്കായി അതിൻ്റെ പ്രിൻ്റൗട്ട് എടുക്കുക
മാർക്ക് ഷീറ്റ് വിശദമായി
കേരള ബോർഡ് പത്താം ക്ലാസ് പരീക്ഷയുടെ ഫലത്തിൽ ഓരോ വിഷയവും ആ വിഷയത്തിൽ വിദ്യാർത്ഥിക്ക് ലഭ്യമായ മാർക്കും അറിയാൻ സാധിക്കും.
കേരളാ ബോർഡ് SSLC പരീക്ഷ 2023; ഫലത്തിൽ അടങ്ങിയിട്ടുള്ള വിവരങ്ങൾ
ഓൺലൈൻ ഫലം ; മാതൃക
Reg No: Name: Sex: School: Category: |
||
നമ്പർ | വിഷയം | ഗ്രേഡ് |
1 | First language (Paper-l) | |
2 | First language (Paper-ll) | |
3 | English | |
4 | Hindi (Third language) | |
5 | Social Science | |
6 | Physics | |
7 | Chemistry | |
8 | Biology | |
9 | Mathematics | |
10 | Information Technology | |
Result: Eligible/Not eligible for higher studies |
കേരള SSLC പരീക്ഷ ഗ്രേഡിംഗ് രീതി
ശതമാന നിരക്ക് | ഗ്രേഡ് | ഗ്രേഡ് മൂല്യം |
---|---|---|
90-100 | A+ | 9 |
80-89 | A | 8 |
70-79 | B+ | 7 |
60-69 | B | 6 |
50-59 | C+ | 5 |
40-49 | C | 4 |
30-39 | D+ | 3 |
0-29 | D | 2 |
സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ പഠനത്തിനായുള്ള തയ്യാറെടുപ്പിനുള്ള ആദ്യ പടി പൂർത്തിയാകും. കേരള ബോർഡ് പത്താം ക്ലാസ് സിലബസിനെക്കുറിച്ച് കൂടുതലറിയാം
കേരള ബോർഡ് പത്താം ക്ലാസ് ഇംഗ്ലീഷ് സിലബസ്
(Kerala board class 10 English Syllabus)
Unit I – Glimpses of Green
Prose
Poem
Unit II – The Frames
Prose
Song
Unit III – Lore of Values
Prose
Poem
Unit IV – Flights of Fancy
Prose
Poem
Unit V – Ray of Hope
Prose
Poem
കേരള ബോർഡ് ക്ലാസ് 10 ഇംഗ്ലീഷ് ഗ്രാമർ സിലബസ്
(Kerala board class 10 English grammar syllabus)
കേരള ബോർഡ് പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം സിലബസ്
(Kerala board class 10 Social Science syllabus)
സാമൂഹ്യ ശാസ്ത്രം l
ഭാഗം 1
ഭാഗം 2
സാമൂഹ്യ ശാസ്ത്രം ll
ഭാഗം 1
ഭാഗം 2
സാമൂഹ്യശാസ്ത്രത്തിനായി നിര്‍ദേശിക്കുന്ന പ്രധാന അധ്യായങ്ങളും ടോപ്പിക്കുകളും (Important Recommended Chapters and Topics for Social Science)
അധ്യായത്തിൻ്റെ പേര് | ടോപ്പിക്കുകള്‍ |
---|---|
ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ | അമേരിക്കൻ സ്വാതന്ത്ര്യസമരം. ഫ്രഞ്ച് വിപ്ലവം. റഷ്യൻ വിപ്ലവം |
സമരവും സ്വാതന്ത്ര്യവും | ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും പൂർണ സ്വരാജും സിവിൽ നിയമലംഘനവും ബ്രിട്ടീഷുകാർ ഇന്ത്യ വിടുക സുഭാഷ് ചന്ദ്രബോസ് |
സ്വാതന്ത്ര്യാനന്തര ഇന്ത്യ | നാട്ടുരാജ്യങ്ങളുടെ സംയോജനം ശാസ്ത്രമേഖലയിലെ നേട്ടം സാങ്കേതിക വിദ്യാഭ്യാസം ഇന്ത്യയുടെ വിദേശനയം |
ഋതുഭേദങ്ങളും സമയവും | സൂര്യന്‍റെ അയനവും ഋതുക്കളും ഭ്രമണവും സമയനിര്‍ണയവും ഗ്രീനിച്ച് സമയം (GMT) സ്റ്റാൻഡേർഡ് സമയം ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) അന്താരാഷ്ട്രദിനാങ്കരേഖ |
വൈവിധ്യങ്ങളുടെ ഇന്ത്യ | ഹിമാലയം, ട്രാന്‍സ് ഹിമാലയം, കിഴക്കന്‍ മലനിരകള്‍ ഉത്തരപര്‍വതമേഖലകളുടെ പ്രാധാന്യം ഹിമാലയന്‍ നദികള്‍ ഉപദ്വീപീയ നദികള്‍ ഉപദ്വീപീയ പീഠഭൂമി കിഴക്കന്‍ തീരസമതലം പടിഞ്ഞാറന്‍ തീരസമതലം ഭൂപടങ്ങള്‍ (പര്‍വതങ്ങള്‍, നദികള്‍, പീഠഭൂമികള്‍) |
പൊതുഭരണം | പൊതുഭരണവും അതിൻ്റെ പ്രാധാന്യവും ഉദ്യോഗസ്ഥവൃന്ദവും അതിൻ്റെ സവിശേഷതകളും ഇന്ത്യൻ സിവിൽ സർവീസ് ഇ-ഗവേണൻസ് |
മാനവവിഭവശേഷി വികസനം ഇന്ത്യയില്‍ | മാനവവിഭവം മാനവവിഭവത്തിന്‍റെ ഗുണപരമായ സവിശേഷതകള്‍ വിദ്യാഭ്യാസവും മാനവവിഭവശേഷി വികസനവും ആരോഗ്യപരിപാലനവും മാനവവിഭവശേഷി വികസനവും |
കേരള ബോർഡ് പത്താം ക്ലാസ് മലയാളം സിലബസ്
(Kerala board class 10 Malayalam syllabus)
അടിസ്ഥാന പാഠാവലി
യൂണിറ്റ് 1 – ജീവിതം പടർത്തുന്ന വേരുകൾ
യൂണിറ്റ് 2 – നിലാവ് പെയ്യുന്ന നാട്ടുവഴികൾ
യൂണിറ്റ് 3 – വാക്കുകൾ വിടരുന്ന പുലരികൾ
കേരള പാഠാവലി
ഭാഗം -1
യൂണിറ്റ് 1 – കാലാതീതം കാവ്യവിസ്മയം
യൂണിറ്റ് 2 – അനുഭൂതികൾ ആവിഷ്കാരങ്ങൾ
ഭാഗം-2
യൂണിറ്റ് 3 – സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ
യൂണിറ്റ് 4 – വാക്കുകൾ സർഗതാളങ്ങൾ
യൂണിറ്റ് 5 – കലകൾ കാവ്യങ്ങൾ
കേരള ബോർഡ് പത്താം ക്ലാസ് ഗണിതശാസ്ത്രം സിലബസ്
(Kerala board class 10 Mathematics syllabus)
ഗണിതശാസ്ത്രത്തിനായി നിർദേശിക്കുന്ന പ്രധാനപ്പെട്ട അധ്യായങ്ങളും ടോപ്പിക്കുകളും (Important Recommended Chapters and Topics for Mathematics)
