
കേരള ബോർഡ് പ്ലസ് വൺ പരീക്ഷ പാറ്റേൺ 2023 (Kerala board plus one exam pattern 2023)
August 16, 2022Kerala Plus One Exam 2023 Preparation tips:ബോര്‍ഡ് പരീക്ഷകള്‍ അടുക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. പല വിദ്യാര്‍ത്ഥികളും അവരുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരാണ്. ചിലര്‍ക്ക് ഏകാഗ്രത തീരെയില്ല. മറ്റ് ചിലര്‍ എപ്പോഴും ക്ഷീണിതരായി കാണപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ലാസ് മുറികളില്‍ ഇരിക്കാത്ത വിദ്യാര്‍ത്ഥികള്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ എഴുതാന്‍ തയ്യാറെടുക്കുന്നു. പരീക്ഷ അടുക്കുന്ന ഈ സമയത്ത് എല്ലാ വിദ്യാര്‍ത്ഥികളും താഴെ പറയുന്ന ഈ ഏഴ് കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക:
കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഓണ്‍ലൈന്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷകളില്‍ നിന്ന് വ്യത്യസ്തമായി ഓഫ്‌ലൈന്‍ പരീക്ഷകളിലേക്കുള്ള മാറ്റം കുട്ടികളെ ഭയപ്പെടുത്തിയേക്കാം. പല മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഉത്തരങ്ങളും ചേര്‍ന്ന് ഒരു ദൈര്‍ഘ്യമേറിയ ഉത്തരമായി മാറുന്നത് കാണുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭയം ഇരട്ടിയാകും. എന്നാല്‍ ടെസ്റ്റ് പേപ്പറുകളിലൂടെ ഉത്തരമെഴുതി പരിശീലിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും കുട്ടികളുടെ പരീക്ഷാ പേടി ഇല്ലാതാക്കുകയും ചെയ്യും. വീട്ടിലും സ്കൂളിലും ചെറിയ മോക്ക് ടെസ്റ്റുകള്‍ക്ക് ഉത്തരം നല്‍കുന്നത് പരീക്ഷ എഴുതാന്‍ ധൈര്യം പകരുകയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
‘പഠനം വെള്ളം പോലെയാണ്, കൂടുതല്‍ തിളപ്പിച്ചാല്‍ അത് ബാഷ്പീകരിക്കപ്പെടും’. അതുകൊണ്ട് വീട്ടിലെ വൈകാരിക കാലാവസ്ഥ സന്തുലിതമായിരിക്കണം. അമിതമായ ഉത്കണ്ഠ, ദേഷ്യം, ഭയം, ദുഃഖം എന്നിവയുള്ള മാതാപിതാക്കള്‍ കുട്ടിയുടെ ഓര്‍മ്മയെയാണ് നശിപ്പിക്കുന്നത്. വിദ്യാർത്ഥികൾ തങ്ങളുടെ ഭയം പ്രിയപ്പെട്ടവരുമായി പങ്കുവെക്കുകയും ആവശ്യത്തിന് ഉറങ്ങുകയും ചെയ്തുകൊണ്ട് സമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അധ്യാപക-രക്ഷാകര്‍തൃ സംഘടനകള്‍ക്ക് ഇവിടെ മാതാപിതാക്കളെ സഹായിക്കാനാകും. മാതാപിതാക്കളുടെ ഭയം, ആശങ്ക, ദേഷ്യം എന്നിവ ഇല്ലാതാക്കാന്‍ ചില ചെറിയ വ്യായാമങ്ങളും സഹായിക്കും. കുട്ടികള്‍ക്ക് 15-18 വയസ്സ് പ്രായമാകുമ്പോള്‍, മാതാപിതാക്കള്‍ ആര്‍ത്തവവിരാമത്തിലോ ആന്‍ഡ്രോപോസിലോ ആയിരിക്കാം. അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ മാനസികാവസ്ഥ മോശം അവസ്ഥയിലാണെങ്കില്‍ അവര്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. കുട്ടികളുമായി മാതാപിതാക്കള്‍ തങ്ങളുടെ വികാരങ്ങള്‍ പങ്കുവെക്കുക. അവരെ വഴക്ക് പറയുന്നതിലും പരിഹസിച്ച് സംസാരിക്കുന്നതിലും നല്ലത് കുട്ടികളുമായി മനസ്സ് തുറന്ന് സംസാരിക്കുന്നതാണ്.
