
കേരള ബോർഡ് SSLC പരീക്ഷ – ആപ്ലിക്കേഷൻ ഫോം
August 16, 2022Practice makes man perfect എന്നൊരു ഇംഗ്ലീഷ് ചൊല്ലുണ്ട്. എന്ത് കാര്യവും എത്രത്തോളം പരിശീലിക്കുന്നുവോ അത്രത്തോളം മികച്ചതായിരിക്കും അതിൻ്റെ ഫലം എന്നാണ് സാരാംശം. പരീക്ഷയുടെ കാര്യത്തിൽ ഇത് തികച്ചും ശരിയാണെന്ന് പറയേണ്ടതില്ലല്ലോ.
പഠനത്തോടൊപ്പം തന്നെ സാമ്പിൾ ചോദ്യ പേപ്പറുകൾ പരിശീലിക്കുന്നത് മികച്ച മാർക്ക് സ്കോർ ചെയ്യാനുള്ള ഏറ്റവും നല്ല മാർഗമാണ്. പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് പരിശീലനത്തിനായി കേരള എസ്എസ്എൽസി സാമ്പിൾ പേപ്പർ 2023 ഇവിടെ നൽകിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വിഷയം | ലിങ്ക് |
---|---|
മലയാളം പേപ്പർ I | LINK |
മലയാളം പേപ്പർ II | LINK |
ഹിന്ദി | LINK |
ഇംഗ്ലീഷ് | LINK , LINK |
സംസ്കൃതം പേപ്പർ I (for academic and sanskrit school) |
LINK |
അറബിക് | LINK |
ഉറുദു | LINK |
ഫിസിക്സ് | LINK |
കെമിസ്ട്രി | LINK |
ബയോളജി | LINK |
മാത്തമാറ്റിക്സ് | LINK |
ഇൻഫർമേഷൻ ടെക്നോളജി | LINK |
സാമ്പിൾ ചോദ്യ പേപ്പർ പരിശീലിക്കുന്നതോടൊപ്പം പരീക്ഷാ പാറ്റേണിനെ കുറിച്ച് മനസിലാക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഓരോ വിഷയത്തിനും ഏതെല്ലാം തരത്തിലാണ് മാർക്ക് വിതരണം ചെയ്യുന്നത്, പഠനത്തിനായി എത്ര സമയം ചിലവഴിക്കണം, പരീക്ഷാ സമയത്ത് ഓരോ ചോദ്യത്തിനും എത്ര സമയം ചിലവഴിക്കണം, ആകെയുള്ള പരീക്ഷാ സമയം ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് വ്യക്തത നൽകാൻ പരീക്ഷാ പാറ്റേണിന് സാധിക്കും. ഈ കാര്യങ്ങൾ മനസിലാക്കി സാമ്പിൾ ചോദ്യ പേപ്പർ പരിശീലിക്കുന്നതായിരിക്കും ഏറ്റവും ഫലപ്രദം.