അധ്യായത്തിൻ്റെ പേര് | ടോപ്പിക്കുകള്‍ |
---|---|
സമാന്തര ശ്രേണികള്‍ | സമാന്തര ശ്രേണികള്‍ എന്ന ആശയം. പദവും സ്ഥാനവും. സമാന്തര ശ്രേണികളുടെ ബീജഗണിതം. ആദ്യ n പദങ്ങളുടെ തുക. പദങ്ങളുടെ തുക (ബീജഗണിതരൂപം ഒഴികെ ) |
വൃത്തങ്ങള്‍ | അർദ്ധവൃത്തത്തിലെ കോണ്‍. വൃത്താംശത്തിലൂടെ രൂപപ്പെട്ട കോണ്‍ ചക്രീയചതുർഭുജം. ഒരു ബിന്ദുവിനെ മുറിച്ചു കടക്കുന്ന AB, BC എന്നീ രണ്ട് ഞാണുകൾ P യിലൂടെ, PA × PB= PC × PD. PA × PB= PC. ദീർഘചതുരത്തിൻ്റെ തുല്യ പരപ്പളവുള്ള സമചതുരം. |
സാധ്യതകളുടെ ഗണിതം | ഗണിതശാസ്ത്രപരമായി സാധ്യത നിർവചിക്കാം. |
രണ്ടാംകൃതി സമവാക്യങ്ങള്‍ | രണ്ടാംകൃതി സമവാക്യങ്ങള്‍ രൂപീകരിക്കാം. ദീർഘചതുരങ്ങളുടെ പരപ്പളവും ചുറ്റളവുമായി ബന്ധപ്പെട്ട വര്‍ഗ പ്രശ്നങ്ങള്‍.. രണ്ടാംകൃതി സമവാക്യങ്ങള്‍ പരിഹരിക്കാം. (വര്‍ഗത്തികവ് രീതി) |
ത്രികോണമിതി | 45°,45°,90°; 30°,60°,90° എന്നീ കോണുകളുള്ള ത്രികോണങ്ങൾ പുതിയ കോണളവുകള്‍ (സൈന്‍, കോസൈന്‍) അകലങ്ങളും ഉയരങ്ങളും (45°, 45°, 90°; 30°, 60°,90 എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ) |
സൂചകസംഖ്യകള്‍ | സൂചക അക്ഷം, സൂചകസംഖ്യകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശയം. സൂചകസംഖ്യകള്‍ ഉപയോഗിച്ച് ബിന്ദുക്കളുടെ സ്ഥാനം നിർവചിക്കാം. വശങ്ങൾ അക്ഷത്തിന് സമാന്തരമായിരിക്കുന്ന ദീർഘചതുരത്തിൻ്റെ ശീര്‍ഷകങ്ങളുടെ സൂചകസംഖ്യകള്‍. ബിന്ദുക്കൾ തമ്മിലുള്ള ദൂരം. |
തൊടുവരകള്‍ | തൊടുവര എന്ന ആശയം. വൃത്തത്തിലെ ഒരു ബിന്ദുവിലൂടെയുള്ള തൊടുവര. ഞാണും തൊടുവരയും. വൃത്തത്തിനു പുറത്തുള്ള ഒരു ബിന്ദുവില്‍ നിന്നുള്ള തൊടുവര. |
ജ്യാമിതിയും ബീജഗണിതവും | മധ്യബിന്ദുവിന്‍റെ സൂചകസംഖ്യകള്‍ . വരയുടെ ചരിവ്. |
ബഹുപദങ്ങള്‍ | P(x)=q(x) × r(x) ആണെങ്കില്‍ P(x) ന്‍റെ ഘടകങ്ങളാണ് q(x) and r(x) P(x) −P(a) ന്‍റെ ഘടകമാണ് (x-a) |
സ്ഥിതിവിവരക്കണക്ക് | തരംതിരിക്കാത്ത ഡാറ്റയുടെ മാധ്യവും മധ്യമവും. |
കേരള ബോർഡ് ശാസ്ത്രത്തെ മൂന്ന് വ്യത്യസ്ത വിഷയങ്ങളായി തിരിച്ചിട്ടുണ്ട്, അതായത്, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെ. ഓരോ വിഷയത്തിൻ്റേയും സിലബസ് ചുവടെ ചേർക്കുന്നു.