10, 12 ക്ലാസ് പരീക്ഷകള്‍ ഒരു നാഴികക്കല്ല് അല്ല. എന്നാല്‍ ജീവിതത്തിലെ അനേകം മൈലുകള്‍ താണ്ടുന്നതിനുള്ള ഒരു പ്രധാന കടമ്പ തന്നെയാണ്. നിങ്ങള്‍ ഈ പരീക്ഷയില്‍ 90% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്കോര്‍ ചെയ്തതുകൊണ്ട് നിങ്ങള്‍ ഒരു ഹീറോ ആകണമെന്നില്ല.
പ്ലസ് വണ്ണിലെ കുട്ടികൾ പരീക്ഷയ്‌ക്ക് ഒരുങ്ങുകയാണ്. പുതിയ പരീക്ഷാരീതിയാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രധാന ആശങ്ക. ഇതേക്കുറിച്ചോർത്ത് സംഘർഷം ഒഴിവാക്കാനുള്ള എളുപ്പവഴി, പുതിയ പരീക്ഷാരീതി വിശദമായി മനസ്സിലാക്കുക എന്നതാണ്. അധ്യാപകരും കുട്ടികളും മാത്രമല്ല, രക്ഷിതാക്കളും ഈ പരീക്ഷാരീതിയെക്കുറിച്ച് മനസ്സിലാക്കണം. എങ്കിലേ, പഠനത്തിലും പരീക്ഷാ തയ്യാറെടുപ്പിലും അവർക്ക് പൂർണ പിന്തുണ നല്കാനാവൂ.
പരീക്ഷാ രീതിയിൽ ചോദ്യരൂപങ്ങൾക്ക് മാറ്റം വരുത്തിയിട്ടില്ല. വ്യത്യാസം വരുന്നത് ചോയ്സുകളിലും മാർക്കുകളുടെ വിന്യാസത്തിലുമാണ്. ഈ വർഷത്തെ പ്ലസ് വൺ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മികച്ച സ്‌കോർ നേടി ജയിക്കാൻ പുതിയ പാറ്റേണിനെക്കുറിച്ച് മനസ്സിലാക്കുകയും മാതൃകാ ചോദ്യപ്പേപ്പറുകൾ പരിശീലിക്കുകയും വേണം.
ഓരോ വിഷയത്തിന്റെ ചോദ്യപ്പേപ്പറിനും ഓരോ പ്രത്യേക പാറ്റേണുണ്ട്. ചോദ്യങ്ങൾക്ക് ചോയ്സ് നല്കാനാണ് ഇത്തരമൊരു പാറ്റേൺ സ്വീകരിച്ചിരിക്കുന്നത്. 80 സ്‌കോറിന് പരീക്ഷയുളള വിഷയങ്ങൾക്ക് ആകെ 35 ചോദ്യങ്ങളാണ് ഉണ്ടാവുക. 40 സ്‌കോറിന്റെ പരീക്ഷയ്ക്ക് 24 ചോദ്യങ്ങളും. പരീക്ഷ എഴുതേണ്ടതിനേക്കാൾ 50% സ്‌കോറിനു കൂടി അധിക ചോദ്യങ്ങളുണ്ടാവും. അതായത്, 40 സ്‌കോറിന്റെ പരീക്ഷയ്ക്ക് 60 സ്‌കോറിന്റെ ചോദ്യങ്ങളും, 80 സ്‌കോറിന്റെ പരീക്ഷയ്ക്ക് 120 സ്‌കോറിന്റെ ചോദ്യങ്ങളും ചോദ്യപ്പേപ്പറിൽ ഉണ്ടാവും.