വിഷയം | മാർക്ക് | സമയം |
---|---|---|
ഒന്നാം ഭാഷമലയാളം,തമിഴ്,കന്നട,ഉറുദു ഗുജറാത്തി അഡീഷണൽ, ഇംഗ്ലീഷ് അഡീഷണൽ, ഹിന്ദി,സംസ്കൃതം(അക്കാദമിക്)സംസ്കൃതം ഓറിയൻ്റൽl (സംസ്കൃതം സ്കൂളുകൾക്ക്)അറബിക് (അക്കാദമിക്)അറബിക് ഓറിയൻ്റൽ(അറബിക് സ്കൂളുകൾക്ക്) | 80 | രണ്ടര മണിക്കൂർ |
രണ്ടാം ഭാഷമലയാളം,തമിഴ്,കന്നട, സ്പെഷൽ ഇംഗ്ലീഷ്,ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂൾ)സംസ്കൃതം ഓറിയൻ്റൽ പേപ്പർ-II (സംസ്കൃതം സ്കൂളുകൾക്ക്)അറബിക് ഓറിയൻ്റൽ പേപ്പർ-II (അറബിക് സ്കൂളുകൾക്ക്) | 80 | രണ്ടര മണിക്കൂർ |
ഇംഗ്ലീഷ് | 80 | രണ്ടര മണിക്കൂർ |
ഹിന്ദി | 40 | ഒന്നര മണിക്കൂർ |
മാത്തമാറ്റിക്സ് | 80 | രണ്ടര മണിക്കൂർ |
സോഷ്യൽ സയൻസ് | 80 | രണ്ടര മണിക്കൂർ |
ഫിസിക്സ് | 40 | ഒന്നര മണിക്കൂർ |
കെമിസ്ട്രി | 40 | ഒന്നര മണിക്കൂർ |
ബയോളജി | 40 | ഒന്നര മണിക്കൂർ |
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ വിദ്യാർത്ഥിയും അതാത് വിഷയത്തിൻ്റെ ചോദ്യപാറ്റേൺ കൃത്യമായി മനസ്സിലാക്കുകയാണ് വേണ്ടത്. ഔദ്യോഗിക വെബ്സൈറ്റായ https://pareekshabhavan.kerala.gov.in/ ൽ പ്രസിദ്ധികരിച്ചിട്ടുള്ള ഏറ്റവും പുതിയ മാതൃകാ ചോദ്യപേപ്പറുകൾ പരിശോധിക്കാം. ഓരോ സെക്ഷനിലും എത്ര മാർക്ക്, ചോയ്സ് എന്നിവയെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുക.
മികച്ചൊരു സ്ട്രാറ്റജി ഓരോ വിഷയത്തിൻ്റെയും പഠനത്തിനായി തയ്യാറാക്കാം. പരീക്ഷയുടെ പാറ്റേണിനെക്കുറിച്ച് മനസ്സിലാക്കുന്നതിന് പുറമെ കേരള ബോർഡ് നൽകിയിരിക്കുന്ന സിലബസ് നന്നായി പഠിക്കുക. കൃത്യമായ സ്റ്റഡി പ്ലാനിലൂടെ സിലബസിലെ എല്ലാ ഭാഗങ്ങളും കവർ ചെയ്യാൻ സമയം കണ്ടെത്തണം.
പാഠ പുസ്തകത്തിലെ ഒരു ഭാഗവും ഒഴിവാക്കരുത്. ഈ പുസ്തകത്തിൽ നൽകിയിരിക്കുന്ന ചോദ്യങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും ചോദ്യങ്ങളെല്ലാം.
എല്ലാ അധ്യയന വർഷവും കേരള ബോർഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ എല്ലാ വിഷയങ്ങളുടെയും മാതൃകാ ചോദ്യപേപ്പറുകൾ പ്രസിദ്ധീകരിക്കാറുണ്ട്. അതുകൊണ്ട് തന്നെ സാമ്പിൾ പേപ്പറുകൾ നന്നായി മനസ്സിലാക്കി വർക്കൗട്ട് ചെയ്യുക, https://pareekshabhavan.kerala.gov.in/ സന്ദർശിച്ച് ചോദ്യപേപ്പറുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്ത് പ്രാക്ടീസ് ചെയ്യാവുന്നതാണ്.
എല്ലാ വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് കണക്ക് പോലുള്ള ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ ഇത് ഉപകരിക്കും. ഇവ കുറിച്ചിടാനായി ഒരു ചെറിയ നോട്ട് ബുക്ക് മാറ്റിവെക്കാം. അവസാനവട്ട തയ്യാറെടുപ്പുകളിൽ ഇത് ഏറെ പ്രയോജനകരമാണ്
നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഒരു ടൈംടേബിൾ തയ്യാറാക്കാം. എല്ലാ വിഷയങ്ങൾക്കും തുല്ല്യ പ്രാധാന്യം നൽകുന്നതായിരിക്കണം ടൈംടേബിൾ. ഭക്ഷണ സമയവും വിശ്രമ സമയവുമെല്ലാം ഇതിൽ ക്രമീകരിക്കുക. കണക്ക് നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള വിഷയമാണെങ്കിൽ കൂടുതൽ സമയം അതിനായി ചെലവഴിക്കുക.