കേരള ബോർഡ് പത്താം ക്ലാസ് ഊര്‍ജതന്ത്രം സിലബസ്
(Kerala board class 10 Physics syllabus)
ഊര്‍ജതന്ത്രത്തിനായി നിർദ്ദേശിക്കുന്ന പ്രധാന അധ്യായങ്ങളും ടോപ്പിക്കുകളും (Important Recommended Chapters and Topics for Physics)
അധ്യായത്തിൻ്റെ പേര് | ടോപ്പിക്കുകള്‍ |
---|---|
തരംഗചലനം വൈദ്യുതപ്രവാഹത്തിൻ്റെ ഫലങ്ങള്‍ |
വൈദ്യുത ഉപകരണങ്ങളിലെ ഊര്‍ജമാറ്റം വൈദ്യുതപ്രവാഹത്തിൻ്റെ താപഫലം ജൂള്‍ നിയമം വൈദ്യുത പവര്‍ അനുബന്ധ കണക്കുകള്‍ വൈദ്യുത താപ ഉപകരണങ്ങൾ സുരക്ഷാഫ്യൂസ് പ്രതിരോധത്തിൻ്റെ സമാന്തര സംയോജനവും ശ്രേണീരീതിയിലുള്ള സംയോജനവും അനുബന്ധ കണക്കുകളും വൈദ്യുതപ്രവാഹത്തിൻ്റെ പ്രകാശഫലം ഫിലമെൻ്റ് ബള്‍ബുകള്‍ |
വൈദ്യുതകാന്തികപ്രേരണം പവര്‍ പ്രേഷണവും വിതരണവും |
വൈദ്യുതകാന്തികപ്രേരണം പ്രേരിത EMF-നെ ബാധിക്കുന്ന ഘടകങ്ങൾ എസി ജനറേറ്ററിലെ പ്രവാഹങ്ങൾ DC ജനറേറ്റര്‍ സെല്‍- സവിശേഷതകളും ഗ്രാഫിക്കല്‍ പ്രതിനിധീകരണവും AC ജനറേറ്ററും DC ജനറേറ്ററും -ഘടനയും പ്രവർത്തനവും സെല്‍ഫ്-ഇൻഡക്ഷൻ മ്യൂച്വൽ ഇൻഡക്ഷൻ ട്രാൻസ്ഫോമറുകൾ-ഘടനയും പ്രവർത്തനവും ചലിക്കും ചുരുള്‍ മൈക്രോഫോൺ ഉയർന്ന വോൾട്ടതയിൽ പവർ പ്രേഷണം വൈദ്യുതാഘാതം-സുരക്ഷാ മുൻകരുതലുകളും പ്രഥമശുശ്രൂഷയും. |
ഊര്‍ജപരിപാലനം | ഫോസില്‍ ഇന്ധനങ്ങള്‍-കല്‍ക്കരി സിഎൻജി, എൽഎൻജി, എൽപിജി എൽപിജിയും സുരക്ഷയും ഹരിതോര്‍ജം ബ്രൗൺ എനർജി ഊര്‍ജ പ്രതിസന്ധി- കാരണങ്ങളും പ്രതിവിധികളും |
കേരള ബോർഡ് പത്താം ക്ലാസ് രസതന്ത്രം സിലബസ്
(Kerala board class 10 Chemistry syllabus)
രസതന്ത്രത്തിനായി നിർദ്ദേശിക്കുന്ന പ്രധാനപ്പെട്ട അധ്യായങ്ങളും ടോപ്പിക്കുകളും (Important Recommended Chapters and Topics for Chemistry)
അധ്യായത്തിൻ്റെ പേര് | ടോപ്പിക്കുകള്‍ |
---|---|
പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും | ഷെല്ലുകളും സബ്ഷെല്ലുകളും സബ്ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ എണ്ണം സബ്ഷെല്ലുകളിലെ ഇലക്ട്രോണ്‍ പൂരണം ക്രോമിയത്തിന്ൻ്റേയും(Cr) കോപ്പറിന്‍റേയും(Cu) ഇലക്ട്രോണ്‍ വിന്യാസത്തിലെ പ്രത്യേകത സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസവും ബ്ലോക്കും സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസത്തിന്‍റെ അടിസ്ഥാനത്തില്‍ പീരിയഡ്, ഗ്രൂപ്പ് എന്നിവ കണ്ടെത്താം ഇലക്ട്രോണ്‍ വിന്യാസം S ബ്ലോക്ക് മൂലകങ്ങളിലെ ഗ്രൂപ്പ് നമ്പര്‍ P ബ്ലോക്ക് മൂലകങ്ങള്‍ D ബ്ലോക്ക് മൂലകങ്ങള്‍ D ബ്ലോക്ക് മൂലകങ്ങളുടെ സവിശേഷതകള്‍ |