എന്നാൽ ഈ അധിക ചോദ്യങ്ങൾ ചോയ്സുകളായാണ് നല്കുക. കുറച്ചുകൂടി വ്യക്തമാക്കിയാൽ, 60 സ്‌കോറിന്റെ ചോദ്യപ്പേപ്പറിൽ 20 സ്‌കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും (അധികചോദ്യങ്ങൾ). 80 സ്‌കോറിന്റെ ചോദ്യപ്പേപ്പറിൽ 40 സ്‌കോറിനുള്ളത് അധിക ചോദ്യങ്ങളാകും.
ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയയിൽ (പ്രാധാന്യം നല്കി പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ) നിന്ന് 70% സ്‌കോറിനുളള ചോദ്യങ്ങളും, നോൺഫോക്കസ് ഏരിയയിൽ നിന്ന് 30% സ്‌കോറിനുളള ചോദ്യങ്ങളും ചോദിക്കും. 40 സ്‌കോറിന്റെ പരീക്ഷയ്ക്ക് 42 സ്‌കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് നൽകിയിരിക്കും. അതിൽ നിന്ന് കുട്ടികൾ 28 സ്‌കോറിന്റെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതിയാകും. ബാക്കി 12 സ്‌കോറിന്റെ ചോദ്യങ്ങൾ നോൺഫോക്കസ് ഏരിയയിൽ നിന്നാണ്. അതിനായി 18 സ്‌കോറിന്റെ ചോദ്യങ്ങൾ നല്കിയിരിക്കും.
80 സ്‌കോറിന്റെ പരീക്ഷയ്ക്ക് 84 സ്‌കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് നൽകിയിരിക്കും. അതിൽ നിന്ന് 56 സ്‌കോറിന്റെ ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. ബാക്കി 24 സ്‌കോറിന്റെ ചോദ്യങ്ങൾ നോൺഫോക്കസ് ഏരിയയിൽ നിന്നാണ് എഴുതേണ്ടത്. അതിനായി 36 സ്‌കോറിന്റെ ചോദ്യങ്ങളുണ്ടാകും.
നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ താരതമ്യേന ലളിതമാകാൻ സാധ്യതയുണ്ടെങ്കിലും, ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കൊപ്പം നോൺഫോക്കസ് ഏരിയയിലെ ഭാഗങ്ങൾ കൂടി പഠിച്ചിരുന്നാലേ എ പ്ളസ് എന്ന കടമ്പ കടക്കാനാകൂ. ഓരോ ചോദ്യപ്പേപ്പറിലും അഞ്ച് പാർട്ടുകളാണ് ഉള്ളത്. ഓരോ പാർട്ടിനെയും A, B എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. A ഭാഗം ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളാണ്. B ഭാഗം നോൺഫോക്കസ് ഏരിയയിൽ നിന്നും.
പാർട്ട് ഒന്ന്: 1 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 6 ചോദ്യങ്ങൾ. ഇതിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള 3 ചോദ്യങ്ങളിൽ മൂന്നിനും ഉത്തരമെഴുതണം (3 സ്‌കോർ). അതായത്, ആകെ 9 ചോദ്യങ്ങൾ നല്കിയിട്ടുള്ളതിൽ 7 എണ്ണത്തിന് ഉത്തരമെഴുതണം.
പാർട്ട് രണ്ട്: 2 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് ഒരു ചോദ്യം. ഇതിന് 2 സ്‌കോർ. നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം. (2 സ്‌കോർ). ആകെയുള്ള 3 ചോദ്യങ്ങളിൽ ഉത്തരമെഴുതേണ്ടത് 2 എണ്ണത്തിന്.