കണക്ക് പഠിച്ചു തുടങ്ങുന്ന ഒരാൾക്ക് ഉറപ്പായും സംശയങ്ങളുണ്ടാകാം. ചില ചോദ്യങ്ങൾ സോൾവ് ചെയ്യുമ്പോൾ പാതി വഴിയിൽ തടസം നേരിടുക എന്നത് സ്വാഭാവികമായ കാര്യമാണ്. ഒരു സ്റ്റെപ്പ് പോലും മുന്നോട്ട് പോകാൻ സാധിച്ചില്ലെങ്കിൽ സമയം പാഴാക്കാതെ അധ്യാപകരുടെ സഹായം തേടാം. അല്ലെങ്കിൽ മുതിർന്ന വിദ്യാർത്ഥികളോട് ചോദിക്കാം.
സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ പഠനത്തിനായുള്ള തയ്യാറെടുപ്പിനുള്ള ആദ്യ പടി പൂർത്തിയാകും. പഠനത്തിനും പ്രാക്ടീസിനുമുള്ള മാർഗ്ഗരേഖയാണ് സിലബസ്. പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുന്നതോടൊപ്പം കേരള ബോർഡ് പത്താം ക്ലാസ് സിലബസ് വ്യക്തമായി മനസിലാക്കാം.
കേരള ബോർഡ് 10TH സ്റ്റാൻഡേർഡ് ഇംഗ്ലീഷ് സിലബസ്(Kerala board SSLC English Syllabus)
Unit I – Glimpses of Green
Prose
Poem
Unit II – The Frames
Prose
Song
Unit III – Lore of Values
Prose
Poem
Unit IV – Flights of Fancy
Prose
Poem
Unit V – Ray of Hope
Prose
Poem
കേരള ബോർഡ് 10TH സ്റ്റാൻഡേർഡ് ഇംഗ്ലീഷ് ഗ്രാമർ സിലബസ്(Kerala board SSLC English grammar syllabus)
കേരള ബോർഡ് 10TH സ്റ്റാൻഡേർഡ് സാമൂഹ്യശാസ്ത്രം സിലബസ് (Kerala board class 10 Social Science syllabus)
സാമൂഹ്യ ശാസ്ത്രം l –ഭാഗം 1
ഭാഗം 2
സാമൂഹ്യ ശാസ്ത്രം ll –ഭാഗം 1
ഭാഗം 2
കേരള ബോർഡ് 10TH സ്റ്റാൻഡേർഡ് മലയാളം സിലബസ്(Kerala board SSLC Malayalam syllabus)
അടിസ്ഥാന പാഠാവലി
യൂണിറ്റ് 1 – ജീവിതം പടർത്തുന്ന വേരുകൾ
യൂണിറ്റ് 2 – നിലാവ് പെയ്യുന്ന നാട്ടുവഴികൾ
യൂണിറ്റ് 3 – വാക്കുകൾ വിടരുന്ന പുലരികൾ
കേരള പാഠാവലി
ഭാഗം -1
യൂണിറ്റ് 1 – കാലാതീതം കാവ്യവിസ്മയം
യൂണിറ്റ് 2 – അനുഭൂതികൾ ആവിഷ്കാരങ്ങൾ
ഭാഗം-2
യൂണിറ്റ് 3 – സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ
യൂണിറ്റ് 4 – വാക്കുകൾ സർഗതാളങ്ങൾ
യൂണിറ്റ് 5 – കലകൾ കാവ്യങ്ങൾ
കേരള ബോർഡ് പത്താം ക്ലാസ് ഗണിതശാസ്ത്രം സിലബസ്(Kerala board SSLC Mathematics syllabus)
കേരള ബോർഡ് ശാസ്ത്രത്തെ മൂന്ന് വ്യത്യസ്ത വിഷയങ്ങളായി തിരിച്ചിട്ടുണ്ട്, അതായത്, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെ. ഓരോ വിഷയത്തിൻ്റേയും സിലബസ് ചുവടെ ചേർക്കുന്നു.