മോൾ സങ്കൽപനം | വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധം വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം ഗ്രാം അറ്റോമിക മാസ് ഒരു മോള്‍ ആറ്റങ്ങള്‍ മോളിക്യുലാർ മാസും ഗ്രാം മോളിക്യുലാർ മാസും തന്മാത്രകളുടെ എണ്ണം ഒരു മോള്‍ തന്മാത്രകള്‍ |
വൈദ്യുതരസതന്ത്രം | ക്രിയാശീലശ്രേണിയും ആദേശ രാസപ്രവര്‍ത്തനങ്ങളും ഗാല്‍വനിക് സെല്‍ വൈദ്യുത വിശ്ലേഷണ സെല്ലുകള്‍ ഉരുകിയ സോഡിയം ക്ലോറൈഡിന്‍റെ വൈദ്യുത വിശ്ലേഷണം ധാതുക്കളും അയിരുകളും അയിരുകളുടെ സാന്ദ്രണം സാന്ദ്രീകരിച്ച അയിരില്‍ നിന്ന് ലോഹത്തെ വേര്‍തിരിക്കല്‍ ലോഹശുദ്ധീകരണം ഇരുമ്പിൻ്റെ വ്യാവസായിക നിര്‍മാണം |
ലോഹനിർമാണം | ധാതുക്കളും അയിരുകളും അയിരുകളുടെ സാന്ദ്രണം സാന്ദ്രീകരിച്ച അയിരില്‍ നിന്ന് ലോഹത്തെ വേര്‍തിരിക്കല്‍ ലോഹശുദ്ധീകരണം ഇരുമ്പിൻ്റെ വ്യാവസായിക നിര്‍മാണം |
ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണം | ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൈൻ ഹോമലോഗസ് സീരീസ് ശാഖകളില്ലാത്ത ഹൈഡ്രോകാർബണുകളുടെ നാമകരണം ഒരു ശാഖ അടങ്ങിയ ഹൈഡ്രോകാർബണുകളുടെ നാമകരണം |
ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ | ആദേശ രാസപ്രവര്‍ത്തനങ്ങള്‍ അഡിഷന്‍ രാസപ്രവര്‍ത്തനങ്ങള്‍ പോളിമെറൈസേഷന്‍ – ഹൈഡ്രോകാർബണുകളുടെ ജ്വലനം താപീയ വിഘടനം |
കേരള ബോർഡ് പത്താം ക്ലാസ് ജീവശാസ്ത്രം സിലബസ്
(Kerala board class 10 Biology syllabus)
ജീവശാസ്ത്രത്തിനായി നിർദ്ദേശിക്കുന്ന പ്രധാന അധ്യായങ്ങളും ടോപ്പിക്കുകളും (Important Recommended Chapters and Topics for Biology)
അധ്യായത്തിൻ്റെ പേര് | ടോപ്പിക്കുകള്‍ |
---|---|
അറിയാനും പ്രതികരിക്കാനും | ഒരു നാഡീകോശം അഥവാ ന്യൂറോൺ- ചിത്രീകരണം, ഡെൻഡ്രൈറ്റ്, ഡെൻഡ്രോൺ, ആക്സോൺ, ആക്‌സോണൈറ്റ്, സിനാപ്റ്റിക് നോബ് എന്നിവയുടെ ധര്‍മങ്ങൾ. സംവേദ നാഡി, പ്രേരക നാഡി, സമ്മിശ്ര നാഡി എന്നിവയുടെ പ്രത്യേകതകളും ധര്‍മങ്ങളും. മസ്തിഷ്കം-ഡയഗ്രം, സെറിബ്രം, സെറിബെല്ലം, മെഡുല്ല ഒബ്ലോംഗേറ്റ, തലാമസ്, ഹൈപ്പോതലാമസ് എന്നിവയുടെ ധര്‍മങ്ങൾ. പാർക്കിൻസൺസ്, അൽഷിമേഴ്സ്, അപസ്മാരം എന്നിവയുടെ കാരണങ്ങളും ലക്ഷണങ്ങളും |
അറിവിന്‍റെ വാതായനങ്ങള്‍ | കണ്ണ് – ചിത്രീകരണം, കോർണിയ, റെറ്റിന, ഐറിസ്, പ്യൂപ്പിൾ, പീതബിന്ദു, അന്ധബിന്ദു, നേത്ര നാഡി എന്നിവയുടെ പ്രത്യേകതകളും ധര്‍മങ്ങളും. റോഡ് കോശങ്ങളും കോണ്‍ കോശങ്ങളും- വര്‍ണകവും ധര്‍മങ്ങളും. ഫ്ലോ ചാർട്ട്: കാഴ്ചയുടെ രസതന്ത്രം നിശാന്ധത, സീറോഫ്താൽമിയ, വർണ്ണാന്ധത എന്നിവയുടെ കാരണങ്ങളും ലക്ഷണങ്ങളും. രുചിയും ഗന്ധവും തിരിച്ചറിയുന്നതിനുള്ള ഘട്ടങ്ങൾ. |
സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍ | രക്തം, ഗ്ലൂക്കോസിന്‍റെ അളവ് എന്നിവ നിലനിർത്തുന്നതിൽ ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവയുടെ പങ്ക് പ്രമേഹത്തിൻ്റെ കാരണങ്ങളും ലക്ഷണങ്ങളും രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് നിലനിർത്തുന്നതിൽ കാൽസിറ്റോണിൻ്റേയും പാരാതോർമോണിൻ്റേയും പങ്ക്. വാമനത്വം, ഭീമാകാരത്വം, അക്രോമെഗാലി എന്നിവയുടെ കാരണങ്ങളും ലക്ഷണങ്ങളും. ഫെറോമോണുകൾ – ധര്‍മങ്ങളും ഉദാഹരണങ്ങളും. പ്രകൃതിദത്ത സസ്യ ഹോർമോണുകളും അവയുടെ ധര്‍മങ്ങളും (ഓക്സിൻ, ജിബര്‍ലിൻ, എഥിലീൻ, അബ്സെസിക് ആസിഡ്). |
അകറ്റിനിർത്താം രോഗങ്ങളെ | ക്ഷയം, എയ്ഡ്സ്, എലിപ്പനി- രോഗകാരി, മുഖ്യ ലക്ഷണങ്ങൾ, രോഗപ്പകര്‍ച്ച. ജനിതക രോഗങ്ങൾ – ഹീമോഫീലിയ. കാൻസർ – കാരണങ്ങളും ചികിത്സയും. |
പ്രതിരോധത്തിൻ്റെ കാവലാളുകള്‍ | ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിൽ ത്വക്കിൻ്റെ പ്രാധാന്യവും (എപ്പിഡെർമിസ്, സ്വേദ ഗ്രന്ഥി, സെബേഷ്യസ് ഗ്രന്ഥി), സ്രവങ്ങളും (കര്‍ണ മെഴുക്, മൂക്കിലെ ശ്ലേഷ്മം , ലൈസോസൈം, ഹൈഡ്രോക്ലോറിക് ആസിഡ്). ഫാഗോസൈറ്റോസിസിൻ്റെ ഘട്ടങ്ങൾ. പനി-ഫ്ലോ ചാർട്ട്. വാക്സിനേഷൻ്റെ പ്രാധാന്യം, വാക്സിൻ പ്രവർത്തനം, വാക്സിൻ ഉദാഹരണങ്ങൾ. ആൻറിബയോട്ടിക്കുകൾ, പാർശ്വഫലങ്ങൾ. രക്തഗ്രൂപ്പുകളും അവയുടെ ആൻ്റിജനും ആൻ്റിബോഡിയും. രക്തനിവേശനത്തിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. |
ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍, നാളെയുടെ ജനിതകം | ഡിഎൻഎയുടെയും ആർഎൻഎയുടെയും ഘടനയെ വേർതിരിക്കുക. പ്രോട്ടീൻ സംശ്ലേഷണ പ്രക്രിയ. കുട്ടികളിലെ ലിംഗനിർണയത്തിന് പിന്നിലെ ജനിതക രഹസ്യങ്ങൾ. |
നാളെയുടെ ജനിതകം | ജനിതക എഞ്ചിനീയറിംഗിലൂടെ ഇൻസുലിൻ ഉത്പാദനം. ജനിതക എഞ്ചിനീയറിംഗിലെ ജനിതക കത്രിക, ജനിതക പശ, വാഹകര്‍ എന്നിവയുടെ പങ്ക്. DNA ഫിംഗര്‍ പ്രിൻ്റിങ്ങിന്‍റെ സാധ്യതകള്‍. |
ജീവന്‍ പിന്നിട്ട പാതകള്‍ | രാസപരിണാമ സിദ്ധാന്തം, ജീവകോശത്തിൻ്റെ ഉല്‍പത്തിയിലേക്ക് നയിച്ച രാസപ്രവർത്തനങ്ങൾ. ചാൾസ് ഡാർവിൻ്റെ പ്രകൃതിനിര്‍ധാരണസിദ്ധാന്തത്തിൻ്റെ പ്രധാന വാദങ്ങൾ. |
കേരള ബോർഡ് ക്ലാസ് 10 ഇംഗ്ലീഷ് ഗ്രാമർ സിലബസ്
ചോ1.FAQsഎസ്എസ്എൽസി ഫലം എങ്ങിനെ അറിയാം?