പാർട്ട് മൂന്ന്: 3 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് നല്കിയിട്ടുള്ള 4 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം. (ആകെ 9 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് ഒരു ചോദ്യമേ ഉണ്ടാകൂ (3 സ്‌കോർ). അതായത്, ആകെയുള്ള 5 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം.
പാർട്ട് നാല്: 4 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (8 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് 2 ചോദ്യങ്ങൾ. ഇതിന് ഒരെണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). അതായത്, ആകെ 5 ചോദ്യങ്ങൾ നല്കിയിരിക്കുന്നതിൽ 3 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്.
പാർട്ട് അഞ്ച്: 5 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം (5 സ്‌കോർ), നോൺഫോക്കസ് ഏരിയയിൽ നിന്ന് ചോദ്യങ്ങളുണ്ടാകില്ല.
പാർട്ട് ഒന്ന്: 1 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 6 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങൾ. നാലിനും ഉത്തരമെഴുതണം (4 സ്‌കോർ). അതായത്, ആകെ നല്കിയിട്ടുള്ള 10 ചോദ്യങ്ങളിൽ 8 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്.
പാർട്ട് രണ്ട്: 2 സ്‌കോർചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 5 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (6 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളുണ്ടാകും. ഇതിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). ആകെ 8 ചോദ്യങ്ങൾ. ഉത്തരമെഴുതേണ്ടത് 5 എണ്ണത്തിന്.
പാർട്ട് മൂന്ന്: 4 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 5 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (12 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം (4 സ്‌കോർ). ആകെയുള്ള 7 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണമെന്ന് അർത്ഥം.
പാർട്ട് നാല്: 6 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങൾ നല്കിയിരിക്കും. ഇതിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (18 സ്‌കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള 3 ചോദ്യങ്ങളിൽ 2 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത് (12 സ്‌കോർ). അതായത്, ആകെ 7 ചോദ്യങ്ങൾ. 5 എണ്ണത്തിന് ഉത്തരമെഴുതണം.
പാർട്ട് അഞ്ച്: 8 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (16 സ്‌കോർ), നോൺഫോക്കസ് ഏരിയയിൽ നിന്ന് ചോദ്യങ്ങളില്ല.
1. പഠിക്കാൻ ഒരു സമയം ഉണ്ടോ?
ഓരോരുത്തരുടേയും സർക്കേഡിയൻ റിഥത്തിൽ വ്യത്യാസം ഉള്ളതുക്കൊണ്ടു തന്നെ എല്ലാവർക്കും ഒരു സമയത്തു തന്നെ പഠിക്കാൻ കഴിയില്ല. ആയതിനാൽ വെളുപ്പാൻ കാലത്ത് തന്നെ എഴുന്നേറ്റ് പഠിക്കണമെന്ന് വാശി പിടിക്കുന്നതിൽ അർഥമില്ല. സമയത്തിനനുസരിച്ച് ശാരീരിക പ്രവർത്തനങ്ങൾ മനസ്സിലാക്കുന്ന കാര്യത്തിൽ പല ഗവേഷകരും വിജയിച്ചിട്ടുണ്ടെങ്കിലും ബുദ്ധിപരമായ കാര്യങ്ങളിൽ സമയം എത്രമാത്രം നിർണായകമാണെന്ന് ഇപ്പോഴും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.ചില കുട്ടികൾ വൈകി ഉറങ്ങുന്നവരും ചിലർ നേരത്തെ ഉറങ്ങുന്നവരുമായിരിക്കും. ആയതിനാൽ ഇതു മനസ്സിലാക്കി വേണം പഠന സമയം തീരുമാനിക്കാൻ. അതായത് ഇന്ന സമയത്ത് പഠിക്കണമെന്ന് വാശിപ്പിടിക്കുന്നതിൽ ഒരു അർഥവുമില്ല.
2. ആദ്യം എന്ത് പഠിക്കണം?