കേരള ബോർഡ് 10TH സ്റ്റാൻഡേർഡ് ഊര്‍ജതന്ത്രം സിലബസ് (Kerala board SSLC Physics syllabus)
കേരള ബോർഡ് 10TH സ്റ്റാൻഡേർഡ് രസതന്ത്രം സിലബസ് (Kerala board SSLC Chemistry syllabus)
കേരള ബോർഡ് 10TH സ്റ്റാൻഡേർഡ് ജീവശാസ്ത്രം സിലബസ് (Kerala board SSLC Biology syllabus)
സിലബസിലെ ഫോക്കസ് ആൻ്റ് നോൺഫോക്കസ് ഏരിയയെ കുറിച്ച് മനസിലാക്കി പഠിക്കുന്നത് നിങ്ങൾക്ക് കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ ഉപകാരപ്പെടും.
FAQs
ചോ1. എല്ലാ വിഷയത്തിലും സാമ്പിൾ ചോദ്യ പേപ്പർ ലഭ്യമാണോ?
ഉ1.SSLCയ്ക്ക് പഠിക്കേണ്ട എല്ലാ വിഷയത്തിലും സാമ്പിൾ ചോദ്യ പേപ്പർ ലഭ്യമാണ്. കേരള പരീക്ഷാ ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഇവ നിങ്ങൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
ചോ2.ഒന്നിലധികം സാമ്പിൽ ചോദ്യ പേപ്പർ ലഭിക്കാൻ എന്ത് ചെയ്യണം.
ഉ2.കേരള പരീക്ഷാ ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ എല്ലാ വിഷയത്തിൻ്റേയും സാമ്പിൾ ചോദ്യ പേപ്പർ നിങ്ങൾക്ക് ലഭിക്കും. ഇവ നിങ്ങൾക്ക് പരിശീലനത്തിനായി ഉപയോഗപ്പെടുത്താം.
ചോ3.സാമ്പിൾ ചോദ്യ പേപ്പർ പരിശീലിച്ചാൽ ഉയർന്ന മാർക്ക് നേടാനാകുമോ.
ഉ3.സിലബസ് മുഴുവൻ കവർ ചെയ്യുന്ന തരത്തിലായിരിക്കണം നിങ്ങളുടെ പഠനം. അതോടൊപ്പം സാമ്പിൾ ചോദ്യ പേപ്പർ പരിശീലിക്കുക കൂടിയാണെങ്കിൽ പരീക്ഷാ ക്രമം, പാറ്റേൺ, പ്രധാനപ്പെട്ട ഭാഗങ്ങൾ എന്നിവയെ കുറിച്ചുള്ള വ്യക്തമായ ധാരണ നിങ്ങൾക്ക് ലഭിക്കും. ഉയർന്ന മാർക്ക് നേടാനുള്ള മികച്ച മാർഗ്ഗമാണിത്.
ചോ4.ഫോക്കസ് ഏരിയ കണക്കാക്കിയാണോ സാമ്പിൾ ചോദ്യ പേപ്പർ ഉണ്ടാവുക?
ഉ4. ഫോക്കസ് ഏരിയക്ക് മുൻ തൂക്കം നൽകിയായിരിക്കും സാമ്പിൾ ചോദ്യ പേപ്പറിൽ ചോദ്യങ്ങൾ നൽകുക.
ചോ5. എസ്എസ്എൽസി സാമ്പിൾ ചോദ്യ പേപ്പർ പരിശീലിച്ചാൽ പരീക്ഷാ പാറ്റേൺ മനസിലാക്കാൻ കഴിയുമോ?
ഉ5. തീർച്ചയായും. എസ്എസ്എൽസി പരീക്ഷാ പാറ്റേൺ, ചോദ്യങ്ങളുടെ രീതി എന്നിവ മനസിലാക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ് സാമ്പിൾ ചോദ്യ പേപ്പർ പരിശീലനം.
കേരള SSLC സാമ്പിൾ പേപ്പർ 2023 എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ തുടരുക. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.