ഉ1.എസ്എസ്എൽസി ഫലം അറിയാനുള്ള ഔദ്യോഗിക വെബ്സൈറ്റുകളാണിവ. വിശദാംശങ്ങൾ ഇവിടെ നിന്നും ലഭിക്കും.
https://pareekshabhavan.kerala.gov.in,
https://sslcexam.kerala.gov.in
https://results.kite.kerala.gov.in
ചോ2.SSLC റിസൾട്ട് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഉ2. Step 1: ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക(www.keralaresults.nic.in )
Step 2: തുറന്നു വരുന്ന പേജിൽ റിസൾട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 3: റോൾ നമ്പറും മറ്റ് വിശദാംശങ്ങളും നൽകുക
Step 4: സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
Step 5: ഫലം സ്ക്രീനിൽ ദൃശ്യമാകുന്നതാണ്
Step 6: 2022 ലെ കേരള എസ്എസ്എൽസി ഫലങ്ങൾ ഡൗൺലോഡ് ചെയ്യുക
Step 7: ഭാവി ഉപയോഗങ്ങൾക്കായി അതിൻ്റെ പ്രിൻ്റൗട്ട് എടുക്കുക
ചോ3.ചോദ്യ കടലാസുകൾ എങ്ങിനെയാണ് പരീക്ഷാഹാളിൽ എത്തിക്കുന്നത്?
ഉ3. ഡിഇഒ ഓഫിസുകളിൽ തരംതിരിച്ച് പൊലീസ് സുരക്ഷയോടെ സൂക്ഷിച്ചിരുന്ന ചോദ്യക്കടലാസുകൾ പരീക്ഷയുടെ തലേ ദിവസം അതത് ട്രഷറികളിലേക്കും ബാങ്കുകളിലേക്കും മാറ്റും. അവിടെ നിന്ന് പരീക്ഷാ ദിവസം കേന്ദ്രങ്ങളിലെത്തിക്കും. ഈ ദിവസങ്ങളിലെല്ലാം തന്നെ കനത്ത സുരക്ഷയോടെയായിരിക്കും ഓരോ പ്രവർത്തനങ്ങളും നടക്കുക.
ചോ4. റിസൾട്ട് അറിയുമ്പോൾ തന്നെ മാർക്ക് അറിയാൻ കഴിയുമോ?
ഉ4. മാർക്ക് സംബന്ധമായ വിശദാംശങ്ങൾ പരീക്ഷാഫലം അറിഞ്ഞതിനു ശേഷമായിരിക്കും ലഭ്യമാവുക
ചോ5. 2022-23 അധ്യയന വർഷത്തെ എസ്എസ്എൽസി ഫലം എന്ന് പുറത്ത് വരും
ഉ5. 2022-23 അധ്യയന വർഷത്തെ എസ്എസ്എൽസി ഫലം 2023 ജൂൺ മാസത്തിൽ പുറത്ത് വരും
കേരള ബോർഡ് എസ്എസ്എൽസി പരീക്ഷാഫലം 2023 -നെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe സന്ദർശിക്കൂ. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.