ഇഷ്ടമുള്ള വിഷയമാണോ അതോ ബുദ്ധിമുട്ടുള്ള വിഷയമാണോ ആദ്യം പഠിക്കേണ്ടതെന്നാണ് പലരുടേയും സംശയം. അതും പലർക്കും പല രീതിയിലാണ് എന്നതാണ് സത്യം. ചിലർക്ക് ഇഷ്ടമുള്ള വിഷയം ആദ്യം പഠിക്കുന്നത് വഴി ഒരുപാട് സമയം പഠിക്കാനും ഏകാഗ്രത കൂട്ടാനും സാധിക്കും. തലച്ചോർ നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. അതേസമയം, ചിലർക്ക് ബുദ്ധിമുട്ടുള്ള ഭാഗം പഠിക്കാനാവും താത്പര്യം. ബുദ്ധിമുട്ടുള്ള ഭാഗം പഠിച്ച് തീർക്കുന്നത് വഴി ആത്മ വിശ്വാസം ലഭിക്കുകയും തുടർന്ന് പഠിക്കാൻ ആവേശം ഉണ്ടാവുകയും ചെയ്യും. ബോറടിച്ചാൽ ഇഷ്ടമുള്ള വിഷയം കുറച്ച് സമയം വായിച്ചിട്ട് വീണ്ടും തിരിച്ചു പോകാനും സാധിക്കും.
3. പഠിക്കാൻ ഇനി സമയമുണ്ടോ?
സ്കൂൾ തുടങ്ങുമ്പോൾ നല്ല കുട്ടികളായി എന്നും പഠിക്കും എന്ന് പറയുന്ന പലരും ഒരാഴ്ച കഴിഞ്ഞ് ബുക്ക് തുറക്കാറേ ഇല്ല. ഇങ്ങനെ ഉഴപ്പുന്നവരാണ് പരീക്ഷ അടുക്കുമ്പോൾ നിലവിളിക്കുന്നത്. ഓരോ ദിവസവും കൃത്യമായ ടൈംടേബിൾ നിർമിച്ച് പഠിക്കുന്നതാണ് ഉത്തമം. ഓരോ ദിവസവും പഠനത്തിനായി മാറ്റി വെക്കുന്ന മണിക്കൂറുകൾ കൃത്യമായി പാലിക്കണം. ഇവ ചിട്ടയായ പഠനത്തിലേക്കും നയിക്കും.
4. യാത്ര ചെയ്യുമ്പോൾ സമയം നഷ്ടപ്പെടുന്നു
കോളേജിലേക്കുള്ള യാത്ര, ട്രാഫിക്, ആശുപത്രി അങ്ങനെ സമയം നഷ്ടപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഈ സമയം എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. പഠിച്ചിട്ടും ഓർമ്മയിൽ നിൽക്കാത്ത സൂത്രവാക്യങ്ങൾ, തത്ത്വങ്ങൾ, ഉദ്ധരണികൾ തുടങ്ങിയവ ചെറിയ കാർഡുകളിൽ എഴുതി സൂക്ഷിച്ചുവെച്ചാൽ ഈ സമയത്ത് ഓർമ പുതുക്കാം. മൊബൈലിൽ പഠന ഭാഗങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ടെങ്കിൽ അതും ഈ സമയത്ത് കേൾക്കാം. തിരക്കേറിയ ഒരു ബസ്സിൽ നിന്ന് യാത്ര ചെയ്യുമ്പോൾ പോലും ഈ ടെക്നിക്ക് ഉപയോഗിച്ച് സമയലാഭം നേടാം.
FAQ
ചോ1: പരീക്ഷാ ദിവസം ഹാൾ ടിക്കറ്റ് മറന്നു പോയാൽ എന്ത് ചെയ്യും?
ഉ1:പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ഒരിക്കലും മറന്നു പോകരുതാത്ത കാര്യമാണ് ഹാൾടിക്കറ്റ്. പരീക്ഷാ ഹാളിലേക്ക് പ്രവേശനം ലഭിക്കണമെന്നുണ്ടെങ്കിൾ ഹാൾടിക്കറ്റ് കൂടിയേ തീരൂ. പരീക്ഷക്ക് തലേ ദിവസം തന്നെ ഇവ ബാഗിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തിൽ ഹാൾ ടിക്കറ്റ് മറന്നു പോയാൽ വീട്ടിൽ നിന്നും എത്തിക്കാവുന്നതാണെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുക. അല്ലെങ്കിൽ എത്രയും പെട്ടെന്ന് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് ഡൂപ്ലിക്കേറ്റ് ഹാൾടിക്കറ്റ് വാങ്ങുക
ചോ2: ഫോക്കസ് ഏരിയയും നോൺ ഫോക്കസ് ഏരിയയും കണക്കാക്കി പഠിച്ചാൽ കൂടുതൽ മാർക്ക് നേടാനാകുമോ?
ഉ2: സിലബസിൽ ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളും പഠിച്ചെങ്കിൽ മാത്രമേ നിങ്ങൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടാനാവുകയുള്ളു. എങ്കിലും ഫോക്കസ് ഏരിയിയും നോൺ ഫോക്കസ് ഏരിയയും കണ്ടെത്തി പഠനം ചിട്ടപ്പെടുത്തുന്നത് വളരെയധികം സഹായിക്കും.
ചോ3: ഓഫ് ലൈൻ പരീക്ഷയാണോ ഓൺലൈൻ പരീക്ഷയാണോ കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ നല്ലത്?
ഉ3: ഏത് തരത്തിലുള്ള പരീക്ഷ ആണെങ്കിലും മികച്ച മാർക്ക് നേടണമെങ്കിൽ സിലബസ് മുഴുവൻ കവർ ചെയ്ത് പഠനം ചിട്ടപ്പെടുത്തണം. ഓൺലൈൻ പരീക്ഷയുടേയും ഓഫ് ലൈൻ പരീക്ഷയുടേയും രീതി വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ മികച്ച രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തി പരീക്ഷ എഴുതുക. തീർച്ചയായും നല്ല മാർക്ക് നേടാം.
ചോ4: മാർക്ക് ലഭിക്കുന്നതിൻ്റെ പാറ്റേൺ എന്താണ്?
ഉ4: ഓരോ പരീക്ഷ കഴിയുമ്പോഴും ചോദ്യ പേപ്പറിൻ്റെ ഉത്തര സൂചിക പുറത്തിറക്കാറുണ്ട്. ഇതിനെ ആധാരമാക്കിയായിരിക്കും മാർക്ക് വിതരണം നടക്കുക. മുൻകാലങ്ങളിലെ ചോദ്യങ്ങളുടെ ഉത്തര സൂചികകൾ പരിശോധിച്ചാൽ മാർക്കിൻ്റെ പാറ്റേണിനെ കുറിച്ച് ഏകദേശ ധാരണ ലഭിക്കും.
ചോ5: പരീക്ഷ എളുപ്പത്തിൽ എഴുതാൻ എന്തെങ്കിലും ടിപ്പ് ഉണ്ടോ?
ഉ5: നിങ്ങൾ കൃത്യമായ പ്ലാനിംഗോടു കൂടിയാണ് പഠനം ചിട്ടപ്പെടുത്തിയത് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് മികച്ച മാർക്കും ലഭിക്കും. പഠനത്തിന് കുറുക്കു വഴികളില്ല.
കേരള ബോർഡ് പ്ലസ് വൺ പരീക്ഷ 2023 തയ്യാറെടുപ്പ്; പഠിക്കാനുമുണ്ട് ചില കുറുക്കുവഴികൾ എന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി Embibe-ൽ തുടരുക. www.embibe.com എന്നതിലെ ഈ ലേഖനം നിങ്ങൾക്ക് സഹായകരമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം കൂടുതൽ പഠന സാമഗ്രികൾക്കായി Embibeൽ തുടരുക.